Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യാത്രക്കാരിയുടെ 16 പവന്റെ മാല തട്ടിയെടുത്ത് മലയാളി യാത്രക്കാരൻ മുങ്ങി; സംഭവം ശ്രീലങ്കയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തിൽ

യാത്രക്കാരിയുടെ 16 പവന്റെ മാല തട്ടിയെടുത്ത് മലയാളി യാത്രക്കാരൻ മുങ്ങി; സംഭവം ശ്രീലങ്കയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തിൽ

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശിനിയായ യാത്രക്കാരിയുടെ 16 പവന്റെ മാല മലയാളി യാത്രക്കാരൻ വിദഗ്ദ്ധമായി തട്ടിയെടുത്തു. ഇന്നു പുലർച്ച കൊളംബോയിൽ നിന്ന് തിരുവനന്തപുരയ്ക്ക് വന്ന യുഎൽ 161 നമ്പർ വിമാനത്തിലാണ് സംഭവം.

തമിഴ്‌നാട് വിരുത നഗർ സ്വദേശിയായ ശാന്തി എന്ന യാത്രക്കാരിയാണ് കബളിക്കപ്പെട്ടത്. യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശാന്തിയുടെ കഴുത്തിൽ 16 പവൻ തൂക്കം വരുന്ന മാലയുണ്ടായിരുന്നു. ഇത്രയും തൂക്കമുള്ള സ്വർണം കൈവശം വച്ചാൽ കസ്റ്റംസ് പിടികൂടുമെന്ന് യാത്രക്കാരിയെ കൂടെ യാത്ര ചെയ്ത മലയാളിയായ യാത്രക്കാരൻ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. കസ്റ്റംസിന്റെ പരിശോധയിൽപെടാതെ താൻ സ്വർണം സൂക്ഷിച്ചോളാമെന്ന് ഇയാൾ അറിയിച്ചതിനെ തുടർന്ന് ഇവർ മാല ഊരി അയാളെ ഏല്പിച്ചു. തുടർന്ന് വിമാനത്തിൽ നിന്ന് പുറത്തിറങ്ങി ഇവർ ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. ശാന്തി ഉടൻ തന്നെ സംഭവം വിമാനത്താവള അധികൃതരേയും സിഐഎസ്എഫിനെയും അറിയിച്ചതിനെ തുടർന്ന് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP