Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഷ്ടം മൂലം റബർ വ്യാപാരം നിർത്തേണ്ടി വന്നതിന് പിന്നാലെ നാലു ലക്ഷത്തിന്റെ നികുതി കുടിശിക അടയ്ക്കണമെന്നു കാണിച്ച നോട്ടീസ്; നിരന്തരം ഫോൺവിളികളും റിക്കവറി നോട്ടീസും ലഭിച്ചതോടെ ബിജുരാജ് ആകെ തളർന്നു; കടം കയറി ജീവിതം വഴിമുട്ടിയതോടെ ജീവനൊടുക്കി: റബർ വ്യാപാരിയുടെ ആത്മഹത്യയിൽ പ്രതിഷേധം ശക്തം

നഷ്ടം മൂലം റബർ വ്യാപാരം നിർത്തേണ്ടി വന്നതിന് പിന്നാലെ നാലു ലക്ഷത്തിന്റെ നികുതി കുടിശിക അടയ്ക്കണമെന്നു കാണിച്ച നോട്ടീസ്; നിരന്തരം ഫോൺവിളികളും റിക്കവറി നോട്ടീസും ലഭിച്ചതോടെ ബിജുരാജ് ആകെ തളർന്നു; കടം കയറി ജീവിതം വഴിമുട്ടിയതോടെ ജീവനൊടുക്കി: റബർ വ്യാപാരിയുടെ ആത്മഹത്യയിൽ പ്രതിഷേധം ശക്തം

ചാരുംമൂട്: റബർ കർഷകരെ പോലെ തന്നെ കടുത്ത ദുരിതത്തിലാണ് റബർ വ്യാപാരികളും. റബർ വിലയിലെ ഇടിവ് ഇവരെ ശരിക്കും തകർത്തിട്ടുണ്ട്. റബർ കർഷകർക്ക് ഒരു രക്തസാക്ഷികൂടി. വാണിജ്യ നികുതി കുടിശിക മൂലം റിക്കവറി നോട്ടിസ് ലഭിച്ചതിനെത്തുടർന്നു റബർ വ്യാപാരി ജീവനൊടുക്കിയ സംഭവമാണ് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നത്. നഷ്ടം മൂലം റബർ വ്യാപാരം നിർത്തേണ്ടിവന്ന നൂറനാട് ഉളവുക്കാട് പൊയ്കയിൽ ബിജുരാജ് (38) ആണു കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.

സംഭവത്തിൽ പ്രതിഷേധിച്ചു മാവേലിക്കര താലൂക്കിൽ നാളെ വ്യാപാരി ഹർത്താലിനു വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ കടകൾ അടയ്ക്കും. രാവിലെ 10നു മാവേലിക്കര വാണിജ്യ നികുതി ഓഫിസിനു മുന്നിൽ ധർണയും നടത്തും. നാലു ലക്ഷത്തോളം രൂപ നികുതി കുടിശിക അടയ്ക്കണമെന്നു കാണിച്ചായിരുന്നു ആദ്യ നോട്ടിസ്. ഇതിനു പിറകെ നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തുകയും നിയമനടപടി സ്വീകരിക്കുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നതായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.

നികുതി അടച്ചില്ലെങ്കിൽ കഴിഞ്ഞ ആറു വർഷത്തെ വിറ്റുവരവിന്റെ നിശ്ചിത ശതമാനം അടയ്‌ക്കേണ്ടിവരുമെന്നു വാണിജ്യ നികുതി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി കുടുംബാംഗങ്ങൾ പറഞ്ഞതായും ഭാരവാഹികൾ വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുക, ബിജുരാജിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിക്കുക, ഭാര്യയ്ക്കു സർക്കാർ ജോലി നൽകുക, വാണിജ്യ നികുതി സംബന്ധമായ മുഴുവൻ കേസുകളും പിൻവലിക്കുക എന്നീ ആവശ്യങ്ങളും ഏകോപന സമിതി മാവേലിക്കര താലൂക്ക് പ്രസിഡന്റ് എം.എസ്.സലാമത്ത്, ജനറൽ സെക്രട്ടറി ടി.വി.അജിത്ത്, വൈസ് പ്രസിഡന്റ് ആർ.ഹരിശങ്കർ എന്നിവർ ഉന്നയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP