Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പകൽ സമയങ്ങളിൽ കള്ളപ്പണത്തിനെതിരെ പോരാട്ടം; നേരം ഇരുട്ടിയാൽ പണി കള്ളനോട്ടടി; കൊടുങ്ങല്ലൂർ മതിലകത്തെ പലിശക്കാരനായ യുവമോർച്ച നേതാവിന്റെ വീട്ടിൽ റെയ്ഡ് തുടരുന്നു

പകൽ സമയങ്ങളിൽ കള്ളപ്പണത്തിനെതിരെ പോരാട്ടം; നേരം ഇരുട്ടിയാൽ പണി കള്ളനോട്ടടി; കൊടുങ്ങല്ലൂർ മതിലകത്തെ പലിശക്കാരനായ യുവമോർച്ച നേതാവിന്റെ വീട്ടിൽ റെയ്ഡ് തുടരുന്നു

തൃശ്ശൂർ: വീട്ടിൽ കള്ളനോട്ടടിക്കുന്ന യന്ത്രം സൂക്ഷിച്ച യുവമോർച്ച നേതാവ് പിടിയിൽ. മതിലകം സ്വദേശി രാജേഷ് ഏഴാച്ചേരിയുടെ വീട്ടിലാണ് പൊലീസ് പിടിയിലായത്. കൊടുങ്ങല്ലൂർ മതിലകം പൊലീസാണ് റെയ്ഡ് നടത്തിയത്. കുറച്ച് കാലമായി ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പണം പലിശയ്ക്ക് കൊടുക്കുന്നതും ഉൾപ്പടെയുള്ള നിരവധി ഇടപാടുകൾ ഇയാൾ നടത്തിയിരുന്നു. പണം പലിശയ്ക്ക് കൊടുക്കുന്നത് സംബന്ധിച്ച് ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടായിരുന്നു.

'യുവമോർച്ചാ നേതാവിന്റെ വീട്ടിൽനിന്നും കള്ളനോട്ടടിയന്ത്രവും കള്ളനോട്ടും പിടിച്ച വാർത്ത ഉച്ചയോടെയാണ് പുറത്ത് വന്നത്. ബിജെപി നേതാവും യുവമോർച്ചാ ശ്രീനാരായണപുരം കിഴക്കൻ മേഖലാ ഭാരവാഹികളുമായ ഏരാച്ചേരി രാഗേഷ്, സഹോദരൻ രാജേഷ് എന്നിവരുടെ വീട്ടിൽനിന്നുമാണ് യന്ത്രം പിടിച്ചത്. ഏരാച്ചേരി ഹർഷന്റെ മക്കളാണ്. രാജേഷിനെമാത്രമെ പൊലീസിന് പിടികൂടാനായുള്ളൂ. രാഗേഷ് ഒളിവിലാണ്.

ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് ഇന്ന് വീട്ടിൽനിന്നും പിടിച്ചത്. 2000, 500, 100, 50, 20 രൂപയുടെ കള്ളനോട്ടുകളാണ് ഇവ. പൊലീസ് പരിശോധന തുടരുകയാണ്. വീട്ടിനകത്താണ് കള്ളനോട്ടടിയന്ത്രം സൂക്ഷിച്ചിരുന്നത്.നോട്ട് അച്ചടിക്കാനുള്ള മഷിയും പേപ്പറും പിടികൂടിയിട്ടുണ്ട്.

നോട്ട് പിൻവലിക്കലിന് ശേഷമിറക്കിയ പുതിയ നോട്ടുകളടിക്കാനുള്ള വിപുലമായ സംവിധാനമാണ് പൊലീസ് കണ്ടെത്തിയത്. പൊലീസ് ഇയാളെ കുറേക്കാലമായി നിരീക്ഷിച്ചു വരികയായിരുന്നു. ബിജെപിയുടെ പല ചുമതലകളും വഹിക്കുന്ന ഇദ്ദേഹം അറിയപ്പെടുന്ന പ്രവർത്തകനുമാണ്. ബിജെപി ഒബിസി മോർച്ചയുടെ പ്രധാന ചുമതലകളും ഇദ്ദേഹം വഹിച്ചുവരുന്നുണ്ട്. ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് പൊലീസും ഫോറൻസിക് സംഘവും പരിശോധന നടത്തുകയാണ്.

നോട്ട പിൻവലിക്കലിന് ശേഷം പുറത്തിറങ്ങിയ നോട്ടുകളുടെ കള്ളനോട്ട് അടിക്കാനുള്ള സംവിധാനം ബിജെപി നേതാവിന്റെ വീട്ടിലുണ്ടാകുകയെന്നത് ഗൗരവകരമായ കാര്യമാണ്. കള്ളനോട്ടും കള്ളപ്പണവും തടയാനാണ് നോട്ട് പിൻവലിക്കൽ പോലും കേന്ദ്രം നടപ്പിലാക്കിയത്. അതിനെപ്പോലും വെല്ലുവിളിച്ചാണ് യുവനേതാവിന്റെ ഈ കൃത്യം. പ്രശ്നത്തിൽ ബിജെപിയുടെ പ്രതികരണം ഇനിയും ലഭ്യമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP