Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാറിൽ ഒഴിപ്പിക്കൽ തുടർന്നാൽ നേരിടേണ്ടിവരുക വൻ പ്രക്ഷോഭമെന്ന മുന്നറിയിപ്പുമായി എസ് രാജേന്ദ്രൻ എംഎൽഎ; പീരുമേട്ടിലും ദേവികുളത്തും റവന്യൂവകുപ്പും സിപിഐയും നടപ്പാക്കുന്നത് ഇരട്ട നീതിയെന്നും ആക്ഷേപം

മൂന്നാറിൽ ഒഴിപ്പിക്കൽ തുടർന്നാൽ നേരിടേണ്ടിവരുക വൻ പ്രക്ഷോഭമെന്ന മുന്നറിയിപ്പുമായി എസ് രാജേന്ദ്രൻ എംഎൽഎ; പീരുമേട്ടിലും ദേവികുളത്തും റവന്യൂവകുപ്പും സിപിഐയും നടപ്പാക്കുന്നത് ഇരട്ട നീതിയെന്നും ആക്ഷേപം

മൂന്നാർ: സിപിഐയും റവന്യൂ വകുപ്പും മൂന്നാറിൽ ജനവിരുദ്ധ നിലപാടുകൾ തുടർന്നാൽ 2007 ൽ മൂന്നാർ ദൗത്യത്തിന് എതിരെ ഉയർന്നു വന്നതു പോലെ ജനകീയ പ്രക്ഷോഭം ഉയർന്നു വരുമെന്ന് എസ്. രാജേന്ദ്രൻ എംഎൽഎ. മൂന്നാറിലെ ഭൂപ്രശ്‌നത്തിൽ കാനം രാജേന്ദ്രന്റെയും റവന്യൂ മന്ത്രി ചന്ദ്രശേഖരന്റെയും നിലപാട് അംഗീകരിക്കാനാകില്ലെന്ന മുന്നറിയിപ്പുമായാണ് രാജേന്ദ്രൻ എത്തുന്നത്.

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിന് നേതൃത്വം കൊടുത്ത ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ നീക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയുമായി കടുത്ത അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് രാജേന്ദ്രന്റെയും പ്രതികരണം. അടുത്ത ദിവസം നടക്കുന്ന യോഗത്തെച്ചൊല്ലി സിപിഎമ്മും സിപിഐയും രണ്ടുതട്ടിലാണ്.

ശ്രീറാമിനെ മാറ്റണമെന്ന നിലപാടിൽ മന്ത്രി എംഎം മണിയുൾപ്പെടെയുള്ള ഇടുക്കിയിലെ സി.പി.എം നേതാക്കൾ നിലകൊള്ളുമ്പോൾ റവന്യൂ വകുപ്പും സിപിഐ സംസ്ഥാന നേതൃത്വവും അത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിപിഐയെ നിശിതമായി വിമർശിച്ച് രാജേന്ദ്രൻ രംഗത്ത് എത്തുന്നത്.

സിപിഐ പ്രതിനിധാനം ചെയ്യുന്ന പീരുമേട്ടിലും സി.പി.എം പ്രതിനിധാനം ചെയ്യുന്ന ദേവികുളം മണ്ഡലത്തിലും റവന്യൂ വകുപ്പിന് ഇരട്ട നീതിയാണെന്നും രാജേന്ദ്രൻ ആരോപിക്കുന്നു. ഇവിടത്തെ ഭൂപ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും നിലപാടുമുള്ള സിപിഐയുടെ പ്രാദേശിക ഘടകത്തെ തള്ളി റവന്യൂ മന്ത്രിയും പാർട്ടി സെക്രട്ടറിയും സ്വീകരിക്കുന്ന ജനവിരുദ്ധ നിലപാടുകൾ തിരുത്തിയില്ലെങ്കിൽ മൂന്നാറിൽ വലിയ പ്രക്ഷോഭത്തിന് കളം ഒരുങ്ങും.

അങ്ങനെയുണ്ടായാൽ അതിന് ഉത്തരവാദി റവന്യൂ മന്ത്രി ആയിരിക്കുമെന്നും രാജേന്ദ്രൻ വ്യക്തമാക്കി. ഇതോടെ സിപിഐയെ സമർദ്ദത്തിൽ ആഴ്‌ത്താനുള്ള നീക്കമാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP