Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ ആർഎസ്എസ് ലക്ഷ്യമിടുന്നത് ഒൻപത് ലക്ഷം സ്വയം സേവകരെ സൃഷ്ടിക്കാൻ; ഇപ്പോൾ പ്രവർത്തിക്കുന്നത് 1000 ശാഖകൾ; ഇത് മൂന്നിരട്ടിയാക്കാനും നീക്കം

കേരളത്തിൽ ആർഎസ്എസ് ലക്ഷ്യമിടുന്നത് ഒൻപത് ലക്ഷം സ്വയം സേവകരെ സൃഷ്ടിക്കാൻ; ഇപ്പോൾ പ്രവർത്തിക്കുന്നത് 1000 ശാഖകൾ; ഇത് മൂന്നിരട്ടിയാക്കാനും നീക്കം

ന്യൂഡൽഹി: കേരളത്തിൽ ആർഎസ്എസ്. അംഗത്വ വിപുലീകരണത്തിന് നടപടികൾ. 2019-ൽ കേരളത്തിൽ ആർഎസ്എസ്. പ്രവർത്തകരുടെ എണ്ണം ഒമ്പതുലക്ഷമാക്കി വിപുലീകരിക്കാനാണ് നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിപുലീകരണം. കേരളത്തിൽ ബിജെപിക്ക് അടിത്തറയുണ്ടാക്കാൻ കൂടിയാണ് ഇത്.

കേരളത്തിൽ ആർഎസ്എസ്. പ്രവർത്തകർക്കുനേരേ ആക്രമണം വർധിച്ചിട്ടുണ്ടെങ്കിലും സമൂഹപുരോഗതിക്കായി പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കാനുള്ള ദൃഢനിശ്ചയത്തിലാണെന്ന് മുതിർന്നനേതാവ് ജെ. നന്ദകുമാർ പറഞ്ഞു. ഈ ആക്രമണങ്ങൾ രാജ്യത്തോടുള്ള ആർ.എസ്.എസിന്റെ പ്രതിജ്ഞാബദ്ധതയെ ശക്തമാക്കുകയാണ്.

അയ്യായിരം ആർഎസ്എസ്. ശാഖകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇടതുപാർട്ടികൾക്ക് കേരളത്തിൽ വേരുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും നന്ദകുമാർ ചൂണ്ടിക്കാട്ടി. ശാഖകളുടെ എണ്ണം മൂന്നിരട്ടിയാക്കാനാണ് ആർഎസ്എസ് കേരളത്തിൽ ശ്രമിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP