Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനധികൃത ക്വാറികൾക്കെതിരെ ഒരക്ഷരം മിണ്ടരുത്, ചോദിക്കരുത്; നിയമപ്രകാരം ചോദിച്ചാൽ 'പൊതുശല്യ'മാക്കി പ്രഖ്യാപിക്കും! തിരുവനന്തപുരത്തെ വിവരാവകാശ പ്രവർത്തകയ്ക്ക് അധികൃതർ ചാർത്തിക്കൊടുത്ത ഔദ്യോഗിക വിശേഷണം ഇങ്ങനെ

അനധികൃത ക്വാറികൾക്കെതിരെ ഒരക്ഷരം മിണ്ടരുത്, ചോദിക്കരുത്; നിയമപ്രകാരം ചോദിച്ചാൽ 'പൊതുശല്യ'മാക്കി പ്രഖ്യാപിക്കും! തിരുവനന്തപുരത്തെ വിവരാവകാശ പ്രവർത്തകയ്ക്ക് അധികൃതർ ചാർത്തിക്കൊടുത്ത ഔദ്യോഗിക വിശേഷണം ഇങ്ങനെ

തിരുവനന്തപുരം: സാധാരണക്കാർക്ക് കരുത്ത് പകരനാണ് വിവരാവകാശ നിയമം അവതരിപ്പിച്ചത്. ഭരണത്തിൽ സുതാര്യത ഉറപ്പാക്കാൻ ജനാധിപത്യത്തിൽ സാധാരണക്കാർക്ക് ലഭിച്ച ഏക വഴി. അത് പലരും നന്നായി ഉപയോഗിച്ചു. അഴിമതി കഥകൾ നാട്ടുകാരറിഞ്ഞു. തട്ടിപ്പ് വീരന്മാർ പിടിക്കപ്പെടുകയും ചെയ്തു. എല്ലാം രഹസ്യമാക്കി വച്ച് നാട്ടുകാരെ പറ്റിക്കുകയെന്ന പതിവിനെയാണ് വിവരാവകാശ നിയമം ഇല്ലായ്മ ചെയ്തത്. രാജ്യ സുരക്ഷേയേയും വ്യക്തിപരവുമായതുമായ എല്ലാ വിവരവും അങ്ങനെ നാട്ടുകാരറിഞ്ഞു.

ഇവിടെയാണ് തിരുവനന്തപരത്തെ പള്ളിച്ചൽ പഞ്ചായത്തിന്റെ മാതൃക വിമർശിക്കപ്പെടുന്നത്. വിവരം അവകാശമാകുന്ന നാട്ടിൽ ഒരു വിവരാവകാശ പ്രവർത്തകയെ പൊതു ശല്യമായി പ്രഖ്യാപിച്ച് പഞ്ചായത്ത് കമ്മിറ്റി. തിരുവനന്തപുത്ത് പള്ളിച്ചൽ പഞ്ചായത്താണ് വിവരാവകാശം വഴി അപേക്ഷ സമർപ്പിക്കുന്നതിന്റെ പേരിൽ പൊതുപ്രവർത്തകയെ പൊതുശല്യമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത് . പഞ്ചായത്ത് കമ്മിറ്റിയുടെ നടപടിക്കെതിരെ നിയമയുദ്ധത്തിനൊരുങ്ങുകയാണ് നരുവാമൂട് സ്വദേശി വിജിത. മൂക്കുന്നിമലയിലെ അനധികൃത ക്വാറികളുടെ പ്രവർത്തനം വിവരാവകാശത്തിന്റെ കരുത്തിലാണ് വിജിത പൊളിച്ചത്.

വിവരാവകാശ അപേക്ഷകൾ കൂടിപ്പോയതിന്റെ പേരിലാണ് പള്ളിച്ചൽ പഞ്ചായത്ത് കമ്മിറ്റി 33 കാരിയായ വിജിതയെ പൊതു ശല്യമായി പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കിയത്. പള്ളിച്ചൽ പഞ്ചായത്തിലെ മുക്കുന്നിമല സംരക്ഷണ സമരസമിതിയുടെ സജീവ പ്രവർത്തക കൂടിയാണ് ഇവർ. അനധികൃത ക്വാറി ഇടപാടുകളും ക്വാറി മാഫിയക്ക് പഞ്ചായത്തിന്റെ ഒത്താശയും പുറം ലോകമറിഞ്ഞതിന് പിന്നിൽ വിജിതയുടെ വിവരാവകാശ രേഖകളുമുണ്ട്. ഇതിൽ പഞ്ചായത്ത് ഓഫീസിലെ കള്ളക്കളികൾ പലതും പൊളിഞ്ഞു. അപ്പോൾ പിന്നെ രേഖകൾ നൽകാതിരിക്കണം. അതാണ് പ്രമേയത്തിലൂടെ പഞ്ചായത്ത് നടപ്പാക്കിയത്.

അഴിമതിക്കെതിരായ പോരാട്ടമാണ് പൊതു ശല്യമെന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിന് പിന്നിലും. വിവരാവകാശ നിയമപ്രകാരം അപേക്ഷകൾ നൽകി ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നു, ഓഫീസിന്റെ പ്രവർത്തനം തടസപ്പെടുന്നു തുടങ്ങിയവയാണ് വിജിതക്കെതിരെ പഞ്ചായത്ത് കമ്മിറ്റി കണ്ടെത്തിയ കുറ്റങ്ങൾ. ക്വാറി മാഫിയയെ കുറിച്ച് മാത്രം അൻപതോളം വിവരാവകാശ അപേക്ഷകൾ വിജിത നൽകിയിട്ടുണ്ട്. ഇതിനെ നിയമപരമായി ചോദ്യം ചെയ്യാനാണ് തീരുമാനം. പഞ്ചായത്ത് മറുപടി നിഷേധിച്ചാൽ അപ്പീൽ നൽകാം. അപ്പോഴും മറുപടി നിഷേധിച്ചാൽ വീണ്ടും അപ്പീൽ.

എന്തായാലും വിജതയ്ക്ക് സന്തോഷം നൽകുന്ന ഒരു കാര്യവുമുണ്ട്. സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണർ നിലപാട് വിശദീകരിച്ചു കഴിഞ്ഞു. വിജിതയോട് പള്ളിച്ചൽ പഞ്ചായത്ത് ചെയ്തത് നിയമപരമായി ശരിയല്ല. പരാതി കിട്ടിയാൽ പരിശോധിക്കുമെന്നും മുഖ്യവിവരാവകാശ കമ്മീഷണർ സിബി മാത്യൂസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP