Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെത്രോപൊലീത്തയുടെ വീട്ടിൽ കള്ളൻ; ഒൻപത് പവന്റെ മാലയും നാലു പവന്റെ കുരിശും രണ്ടു പവന്റെ മോതിരവും മോഷണം പോയി

മെത്രോപൊലീത്തയുടെ വീട്ടിൽ കള്ളൻ; ഒൻപത് പവന്റെ മാലയും നാലു പവന്റെ കുരിശും രണ്ടു പവന്റെ മോതിരവും മോഷണം പോയി

കോട്ടയം : യാക്കോബായ സഭയുടെ മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർ പോളികാർപ്പസിന്റെ മണർകാട് ഒറവയ്ക്കലിലുള്ള വീട്ടിൽ മോഷണം. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. 15 പവനും 48000 രൂപയും കാമറയും മോഷണം പോയി. വ്യാഴാഴ്ച രാവിലെ വൈദിക വിദ്യാർത്ഥികൾ വീട് തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

തിരുമേനിയുടെ കുരിശുമാല ഉൾപ്പെടെ 15 പവന്റെ സ്വർണ്ണാഭരണങ്ങളുംമോഷണം പോയി. അലമാരയിൽ സൂക്ഷിച്ചിരുന്ന ഒൻപതു പവൻ തൂക്കമുള്ള സ്വർണ്ണമാല, നാലുപവന്റെ സ്വർണ്ണകുരിശ്, രണ്ടു പവന്റെ മോതിരം എന്നിവയാണ് കളവ് പോയിരിക്കുന്നത്. പാമ്പാടി സി.ഐ സാജു വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു തുടങ്ങി. അലമാരയിൽ അടുക്കിവച്ചിരുന്ന തിരുവസ്ത്രം ഉൾപ്പെടെയുള്ളവ അലങ്കോലമാക്കിയ നിലയിലാണ്.

വീടിന് സമീപത്തുനിന്ന് ഒരു ജോഡി ചെരിപ്പും ഇരുമ്പുവടിയും പൊലീസ് കണ്ടെടുത്തു. സമീപത്തെ വീട്ടിൽ താക്കോൽ ഏൽപിച്ചശേഷം മാർ പോളികാർപസ് മലബാറിൽ പോയിരിക്കുകയായിരുന്നു. അദ്ദേഹം വരുമ്പോൾ മാത്രമാണ് ഇവിടെ താമസം. ഇത് അറിയാവുന്നവരായിരിക്കാം മോഷണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മണർകാട് പൊലീസും വിരലടയാളവിദഗ്ധരും എത്തി പരിശോധന നടത്തി. മലബാറിൽനിന്ന് മാർ പോളികാർപസ് എത്തിയശേഷമെ നഷ്ടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.

മോഷണം നടന്നത് പകലാണെന്ന നിഗമനത്തിലാണ് പൊലീസ്. എല്ലാ മുറികളിലും മോഷാട്ക്കൾ പരിശോധന നടത്തിയിട്ടുണ്ട്. തുടർന്നുള്ള പരിശോധനയിലാണ് സ്വർണമാലയും മറ്റും നഷ്ടപ്പെട്ട വിവരം അറിയുന്നത്. മെത്രാപ്പൊലീത്തയുള്ളപ്പോൾ അമ്മയും ഇവിടെ താമസിക്കാറുണ്ട്. ഇതിനോട് ചേർന്നാണ് സഹോദരൻ താമസിക്കുന്നത്.

മോഷണത്തിന് പുറകിൽ നാടോടികളാണോയെന്ന് സംശയിക്കുന്നു. സംഭവസ്ഥലത്ത് നിന്ന് തെറുപ്പു ബീഡിയുടെ അവശിഷ്ടങ്ങളും പ്‌ളാസ്റ്റിക് കവറുകളും കണ്ടെത്തിയിട്ടുണ്ട്. മെത്രാപ്പൊലീത്ത വെള്ളിക്കുരിശും അംശവടിയും നഷ്ടപ്പെട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP