Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതികൾ സഞ്ചരിച്ച കാറിന്റെ വിലാസം കേന്ദ്രീകരിച്ച് അന്വേഷണം; ആർഎസ്എസ് പ്രവർത്തകൻ ആനന്ദിന്റെ കൊലപാതകത്തിൽ നിർണായക വിവരം കിട്ടിയെന്ന് പൊലീസ്; ഗുരുവായൂരിൽ ഇന്നും നാളെയും നിരോധനാജ്ഞ; മണലൂർ ഗുരുവായൂർ നിയോജക മണ്ഡലങ്ങളിൽ ബിജെപി ഹർത്താൽ തുടങ്ങി

പ്രതികൾ സഞ്ചരിച്ച കാറിന്റെ വിലാസം കേന്ദ്രീകരിച്ച് അന്വേഷണം; ആർഎസ്എസ് പ്രവർത്തകൻ ആനന്ദിന്റെ കൊലപാതകത്തിൽ നിർണായക വിവരം കിട്ടിയെന്ന് പൊലീസ്; ഗുരുവായൂരിൽ ഇന്നും നാളെയും നിരോധനാജ്ഞ; മണലൂർ ഗുരുവായൂർ നിയോജക മണ്ഡലങ്ങളിൽ ബിജെപി ഹർത്താൽ തുടങ്ങി

മറുനാടൻ മലയാളി ഡസ്‌ക്

ഗുരുവായൂർ: നെന്മിനിയിൽ, ആർ എസ്എസ് പ്രവർത്തകൻ ആനന്ദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്.എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്ന് പൊലീസ് അറിയിച്ചു.

പ്രതികൾ സഞ്ചരിച്ച കാർ എസ്.ഫാഹിസ് എന്നയാളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.ഈ വിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.സംഭവത്തെ തുടർന്ന് ഗുരുവായൂർ, പാവറട്ടി പൊലീസ് സ്റ്റേഷൻ പരിധികളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുരുവായൂർ, മണലൂർ നിയോജകമണ്ഡലങ്ങളിൽ ബിജെപി. ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് നെന്മിനി ബലരാമക്ഷേത്രത്തിന് നൂറുമീറ്റർ അകലെയായി നെന്മിനി കടവള്ളി ലക്ഷംവീട് കോളനിയിൽ വടക്കേതരകത്ത് അംബികയുടെ മകൻ ആനന്ദൻ (28) വെട്ടേറ്റ് മരിച്ചത്. ആനന്ദൻ ബൈക്കിൽ കൂട്ടുകാരൻ വിഷ്ണുവിനൊപ്പം വീട്ടിലേക്ക് പോകുമ്പോൾ കാറിൽ വന്ന മൂന്നുപേരാണ് വെട്ടിക്കൊലപ്പെടുത്തിയത്.

2013-ൽ ബ്രഹ്മകുളത്ത് സി.പി.എം. പ്രവർത്തകൻ ഫാസിൽ കൊല്ലപ്പെട്ട കേസിലെ രണ്ടാംപ്രതിയാണ് മരിച്ച ആനന്ദനെന്ന് പൊലീസ് പറഞ്ഞു. ആനന്ദനും വിഷ്ണുവും വന്ന ബൈക്ക് ഇടിച്ചിട്ടശേഷം ആനന്ദനെ അക്രമിസംഘം വലിച്ചിഴച്ച് വടിവാളുകൊണ്ട് കഴുത്തിനു പിന്നിലും കാലിലും വെട്ടുകയായിരുന്നു.കാറിടിച്ചപ്പോൾത്തന്നെ ആനന്ദന്റെ ഇടതുകാൽ ചതഞ്ഞിരുന്നു. കൃത്യം നടത്തിയശേഷം സംഘം കാറിൽ രക്ഷപ്പെടാനൊരുങ്ങിയെങ്കിലും വണ്ടി നീങ്ങിയില്ല. ആ സമയം അതുവഴിവന്ന നെന്മിനി സ്വദേശിയായ രഞ്ജിത്തിനെ തടഞ്ഞുനിർത്തി ബൈക്ക് പിടിച്ചുവാങ്ങിയാണ് മൂന്നുപേരും രക്ഷപ്പെട്ടത്.

ഗുരുവായൂർ ആക്ട്‌സിന്റെ ആംബുലൻസിൽ ആനന്ദനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അക്രമികൾ ബൈക്കിനു മുന്നിൽ വന്ന് കാറിടിച്ചപ്പോൾതന്നെ ആനന്ദൻ കൂടെയുണ്ടായിരുന്ന വിഷ്ണുവിനോട് ഓടിരക്ഷപ്പെടാൻ പറഞ്ഞു. കാലിന് പരുക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏങ്ങണ്ടിയൂർ ചെമ്പകശ്ശേരി മോഹന്റെ മകനാണ് നാട്ടിക എസ്.എൻ. കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയായ വിഷ്ണു.

ആനന്ദൻ വർഷങ്ങളായി ആർ.എസ്.എസിന്റെ സജീവപ്രവർത്തകനാണ്. അച്ഛൻ പുന്നയൂർക്കുളം ചില്ലരിക്കൽ ശശി നേരത്തേ മരിച്ചു. ടിപ്പർ ലോറി ഡ്രൈവറായ ആനന്ദനായിരുന്നു കുടുംബത്തിന്റെ ആശ്രയം. വിദ്യാർത്ഥിയായ അഭിഷേക് സഹോദരനാണ്. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയോടെ നെന്മിനിയിലെ വീട്ടിലേക്ക് കൊണ്ടുവരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP