Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മിച്ചം വരുന്ന ഭക്ഷണവുമായി അനാഥാലയത്തിൽ പോകുന്ന കല്യാണം നടത്തിപ്പുകാർക്ക് മാതൃകയായി ഇതാ ഒരു മേക്കപ്പ് മാൻ; സ്വന്തം വിവാഹം റോണി ഒരുക്കിയത് അനാഥർക്കും വിധവകൾക്കുമൊപ്പം; ആദ്യം സദ്യ വിളമ്പിയത് മാനസിക രോഗികൾക്ക്

മിച്ചം വരുന്ന ഭക്ഷണവുമായി അനാഥാലയത്തിൽ പോകുന്ന കല്യാണം നടത്തിപ്പുകാർക്ക് മാതൃകയായി ഇതാ ഒരു മേക്കപ്പ് മാൻ; സ്വന്തം വിവാഹം റോണി ഒരുക്കിയത് അനാഥർക്കും വിധവകൾക്കുമൊപ്പം; ആദ്യം സദ്യ വിളമ്പിയത് മാനസിക രോഗികൾക്ക്

വെള്ളത്തൂവൽ (ഇടുക്കി): അത്യാർഭാഢപൂർവം വിവാഹം കഴിച്ച ശേഷം ബാക്കിവരുന്ന ഭക്ഷണം അനാഥാലയങ്ങളിലേക്ക് കൊടുത്തയക്കുന്ന പതിവ് കേരളത്തിലുണ്ട്. അതുകൊണ്ട് തന്നെ ആരുടെയാണ് കല്യാണമെന്നറിയാതെ കല്യാണ സദ്യയുണ്ണാറുമുണ്ട് അനാഥാലയങ്ങളിലെ അന്തേവാസികൾ. എന്തായാലും ഇത്തരത്തിൽ വിവാഹം ചെയ്യുന്നവരുടെ കൂട്ടത്തിൽ വ്യത്യസ്തമായൊരു മാതൃക തീർത്തിരിക്കയാണ് മലയാള സിനിമയിലെ ഒരു മേക്കപ്പ്മാൻ. അനാഥരും മനോരോഗികളും വസിക്കുന്ന കേന്ദ്രത്തിലെത്തി വിവാഹം കഴിച്ച് അന്തേവാസികൾക്ക് സ്വന്തം കൈകൊണ്ട് സദ്യവിളമ്പിയാണ് സിനിമയിലെ മേക്കപ്പ്മാനായ വെള്ളത്തൂവൽ അറയ്ക്കൽ റോണി ജോസഫ് പുതുമാതൃക തീർത്തത്.

ആർഭാടങ്ങളും വീട്ടിലെ വിവാഹസൽക്കാരവും ഒഴിവാക്കിയാണ് മേക്കപ്പ്മാനായ വെള്ളത്തൂവൽ അറയ്ക്കൽ റോണി ജോസഫ് തന്റെ വിവാഹവിരുന്ന് ചെങ്കുളം ലിറ്റിൽഫ്ളാർ മേഴ്‌സിഹോമിലൊരുക്കിയത്. വിവാഹച്ചടങ്ങുകളിൽ മിച്ചം വരുന്ന ഭക്ഷണം അഗതിമന്ദിരങ്ങൾക്കു നൽകുന്ന രീതി മാറ്റി അതിഥികളും പ്രത്യേക ക്ഷണിതാക്കളുമായി അന്തേവാസികളെ തന്നെ പങ്കെടുപ്പിച്ചാണ് റോണി മാതൃകയായത്. അഗതികളെ തന്നെ ആദ്യം സൽക്കരിക്കുകയും ചെയ്തു.

വിവാഹച്ചടങ്ങിനു ക്ഷണിക്കപ്പെട്ടവർ രണ്ടാമതായാണ് ഭക്ഷണം കഴിച്ചത്. മേഴ്‌സിഹോമിലെ മുന്നൂറ്റിയമ്പതോളം അന്തേവാസികൾ തങ്ങളുടെ കാരുണ്യഭവനത്തിലെ വിവാഹം ആഘോഷമാക്കി മാറ്റി. വെള്ളത്തൂവൽ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടന്ന വിവാഹച്ചടങ്ങിനുശേഷം റോണിയും ഭാര്യ പാലാ എലിക്കുളം വാവലുമാക്കൽ കുടുംബാംഗമായ ജോസ്‌നമോളും ബന്ധുക്കളും മേഴ്‌സിഹോമിലെത്തി. മേഴ്‌സിഹോമിലെ മുതിർന്ന അച്ഛനുമമ്മയും നവവധൂവരന്മാരെ മാലയിട്ട് സ്വീകരിച്ചു. തുടർന്നായിരുന്നു സൽക്കാരം.

വിവാഹത്തലേന്നും രാത്രിയിലും മേഴ്‌സിഹോമിൽ മധുരംവയ്‌പ്പും ഗാനമേളയും നടന്നു. ബ്രദർ മാത്യു മാനുവൽ, സണ്ണി തയ്യിൽ എന്നിവരുടെ നേതൃത്വത്തിൽ വിവാഹച്ചടങ്ങിനെത്തിയവരെ സ്വീകരിച്ചു. റോണിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് ഭക്ഷണമൊരുക്കിയത്. 14 വർഷമായി സിനിമാരംഗത്ത് മേക്കപ്പ്മാനാണ് റോണി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP