Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റബ്ബറിൽ വോട്ടുകൾ ഉറപ്പിച്ചു നിർത്താൻ ഉമ്മൻ ചാണ്ടിയും മാണിയും; കിലോയ്ക്ക് 150 രൂപ ഉറപ്പാക്കി ബാധ്യത ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം; ഇടനിലക്കാരായി ഡീലർമാരെത്തുന്നതിൽ ആശങ്കയും

റബ്ബറിൽ വോട്ടുകൾ ഉറപ്പിച്ചു നിർത്താൻ ഉമ്മൻ ചാണ്ടിയും മാണിയും; കിലോയ്ക്ക് 150 രൂപ ഉറപ്പാക്കി ബാധ്യത ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം; ഇടനിലക്കാരായി ഡീലർമാരെത്തുന്നതിൽ ആശങ്കയും

തിരുവനന്തപുരം: മധ്യ-തിരുവിതാംകൂറിൽ അടിതെറ്റാതെ നിലയുറപ്പിക്കാനുള്ള ധനമന്ത്രി കെഎം മാണിയുടെ പദ്ധതികൾക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിന്തു. അരുവിക്കര ഉപതെരഞ്ഞെടുപ്പിലും സജീവ വിഷയമായ റബ്ബറിന്റെ വിലത്തകർച്ചയെ മറികടക്കാനാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി റബ്ബർ കർഷകർക്ക് ആശ്വാസമാകാൻ പുതിയ ഫോർമുല സർക്കാർ മുന്നോട്ട് വച്ചു. റബ്ബറിന് കിലോയ്ക്ക് 150 രൂപ കർഷകർക്ക് ഉറപ്പാക്കുമെന്നാണ് വാഗ്ദാനം. അരുവിക്കരയിലും പിന്നീട് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് രാഷ്ട്രീയത്തിന് തിരിച്ചടിയുണ്ടാകാതിരിക്കാനാണ് നീക്കം. കർഷകർക്ക് 150 രൂപയെങ്കിലും ഉറപ്പാക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന് കെപിസിസി. പ്രസിഡന്റ് വി എം.സുധീരൻ നിർദ്ദേശിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് തീരുമാനം.

റബ്ബർ ബോർഡ് പ്രഖ്യാപിക്കുന്ന വിലയും തറവിലയായ 150 രൂപയും തമ്മിൽ വ്യത്യാസം വരുന്ന തുക സംസ്ഥാന സർക്കാർ നൽകും. കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതാണ് സർക്കാരിന്റെ നിർദ്ദേശം. റബ്ബർ വിലയിടിവ് നേരിടുന്നതിന് കർഷകസംഘടനാ ഭാരവാഹികളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ നിർദ്ദേശം മുന്നോട്ടുെവച്ചത്. കർഷകസംഘടനാ പ്രതിനിധികൾ റബ്ബർ സംഭരണമടക്കമുള്ള മറ്റുചില നിർദ്ദേശങ്ങളും ഉന്നയിച്ചു. ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതൽ ചർച്ച നടത്താൻ ഉപസമിതിക്ക് രൂപംനൽകാൻ യോഗം തീരുമാനിച്ചു.

എന്നാൽ റബ്ബർ കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വില സഹായ പദ്ധതിയോട് കർഷക സംഘടനകൾക്ക് എതിർപ്പുമുണ്ട്. ഡീലർമാർ വഴിയുള്ള വിൽപനയ്ക്ക് മാത്രമേ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കൂകയുള്ളൂ. ഈ സബ്‌സിഡി ആനുകൂല്യം ലഭിക്കാൻ കർഷകർ രജിസ്റ്റർ ചെയ്യുകയും വേണമെന്നും മന്ത്രി മാണി അറിയിച്ചു. സർക്കാരിന്റെ പുതിയ പദ്ധതിയിൽ ഡീലർമാരെ ഉൾപ്പെടുത്താനുള്ള തീരുമാനമാണ് കർഷക സംഘടനകളുടെ എതിർപ്പിന് ഇടയാക്കിയിരിക്കുന്നത്. വെയർഹൗസ് കോർപ്പറേഷൻ വഴി റബ്ബർ സംഭരിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. രണ്ട് ഹെക്ടർ വരെയുള്ള കൃഷി ഭൂമിയെന്നത് മാറ്റി, കൃഷിയിടത്തിന് അനുസരിച്ച് ഗ്രാന്റ് അനുവദിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.

സ്‌ക്രാപ്പ് റബ്ബർ ഒഴികെയുള്ള എല്ലാ റബ്ബറിനും 150 രൂപ ഉറപ്പാക്കുന്നതാണ് സർക്കാരിന്റെ നിർദ്ദേശം. 300 കോടി രൂപയാണ് റബ്ബർ സംഭരണത്തിനായി കെഎം മാണി മാറ്റിവച്ചിട്ടുള്ളത് ബജറ്റിൽ വകയിരുത്തിയിരിക്കുന്ന ഈ പണം ഉപയോഗിച്ചായിരിക്കും കർഷകർക്ക് ധനസഹായം നൽകുക. രണ്ട് ഹെക്ടർ വരെയുള്ള കർഷകരെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. കർഷകർ റബ്ബർ ഉല്പാദകസംഘങ്ങളിൽ പേര് രജിസ്റ്റർ ചെയ്യണം. അക്ഷയ സെന്റർ വഴി ഓൺലൈനായും രജിസ്‌ട്രേഷൻ നടത്താം. അവർ അംഗീകൃത വ്യാപാരികൾക്ക് വിൽക്കുന്ന റബ്ബറിന്റെ അളവ് സംഘം പ്രസിഡന്റും റബ്ബർ ബോർഡിന്റെ ഫീൽഡ് ഓഫീസറും സാക്ഷ്യപ്പെടുത്തണം. ഇത് അടിസ്ഥാനമാക്കി സഹായധനം നൽകാമെന്നാണ്. സർക്കാർ മുന്നോട്ടുെവച്ച നിർദ്ദേശം.

സംസ്ഥാന വെയർ ഹൗസിങ് കോർപ്പറേഷൻ വഴി റബ്ബർ സംഭരിക്കണമെന്ന നിർദ്ദേശം പി.സി.സിറിയക് മുന്നോട്ടുെവച്ചു. ആർ.എസ്.എസ്. നാല് വിഭാഗത്തിൽപ്പെടുന്ന റബ്ബർ ഈവിധം സംഭരിച്ചാൽ മറ്റ് വിഭാഗങ്ങൾക്കും വില താനേ കൂടും. 30 കോടി രൂപയ്ക്ക് സംഭരണം നടത്തിയാൽത്തന്നെ അതിന്റെ ചലനം വിപണിയിൽ ഉണ്ടാകും. റബ്ബർത്തടി വ്യാപാരത്തെ വാറ്റ് നികുതിയിലും മറ്റും ഇളവുനൽകി പ്രോത്സാഹിപ്പിക്കണം. റബ്ബർത്തടിയെ കാർഷിക ഉത്പന്നമായി കണകാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശത്തോട് പല കർഷകസംഘടനാ ഭാരവാഹികളും യോജിച്ചു.

എന്നാൽ, സംഭരണത്തിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും സർക്കാരിന് മുന്നിലുണ്ട്. സംസ്ഥാന സർക്കാരിന് ഗോഡൗണുകൾ ഇല്ലാത്തത് പ്രധാന പോരായ്മയാണ്. സംഭരിക്കുന്ന റബ്ബർ ഏറെനാളിരുന്നാൽ നശിക്കും. മുൻ കാലങ്ങളിൽ സംഭരണം നടത്തിയത് പരാജയപ്പെട്ട അനുഭവങ്ങളും കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് ഹെക്ടർ വരെയുള്ള കർഷകർക്ക് വിപണിവിലയും തറവിലയും തമ്മിലുള്ള അന്തരം ധനസഹായമായി നൽകണമെന്ന നിർദ്ദേശവും ഉയർന്നു. എന്നാൽ, ചെറുകിട കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യം ഇതുമൂലം കുറയുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP