Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

500 രൂപ കൂട്ടുകാരൻ മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടും വിശ്വസിച്ചില്ല; തർക്കത്തിനിടെ അടിപടി; ഇടിയേറ്റ് ഒടിഞ്ഞ വാരിയെല്ല് വൃക്കയിൽ കുത്തിക്കയറി ദുരന്തം; കുമരകത്ത് അപകടമരണമെന്ന് പൊലീസ് സംശയിച്ച സംഭവം കൊലപാതകമായത് ഇങ്ങനെ

500 രൂപ കൂട്ടുകാരൻ മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടും വിശ്വസിച്ചില്ല; തർക്കത്തിനിടെ അടിപടി; ഇടിയേറ്റ് ഒടിഞ്ഞ വാരിയെല്ല് വൃക്കയിൽ കുത്തിക്കയറി ദുരന്തം; കുമരകത്ത് അപകടമരണമെന്ന് പൊലീസ് സംശയിച്ച സംഭവം കൊലപാതകമായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കുമരകത്ത് കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടൈത്തിയ വയോധികൻ അപകടത്തിൽ പെട്ടതാണെന്ന പ്രാഥമിക നിഗമനം പൊലീസ് തിരുത്തി. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.. കുമരകം കിഴക്ക് കോയിക്കൽ ചിറയിൽ ചന്ദ്രൻ എന്ന 55 കാരനാണ് മരണമടഞ്ഞത്. കൂട്ടുകാരൻ രാജുവുമായി വെറും 500 രൂപയിൽ തുടങ്ങിയ തർക്കം സംഘട്ടനമായി മാറുകയും അടിയുണ്ടായപ്പോൾ ഇടിയേറ്റ് ഒടിഞ്ഞ വാരിയെല്ല് വൃക്കയിൽ കുത്തിക്കയറി മരണം സംഭവിക്കുകയായിരുന്നെന്നുമാണ് വിവരം.

തുടർന്ന് ചന്ദ്രന്റെ സുഹൃത്ത് കുമരകം വടക്ക് നാഷണാന്തറ രാജുവിന്റെ പൊലീസ് അറസ്റ്റ് ചെയ്തു. കടത്തിണ്ണകളിൽ കിടന്നുറങ്ങുന്ന പതിവുകാരായ രാജുവും ചന്ദ്രനും തമ്മിൽ നവംബർ അവസാനമായിരുന്നു അടിപിടിയുണ്ടായത്. രാജുവിന്റെ 500 രൂപ ചന്ദ്രൻ എടുത്തെന്ന ആരോപണത്തിൽ തുടങ്ങിയ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇരുവരും തമ്മിലുണ്ടായ തർക്കം സംഘട്ടനമായി മാറുകയുമായിരുന്നെന്നാണ് വിവരം. 27 ന് പുലർച്ചെ കുമരകത്തെ ഒരു സൊസൈറ്റിയുടെ തിണ്ണയിൽ ചന്ദ്രനെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. തുടർന്ന് മൃതദേഹം പരിശോധന നടത്തിയപ്പോഴാണ് മരണകാരണം വ്യക്തമായത്.

വാരിയെല്ല് ഒടിഞ്ഞത് വാഹനാപകടം കൊണ്ടോ വീഴ്ചയിലോ ആയിരിക്കണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ പൊലീസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. സൂചന കിട്ടിയതിനെ തുടർന്ന് രാജുവിനെ പൊലീസ് അന്വേഷിച്ചു വന്നെങ്കിലും ഇയാൾ മുങ്ങിയിരുന്നു. ചൊവ്വാഴ്ച വൈക്കത്തു നിന്നുമാണ് രാജു അറസ്റ്റിലായത്. രാജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP