Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ നിന്നും ഇനി ഒന്നും കിട്ടാനില്ല; റബ്ബർ കൃഷി മുടിഞ്ഞതോടെ റബ്ബർ ബോർഡ് ഓഫീസുകൾ എല്ലാം നാടു കടത്തുന്നു; ഇനി വച്ചു പിടിപ്പിക്കുന്നത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ

കേരളത്തിൽ നിന്നും ഇനി ഒന്നും കിട്ടാനില്ല; റബ്ബർ കൃഷി മുടിഞ്ഞതോടെ റബ്ബർ ബോർഡ് ഓഫീസുകൾ എല്ലാം നാടു കടത്തുന്നു; ഇനി വച്ചു പിടിപ്പിക്കുന്നത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ

കോട്ടയം: കേരളത്തിൽ ഇനി റബ്ബർ കൃഷിക്ക് വലിയ സാധ്യതയില്ലെന്ന് കേന്ദ്ര സർക്കാർ തിരിച്ചറിയുന്നു. കൃഷിക്ക് വേണ്ട ചെലവിനൊപ്പിച്ച് വരുമാനം ഈ കൃഷിയിൽ നിന്ന് ഇനി കേരളത്തിന് ലഭിക്കില്ല. അതുകൊണ്ട് തന്നെ കർഷകർ റബ്ബർ കൃഷി കൈവിടുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ റബർ ബോർഡിന്റെ ആറു റീജനൽ ഓഫിസുകളും 20 ഫീൽഡ് ഓഫിസും മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റുന്നു. കേന്ദ്ര വാണിജ്യ വകുപ്പാണു തീരുമാനം എടുക്കുന്നത്.

റബർ ബോർഡിന്റെ ഓഫിസുകൾ കേരളത്തിൽ നിന്നു കേന്ദ്ര സർക്കാർ മാറ്റുമ്പോൾ വിലയിടിവിൽ ദുരിതമനുഭവിക്കുന്ന റബർ കർഷകർക്ക് ആശ്വാസ നടപടി സ്വീകരിക്കാൻ സംവിധാനമില്ലാതെ കർഷകർ റബർ കൃഷി ഉപേക്ഷിക്കേണ്ടിവരും. ഇന്ത്യയിൽ 90 ശതമാനം റബർ ഉൽപാദിപ്പിക്കുന്നത് കേരളത്തിൽ ആയിരുന്നു. എന്നാൽ വിലയിടിവ് തുടരുന്നതോടെ കൃഷിയിൽ നിന്ന് കർഷകർ അകന്നു. ഇതിന് പിന്നാലെയാണ് ഓഫീസുകൾ മാറ്റുന്നത്.

റബർ ബോർഡിന്റെ റീജിയണൽ ഓഫിസുകളും ഫീൽഡ് ഓഫിസുകളും മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റുന്നതിലുള്ള ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നീക്കം കേരളത്തിലെ റബർ കൃഷിയെ തകർക്കാൻ ലക്ഷ്യമിട്ടാണ്. . ഏറ്റവും കൂടുതൽ ഉൽപാദനമുള്ള കേരളത്തിനെ ഇതു ബാധിക്കും.

കർഷകർക്ക് ലഭിക്കാനുള്ള വിവിധസബ്‌സിഡികൾക്ക് നടപടിയുണ്ടാകേണ്ടത് ഫീൽഡ് ഓഫിസും റീജിനൽ ഓഫിസും വഴിയാണ് ഇത് നിർത്തലാക്കിയാൽ കർഷകർക്ക് ബുദ്ധിമുട്ടിലാകുമെന്നും എംപി പറഞ്ഞു. ഇത്തരം സൂചനകൾ പുറത്തുവന്നപ്പോൾ തന്നെ ഇതുസംബന്ധിച്ച ആശങ്ക റബർ ബോർഡ് ചെയർമാനെ അറിയിച്ചതായും എംപി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP