Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാറശ്ശാല ഇഞ്ചിവിളയിൽ സി പി എം ബിജെപി സംഘർഷം നാല് ബിജെപി പ്രവർത്തകർക്ക് പരിക്ക്; സമാധാനചർച്ചകൾ അണികൾ അറിഞ്ഞ മട്ടില്ല; തുടർച്ചയായ സംഘർഷത്തിൽ മടുത്ത് പാറശ്ശാലയിലെ ജനങ്ങൾ

പാറശ്ശാല ഇഞ്ചിവിളയിൽ സി പി എം ബിജെപി സംഘർഷം നാല് ബിജെപി പ്രവർത്തകർക്ക് പരിക്ക്; സമാധാനചർച്ചകൾ അണികൾ അറിഞ്ഞ മട്ടില്ല; തുടർച്ചയായ സംഘർഷത്തിൽ മടുത്ത് പാറശ്ശാലയിലെ ജനങ്ങൾ

തിരുവനന്തപുരം : പാറശ്ശാലക്ക് സമീപം ഇഞ്ചിവിളയിൽ സി പി എം ബിജെ പി പ്രവർത്തകർ തമ്മിൽ സംഘർഷം , സംഘർത്തിൽ നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു . ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്വേദേശികളായ മരിയദാസ് (42), ആദിത്ത് (17) സജു(38)അഭിലാഷ് (16) എന്നിവരാണ് ചികിത്സയിലുള്ളത് .

തലസ്ഥാനത്തെ നടുക്കിയ കൊലപാതകത്തെ തുടർന്ന്ു നടന്ന ചർച്ചകളിൽ സിപിഎമ്മിന്റേയും ബിജെപിയുടേയേും നേതാക്കൾ സമാധാനത്തിനായി അണികളെ ആഹ്വാനം ചെയതിരുന്നു. ഇരുപക്ഷത്തിന്റേയും ധാരണകൾ തെറ്റിച്ചാണ് പാറശ്ശാലയിലെ സംഘർഷം. സി.പി.എം - ആർഎസ്എസ് അണികളുടെ ആവേശം നേരത്തേയും ഇവിടെ വാക്കേറ്റമുണ്ടായിരുന്നു.

ഞായറാഴ്ച നടുത്തോട്ടത്ത് നടന്ന രക്ഷാബന്ധനോടനുബന്ധിച്ചാണ് സംഘർഷം ഉടലെടുത്തത് . രക്ഷാബന്ധന് പങ്കെടുക്കുവാൻ എത്തിയ ആദിത്തിന് നേരെ നടുത്തോട്ടത്ത് വച്ച് സി പി എം പ്രവർത്തകർ കല്ലെറിയുകയായിരുന്നു . തുടർന്ന് ഇത് ചോദ്യം ചെയ്യാനായി ആദിത്ത് കൂട്ടുകാരുമായെത്തി . വാക്കേറ്റം കൈയാങ്കളിയിൽ എത്തുകയായിരുന്നു. ബിജെപി പ്രവർത്തകരെ സി പി എം പ്രവർത്തകർ മർദ്ദിക്കുകയായിരുന്നുവെന്ന ബിജെപി ആരോപിക്കുന്നു . എന്നാൽ ബിജെപി പ്രവർത്തകർ നടുത്തോട്ടത്തെ സി പി എം പ്രവർത്തകന്റെ വീട് കയറി ആക്രമിക്കുകയായിരുന്നുവെന്ന് സി പി എം ആരോപിക്കുന്നു . പ്രദേശത്ത് കുറച്ച് നാളായി സി പി എം ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം നടന്ന് വരികയായിരുന്നു . അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ സംഘർഷം. സ്ഥലത്ത് പൊലീസ് എത്തി സമാധാനം പുനഃസ്ഥാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP