Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്നദാനത്തിന് ആയിരം രൂപയോ അതിനു മുകളിലോ സംഭാവന നൽകിയാൽ സോപാനത്ത് പ്രത്യേക ദർശനം; തള്ളില്ലാതെ അയ്യപ്പനെ തൊഴാമെന്ന്‌ വാഗ്ദാനം ചെയ്ത് പണപ്പിരിവുമായി ദേവസം ബോർഡ്; ശബരിമലയിലെ ദർശന സൗകര്യത്തിലെ കച്ചവടക്കണ്ണിനെതിരെ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളും

അന്നദാനത്തിന് ആയിരം രൂപയോ അതിനു മുകളിലോ സംഭാവന നൽകിയാൽ സോപാനത്ത് പ്രത്യേക ദർശനം; തള്ളില്ലാതെ അയ്യപ്പനെ തൊഴാമെന്ന്‌ വാഗ്ദാനം ചെയ്ത് പണപ്പിരിവുമായി ദേവസം ബോർഡ്; ശബരിമലയിലെ ദർശന സൗകര്യത്തിലെ കച്ചവടക്കണ്ണിനെതിരെ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളും

എരുമേലി: ശബരിമലയിലെ അന്നദാനത്തിനു പണം നൽകുന്നവർക്കു പ്രത്യേക ദർശന സൗകര്യം ഏർപ്പെടുത്താനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി വിവാദത്തിൽ. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ശബരിമലയിൽ നടത്തുന്ന അന്നദാനത്തിന് ആയിരം രൂപയോ അതിനു മുകളിലോ സംഭാവന നൽകിയാൽ സോപാനത്ത് പ്രത്യേക ദർശനം നടത്താൻ സൗകര്യമൊരുക്കുമെന്നാണു പ്രചരണം.

ഇക്കാര്യം പരസ്യപ്പെടുത്തി വിവിധ ഭാഷകളിൽ എഴുതിയ ഇരുപതോളം ബോർഡുകൾ പമ്പ മുതൽ സന്നിധാനംവരെ സ്ഥാപിച്ചിട്ടുണ്ട്. ഇതിനെ ശക്തമായി എതിർക്കുകയാണ് ഹൈന്ദവ സംഘടനകൾ. സൗജന്യമായി ഭക്ഷണം നൽകുമെന്നു കോടതിയിൽ ഉറപ്പുകൊടുത്ത ബോർഡാണ് പണപ്പിരിവിനു ശ്രമിക്കുന്നത്. പിരിവ് അഴിമതിക്കു വഴിയൊരുക്കുമെന്നും ആരോപണമുണ്ട്. സന്നിധാനത്ത് അന്നദാനം നടത്തിയിരുന്ന മറ്റ് സംഘടനകളെ ഒഴിവാക്കിയത് ദേവസ്വം ബോർഡിന് വ്യാപക പണപ്പിരിവ് നടത്താൻ വേണ്ടിയായിരുന്നെന്നും ഭക്തസംഘടനകൾ ആരോപിക്കുന്നു.

ബോർഡ് കോടതിയെ ധിക്കരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നും ശബരിമല അയ്യപ്പസേവാ സമാജം ദേശീയ ഉപാധ്യക്ഷൻ സ്വാമി അയ്യപ്പദാസ്, സംസ്ഥാന സെക്രട്ടറി എസ്. മനോജ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. വി. മുരളീധരൻ എന്നിവർ ആവശ്യപ്പെട്ടു.

ക്ഷേത്രങ്ങളിൽ എല്ലാ ഭക്തർക്കും തുല്യപരിഗണന നൽകണമെന്നും പണം നൽകുന്നവർക്കു കൂടുതൽ സൗകര്യം നൽകേണ്ടതില്ലെന്നും മദ്രാസ് ഹൈക്കോടതി മൂന്നു ദിവസം മുമ്പ് ഉത്തരവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP