Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അയ്യപ്പ വിഗ്രഹത്തിന്റെ തലവെട്ടിമാറ്റി പകരം സിനിമാ താരങ്ങളുടെ മുഖം നൽകി മോശമായ അടിക്കുറിപ്പും ചേർത്ത് പ്രചരണം; മതസ്പർധ ഉണ്ടാക്കും വിധമുള്ള പോസ്റ്റിൽ പൊലീസ് അന്വേഷണം; പരാതി നൽകിയത് ദേവസ്വം ബോർഡ്

അയ്യപ്പ വിഗ്രഹത്തിന്റെ തലവെട്ടിമാറ്റി പകരം സിനിമാ താരങ്ങളുടെ മുഖം നൽകി മോശമായ അടിക്കുറിപ്പും ചേർത്ത് പ്രചരണം; മതസ്പർധ ഉണ്ടാക്കും വിധമുള്ള പോസ്റ്റിൽ പൊലീസ് അന്വേഷണം; പരാതി നൽകിയത് ദേവസ്വം ബോർഡ്

ശബരിമല: മതസ്പർധ ഉണ്ടാക്കും വിധം അയ്യപ്പ സ്വാമിയെ മോശമായി ചിത്രീകരിച്ചുള്ള ഫേസ്‌ബുക് പോസ്റ്റിൽ പൊലീസ് അന്വേഷണം തുടങ്ങി. ദേവസ്വം ബോർഡ് പൊലീസിൽ പരാതി നൽകിയത്. അയ്യപ്പ വിഗ്രഹത്തിന്റെ തലവെട്ടിമാറ്റി പകരം സിനിമാ താരങ്ങളുടെ മുഖം നൽകി മോശമായ അടിക്കുറിപ്പും ചേർത്താണ് ഡി.കെ. ഡേവിഡ് എന്നയാളുടെ ഫേസ്‌ബുക് പോസ്റ്റ്.

ഇതു ശ്രദ്ധയിൽപെട്ട ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പൊലീസിൽ പരാതി നൽകാൻ ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഫേസ്‌ബുക് അക്കൗണ്ട് വ്യാജമാണെന്നു കരുതുന്നു. ഈ സാഹചര്യത്തിൽ ഐപി അഡ്രസിലൂടെ യഥാർത്ഥ പ്രതിയെ കണ്ടെത്താനാണ് പൊലീസ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP