Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്‌കാരത്തിന് സമയമായപ്പോൾ പൊല്ലാപ്പ്; മരണത്തിൽ ദുരൂഹതയെന്ന് തർക്കിച്ച് സഹോദരിമാർ പോര് തുടങ്ങിയപ്പോൾ മൃതദേഹം പെരുവഴിയിൽ; സംസ്‌കാരം നടത്തില്ലെന്ന് മകൻ വാശി പിടിച്ചതോടെ വെട്ടിലായത് നെയ്യാറ്റിൻകര പൊലീസ്

സംസ്‌കാരത്തിന് സമയമായപ്പോൾ പൊല്ലാപ്പ്; മരണത്തിൽ ദുരൂഹതയെന്ന് തർക്കിച്ച് സഹോദരിമാർ പോര് തുടങ്ങിയപ്പോൾ മൃതദേഹം പെരുവഴിയിൽ; സംസ്‌കാരം നടത്തില്ലെന്ന് മകൻ വാശി പിടിച്ചതോടെ വെട്ടിലായത് നെയ്യാറ്റിൻകര പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 86 കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരിമാർ രംഗത്തെത്തിയതോടെ മൃതദേഹം പെരുവഴിയിലായി. നെയ്യാറ്റിൻകരയിലാണ് സംസ്‌കാരത്തെ ചൊല്ലി തർക്കം ഉടലെടുത്തത്. വയോധികയായ യശോദയുടെ മരണത്തിലാണ് ദൂരുഹതയുണ്ട് എന്ന് സഹോദരിമാർ ആരോപിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മരിച്ച വയോധികയുടെ മൃതദേഹം ശാന്തികവാടത്തിൽ എത്തിച്ചെങ്കിലും ഇവരുടെ സഹോദരിമാർ പരാതിയുമായി എത്തുകയായിരുന്നു. ഇതേ തുടർന്നു മൃതദേഹം സംസ്്കരിക്കാനായില്ല.

മരണത്തിൽ ദുരൂഹതയുണ്ട് എന്നും അക്കാര്യം അന്വേഷിക്കണം എന്നും സഹോദരിമാർ ആവശ്യപ്പെട്ടതിനെ തുടർന്നു മൃതദേഹം തിരികെ വീട്ടിൽ എത്തിക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വീട്ടിൽ എത്തിച്ച മൃതദേഹം ആംബുലൻസിൽ നിന്ന് ഇറക്കുന്നതിനെച്ചൊല്ലിയും തർക്കം ഉണ്ടായി. ഇതോടെ മൃതദേഹം ഇനി ഏറ്റെടുക്കുന്നില്ല എന്ന നിലപാടിലായി യശോദയുടെ മകൻ. എന്നാൽ തർക്കം തുടർന്നാൽ സംസ്‌കാരത്തിനു പൊലീസ് മുൻകൈ എടുക്കും എന്നു നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP