Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാരകായുധങ്ങളുമായി ഉത്തരേന്ത്യൻ മോഷണസംഘം കേരളത്തിൽ; കൊച്ചിയിലെ കവർച്ചയിലും കാസർഗോട്ടെ ഇരട്ടക്കൊലയിലും പ്രതികളെ പിടിക്കാനാവാതെ പൊലീസ്; ദേശീയ പാതകളിൽ വാഹന പരിശോധന കർശനമാക്കി; അതീവ ജാഗ്രത പ്രഖ്യാപിച്ച് പൊലീസ്

മാരകായുധങ്ങളുമായി ഉത്തരേന്ത്യൻ മോഷണസംഘം കേരളത്തിൽ; കൊച്ചിയിലെ കവർച്ചയിലും കാസർഗോട്ടെ ഇരട്ടക്കൊലയിലും പ്രതികളെ പിടിക്കാനാവാതെ പൊലീസ്; ദേശീയ പാതകളിൽ വാഹന പരിശോധന കർശനമാക്കി; അതീവ ജാഗ്രത പ്രഖ്യാപിച്ച് പൊലീസ്

പാലക്കാട്: മാരകായുധങ്ങളുമായി ഉത്തരേന്ത്യൻ സംസ്ഥാനക്കാരായ വൻ മോഷണസംഘം കേരളത്തിലുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിജില്ലകളിലുൾപ്പെടെ അതീവ ജാഗ്രതാനിർദ്ദേശം. എറണാകുളം ജില്ലയിൽ നടന്ന രണ്ട് മോഷണവും കാസർകോട് ചീമേനിയിലുണ്ടായ മോഷണശ്രമവും ഇരട്ടക്കൊലപാതകവുമാണ് ഇതിന് കാരണം.

കോയമ്പത്തൂരിലെ എം ടി.എം. കൊള്ളയടിച്ചവരെ പിടികൂടാൻ നടത്തിയ വാഹനപരിശോധനക്കിടെ സേലം, നാമക്കൽ എന്നിവിടങ്ങളിൽനിന്ന് എട്ടുപേർ പിടിയിലായിരുന്നു. തോക്കുൾപ്പെടെയുള്ള ആയുധങ്ങളും മൂന്ന് കാറുകളും ഒരു ലോറിയും ഇവരിൽനിന്ന് പിടികൂടി. വൻകവർച്ചാസംഘത്തിലെ അംഗങ്ങളാണ് ഇവരെന്നാണ് തമിഴ്‌നാട് പൊലീസ് പറയുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് എല്ലാവരും.ഉത്തരേന്ത്യയിൽനിന്ന് ലോറികളിലും മറ്റ് വാഹനങ്ങളിലുമെത്തി കവർച്ച നടത്തി മടങ്ങുന്ന സംഘമാണിതെന്ന സംശയമാണ് പൊലീസിനുള്ളത്. ദേശീയപാതയിലും സംസ്ഥാന അതിർത്തിയിലും വാഹനപരിശോധന കർശനമാക്കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവികൾക്ക് ജാഗ്രതാനിർദ്ദേശം നൽകി.

തൃപ്പൂണിത്തുറയിലും കൊച്ചി പുല്ലേപ്പടിയിലും നടന്ന മോഷണങ്ങളിൽ ഹിന്ദി സംസാരിക്കുന്നവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് വീട്ടുകാർ പറഞ്ഞിട്ടുണ്ട്. ചീമേനിയിലെ സംഭവത്തിലും ഹിന്ദി സംസാരിക്കുന്നവരാണ് ഉൾപ്പെട്ടിട്ടുള്ളത് എന്നാണ് സൂചന. വ്യാഴാഴ്ച പുലർച്ചെ സേലം ശീലനായ്ക്കൻപട്ടി ബൈപ്പാസിൽ പരിശോധനക്കിടെ നിർത്താതെപോയ രാജസ്ഥാൻ രജിസ്ട്രേഷൻ ലോറിയെ പിന്തുടർന്നാണ് മൂന്നുപേരെ പിടികൂടിയത്. ഏതാണ്ടിതേസമയത്താണ് മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള കാറിൽനിന്ന് പണവും ആയുധവുമായി മൂന്നുപേർ പിടിയിലായത്. നാമക്കലിൽനിന്നാണ് രണ്ട് കാറുകളിൽനിന്നായി എ.കെ.47 തോക്കും ആയുധങ്ങളും പണവും പിടികൂടിയത്.

തമിഴ്‌നാട്ടിൽ പിടിയിലായ സംഘത്തെ കൂടുതൽ ചോദ്യംചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഇവരെ ചോദ്യംചെയ്താൽ കേരളത്തിൽ സംഘങ്ങളുണ്ടോ എന്ന സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്തിടെയിറങ്ങിയ ഒരു തമിഴ് സിനിമയെ ഓർമിപ്പിക്കുന്നതരത്തിലുള്ള മോഷണസംഘങ്ങൾ കേരളത്തിലെത്തിയിട്ടുണ്ടെന്ന സന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉത്തരേന്ത്യൻസംഘം തമിഴ്‌നാട്ടിലെത്തി കവർച്ച നടത്തുന്നതാണ് സിനിമയുടെ പ്രമേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP