Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവ് ചതിച്ചു; സ്വന്തം കുഞ്ഞിനെ കൊന്നെന്ന വ്യാജപരാതിയിൽ വർക്കല സ്വദേശി യുവതി വിചാരണപോലുമില്ലാതെ അഞ്ചു വർഷമായി മാലിയിലെ തടവറയിൽ

ഭർത്താവ് ചതിച്ചു; സ്വന്തം കുഞ്ഞിനെ കൊന്നെന്ന വ്യാജപരാതിയിൽ വർക്കല സ്വദേശി യുവതി വിചാരണപോലുമില്ലാതെ അഞ്ചു വർഷമായി മാലിയിലെ തടവറയിൽ

മലപ്പുറം: സ്വന്തം കുഞ്ഞിനെ കൊന്നു എന്ന വ്യാജ കേസിൽ വർക്കല സ്വദേശിനി റുബീന എന്ന യുവതി നാലര വർഷത്തിലധികമായി മാലദ്വീപ് ജയിലിൽ. മാലിക്കാരനായ ഭർത്താവിന്റെ ചതിയിൽപെട്ടാണ് യുവതി വിചാരണ പോലുമില്ലാതെ ശിക്ഷ അനുഭവിക്കുന്നത്. മകളുടെ ജയിൽ മോചനത്തിനായി റുബീനയുടെ ഉമ്മ ഷഫീഖ പരാതിയുമായി ഓഫീസുകൾ കയറി ഇറങ്ങുകയാണ്.

മാലദ്വീപിലെ ബിസിനസുകാരനായ ഹസൻ ജാബിർ 2008 ജൂലൈ 28നാണ് റുബീനയെ വിവാഹം ചെയ്തത്. ഉടനെ മാലദ്വീപിലേക്കു കൊണ്ടു പോവുകയും ചെയ്തു. ഭർത്താവ് മയക്കുമരുന്നുപയോഗിക്കുന്നത് വൈകിയാണ് അറിഞ്ഞത്. പലതവണ കഴിക്കാൻ റുബീന നിർബന്ധിക്കപ്പെടുകയും ചെയ്തു. 2009 സെപ്റ്റംബർ നാലിനാണ് റുബീന ആദ്യ കുഞ്ഞിനു ജന്മം നൽകിയത്. മറ്റൊരു യുവതിയുമായി ഭർത്താവിന് ബന്ധമുണ്ടെന്നറിഞ്ഞ് കലഹമുണ്ടായതിന്റെ പിറ്റേന്നാണ് കുഞ്ഞ് മരിച്ചതായി കണ്ടത്തെിയത്. വൈരാഗ്യം തീർക്കാനായി കുഞ്ഞിന്റെ മരണം റുബീനയുടെ തലയിൽ കെട്ടിവച്ചു. തടവറയിലുമായി. റുബീന കുഞ്ഞിനെ കൊന്നതായി ഭർത്താവു തന്നെയാണ് പൊലീസിനെ അറിയിച്ചത്.

ഈയിടെ മാലി ജയിലിൽ നിന്ന് മോചിതനായ ജയചന്ദ്രൻ മൊകേരി റുബീനയെ ജയിലിൽ കണ്ടിരുന്നു. താൻ ഭർത്താവിന്റെ ചതിയിൽ പെട്ടെന്നാണ് റുബീന കണ്ണീരോടെ പറഞ്ഞതെന്ന് രണ്ടു തവണ ജയിലിൽ റുബീനയെ കണ്ടു സംസാരിക്കാൻ കഴിഞ്ഞ ജയചന്ദ്രൻ മൊകേരി പറയുന്നു. ജയചന്ദ്രനെ മോചിപ്പിക്കാന് സർക്കാരുകൾ ചെയ്ത നടപടികൾ തന്റെ മകളുടെ കാര്യത്തിലുണ്ടാകണമെന്നാണ് ഷഫീഖയുടെ ആവശ്യം.

മാലദ്വീപിൽനിന്ന് ജയിൽ മോചിതനായി ജയചന്ദ്രൻ മൊകേരി നാട്ടിലത്തെുന്നതും റുബീനയുടെ ഉമ്മ ഷഫീഖ ബീവിയുമായി ബന്ധപ്പെട്ടതോടെയാണ് എന്താണ് സംഭവിച്ചതെന്ന് ഉമ്മ അറിയുന്നത്. പ്രതീക്ഷകളുമായി ഉമ്മ വീണ്ടും ഓഫിസുകൾ കയറിയിറങ്ങാൻ തുടങ്ങി. വ്യാഴാഴ്ച അവർ തിരുവനന്തപുരത്തത്തെി നോർക്ക ഉദ്യോഗസ്ഥർക്ക് വീണ്ടും പരാതി നൽകി. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കേരളത്തിലത്തെുന്നുണ്ടെന്നറിഞ്ഞ് മന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണവർ.

മകൾ സ്വന്തം കുഞ്ഞിനെ കൊല്ലില്ലെന്ന് ഉമ്മ ഷഫീഖ ഉറപ്പിച്ചു പറയുന്നു. ഇന്ത്യൻ എംബസിക്കാർ മറ്റെന്തോകാര്യത്തിന് ജയിലിൽ വന്നപ്പോൾ തടവുകാർ ഈ പ്രശ്‌നം ശ്രദ്ധയിൽപെടുത്തിയിരുന്നു. 'ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്‌ളെന്നും ദൈവം രക്ഷിക്കട്ടെ' എന്നുമായിരുന്നത്രെ പ്രതികരണം. പിതാവ് ബുർഹാനുദ്ദീൻ മത്സ്യത്തൊഴിലാളിയാണ്. ഭർത്താവ് ജയിലിൽവച്ച് റുബീനയിൽ നിന്ന് നിർബന്ധിച്ച് വിവാഹ മോചന അനുമതി എഴുതി വാങ്ങിച്ചതായി ജയചന്ദ്രൻ മൊകേരി പറഞ്ഞു.

സുരക്ഷിതമായി നാട്ടിലേക്കയക്കാമെന്ന ഉറപ്പിലാണ് റുബീന ഒപ്പിട്ടു കൊടുത്തത്. ഭർത്താവ് വീണ്ടും ചതിക്കയായിരുന്നെന്ന് റുബീന ഉമ്മയെ അറിയിച്ചിട്ടുണ്ട്. മുഴുവൻ പ്രതീക്ഷകളും നഷ്ടപ്പെട്ട മകൾ കടുത്ത നിരാശയിലാണെന്നും മകളെ നാശത്തിനു വിട്ടു കൊടുക്കാൻ തനിക്കാവില്‌ളെന്നും ഷഫീഖ ബീവി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP