Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോബോട്ടിക് ശസ്ത്രക്രിയകൾ വിജയം; നാഡീ ശസ്ത്രക്രിയാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് അമൃത

റോബോട്ടിക് ശസ്ത്രക്രിയകൾ വിജയം; നാഡീ ശസ്ത്രക്രിയാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് അമൃത

കൊച്ചി: റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ നാഡീശസ്ത്രക്രിയകൾ വിജയകരമായി. നാഡിശസ്ത്രക്രിയാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു വഴി തുറക്കുന്ന റോബോട്ടിക് സാങ്കേതികവിദ്യ നടപ്പാക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യത്തെ ആശുപത്രിയാണ് അമൃതയെന്നു മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ പറഞ്ഞു. അപസ്മാരചികിത്സയുടെ ഭാഗമായാണ് നാലു സർജറികൾ റോസ (റോബോട്ടിക് സർജിക്കൽ ടെക്‌നോളജി) വഴി വിജയകരമായി നടത്തിയത്. തലയോടു തുറന്നുള്ള വളരെ സൂക്ഷ്മമായ ശസ്ത്രക്രിയകൾ ഇതിലൂടെ വിജയകരമായി പൂർത്തിയാക്കാനാകുമെന്നു ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സജേഷ് കെ. മേനോൻ പറഞ്ഞു.

ഏറ്റവും കൃത്യതയോടെ മസ്തിഷ്‌ക്കത്തിൽ ശസ്ര്തക്രിയ നടത്തുന്നതോടൊപ്പം ശസ്ര്തക്രിയാ ഉപകരണങ്ങൾക്കു മാർഗ്ഗനിർദ്ദേശം നൽകുന്നതിനും കൂടാതെ യന്ത്രകൈകൾ നടത്തുന്ന ശസ്ത്രക്രിയകൾക്ക് കൃത്യതയും വേഗവും കൂടും. പതിവു ശസ്ത്രക്രിയകളേക്കാൾ കുറവു സമയം മതിയാകുമെന്നതിനാൽ രോഗിക്കു കടുത്ത സാമ്പത്തികബാധ്യത ഉണ്ടാകില്ല. ട്യൂമർ, അപസ്മാരം, പാർക്കിൻസൺ, പക്ഷാഘാതം, എൻഡോസ്‌കോപ്പി സർജറി തുടങ്ങി മസ്തിഷ്‌കത്തിൽ നടത്തപ്പെടുന്ന എല്ലാവിധ ശസ്ത്രക്രിയകൾക്കും അത്യാധുനിക സർജിക്കൽ ഉപകരണമായ റോബോട്ടിക്‌സർജിക്കൽ ടെക്‌നോളജി  റോസ (ROSA) ഉപകരിക്കും. മസ്തിഷ്‌കത്തിന്റെ ഒരു ജി..പി..എസ് ആയി ഈ റോബോട്ടിനെ താരതമ്യം ചെയ്യാം. വിവിധതരം തലയോട് തുറന്നുള്ള ശസ്ത്രക്രിയകളിൽ വളരെ ക്യത്യമായും സൂക്ഷ്മമായും മാർഗദർശനം നൽകുന്നതിന് റോബോട്ടിക് സർജിക്കൽ ടെക്‌നോളജി ഉപകരിക്കും. ഇതിന് ശസ്ത്രക്രിയയ്ക്കു മുമ്പുള്ള രോഗിയുടെ ഇമേജിങ്ങ് ഡാറ്റയോടൊപ്പം, ക്യത്യമായ സ്ഥാനവും ഉപകരണം കൈകാര്യം ചെയ്യുന്നതിനുള്ള കഴിവും ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള രൂപരേയും ആവശ്യമാണ്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, യുറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ ന്യൂറോളജിക്കൽ സർജറികൾക്കും, പതിവായി ചെയ്യുന്ന ക്ലിനിക്കൽ ചികിത്സയ്ക്കും ROSAയെ അംഗകരിച്ചിരിക്കുന്നു.

റോബോട്ടുകൾ ഒരു സർജന്റെ കഴിവിനു പകരമാകുന്നില്ല, അതുപോലെ തന്നെ എല്ലാ ന്യൂറോ സർജിക്കൽ പ്രക്രിയകളെയും സ്വയം പൂർണ്ണമാക്കാൻ സാധിക്കുന്നുമില്ല. എങ്കിലും, ഏറ്റവും ക്യത്യതയോടെ മസ്തിഷ്‌കത്തിന്റെ ലക്ഷ്യസ്ഥാനത്ത് ശസ്ത്രക്രിയ ചെയ്യുവാനും ശസ്ത്രക്രിയാ ഉപകരണങ്ങൾക്ക് മാർഗദർശനം നൽകുവാനും റോബോട്ടിക് ടെക്‌നോളജിക്കു സാധിക്കുമെന്നു മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ പറഞ്ഞു. ഗൈനക്കോളജി, യൂറോളജി, ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനൽ എന്നിവയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾക്കായി ഡാവിൻഞ്ചി റൊബോട്ടിക് ടെക്‌നോളജി അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.

ആരോഗ്യ പരിപാലന മേഖലയിൽ അമൃത ഇൻസ്റ്റിറ്റിയൂട്ടിനെ ഇന്ത്യയിൽ ഈ മേഖലയിലെ ആദ്യത്തെ 'റോബോട്ടിക് സെന്റർ ഫോർ എക്‌സലൻസ്' ആയി ഫ്രാൻസിലെ മെഡ്‌ടെക് കമ്പനി പ്ര്യാപിച്ചിട്ടുണ്ട്. ആദ്യത്തെ മികച്ച റോബോട്ടിക് സെന്ററാക്കി മാറ്റുവാൻ കൂടുതൽ റോബോട്ടിക് സർജിക്കൽ മെഷീനുകൾ സ്ഥാപിക്കും. ഫ്രാൻസിലെ മെഡ്‌ടെക് സർജിക്കലാണ് ഈ നൂതന റോബോട്ടിക് സർജിക്കൽ ടെക്‌നോളജിയുടെ രൂപകൽപ്പനയും നിർമ്മാണവും നടത്തിയിരിക്കുന്നത്. സ്വിറ്റ്‌സർലാന്റിലെ ഷില്ലർ എജി (Schiller AG) എന്ന കമ്പനിയാണ് ലോകവ്യാപകമായി ഇതു വിതരണം നടത്തുന്നത്.

സ്‌പൈൻ സർജറിക്കു വേണ്ടിയുള്ള റോബോട്ടിക് ടെക്‌നോളജി മെഡ്‌ടെക് (Medtech) കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ന്യൂറോ സർജറി, സ്‌പൈൻ സർജറി മേലയിൽ കൂടുതൽറോബോട്ടിക് ടെക്‌നിക്കുകൾ വികസിപ്പിക്കുന്നതിനുള്ള സഹായം അമൃത നൽകുന്നുണ്ടെന്നും ഭാവിയിൽ ഇന്ത്യയിൽ കൂടുതൽ റോബോട്ടിക് സർജറികൾ വികസിപ്പിക്കുന്നതിനായി അമൃത ഇൻസ്റ്റിറ്റിയൂട്ടിന്റെ പങ്ക് വിശദീകരിച്ചു കൊണ്ട് ഡോ. പ്രേം നായർ പറഞ്ഞു. രാജ്യത്തെ സ്വകാര്യമേലയിൽ മെഡിക്കൽ കോളേജും, റിസർച്ച് സെന്ററും ഉൾപ്പെട്ട ഏറ്റവും വലിയ സൂപ്പർ സ്‌പെഷ്യാലിറ്റി ഹെൽത്ത് സെന്ററായി അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇതിനകം തന്നെ മാറിക്കഴിഞ്ഞു. സൗത്ത് ഏഷ്യയിലെ ആദ്യത്തെ ഒരേ സമയം രണ്ടുകൈപ്പത്തി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, അക്യൂട്ട് ബ്ലഡ് ക്യാൻസറിനു (Myeloid Leukemia) 'മൈക്രോ ട്രാൻസ്പ്ലാന്റ്' എന്ന ഇന്ത്യയിൽ ആദ്യമായി ചെയ്ത നൂതന ചികിത്സ, ഇന്ത്യയിലെ മൂന്നാമത്തെ വിജയകരമായ പാൻക്രിയാസ് കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നിവ അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടക്കുകയുണ്ടായി. ജന്മനായുള്ള ഹ്യദ്രോഗം, അപസ്മാരം എന്നിവ മുൻകൂട്ടി കണ്ടുപിടിച്ചു ചികിത്സിക്കുന്നതിനു സൗകര്യങ്ങളുള്ള രാജ്യത്തെ ചുരുക്കം ചില ആശുപത്രികളിൽ ഒന്നാണ് അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ്.

അപസ്മാരരോഗം ചികിത്സിക്കുന്നതിനായി സ്റ്റീരിയൊഇ ഇജി സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ കേന്ദ്രമാണ് 'അമൃത അഡ്‌വാൻസ്ഡ് സെന്റർ ഫോർ എപ്പിലപ്‌സി'. ആയുർവ്വേദം, യോഗ എന്നീ വിഷയങ്ങളെ ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിച്ചു കൊണ്ടുള്ള ഗവേഷണ കേന്ദ്രമായ ഇന്റഗ്രേറ്റഡ് സ്റ്റഡി സെന്റർ അമൃതയിൽ തുടങ്ങിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, മാർക്കറ്റിങ്ങ് വിഭാഗം മേധാവി ബാബു മേനോൻ, ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സജേഷ് കെ.മേനോൻ, ഡോ. അശോക് പിള്ള എന്നിവർ പങ്കെടുത്തു.




Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP