Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ച ഭീതി ശബരിമല സന്നിധാനത്തെയും ബാധിച്ചു; ശബരിമല നട അടച്ചെന്ന വ്യാജ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പടരുന്നു; ഇതരസംസ്ഥാന തീർത്ഥാടകരുടെ എണ്ണം കുറയുമോയെന്ന ആശങ്കയിൽ ദേവസ്വം ബോർഡ്

ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ച ഭീതി ശബരിമല സന്നിധാനത്തെയും ബാധിച്ചു; ശബരിമല നട അടച്ചെന്ന വ്യാജ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പടരുന്നു; ഇതരസംസ്ഥാന തീർത്ഥാടകരുടെ എണ്ണം കുറയുമോയെന്ന ആശങ്കയിൽ ദേവസ്വം ബോർഡ്

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ഓഖി ചുഴലിക്കാറ്റിന്റെ ആശങ്കകൾ ശബരിമല സന്നിധാനത്തും ഒഴിയുന്നില്ല. ശബരിമല നട അടച്ചെന്ന വ്യാജ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പടരുകയാണ്. ഈ സാഹചര്യത്തിൽ ഇതരസംസ്ഥാന തീർത്ഥാടകരുടെ എണ്ണം കുറയുമോയെന്ന ആശങ്കയിലാണ് ദേവസ്വം ബോർഡ്. രണ്ട് ദിവസമായി തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതിനാൽ തെറ്റായ പ്രചാരണങ്ങളെ എങ്ങനെയും മറികടക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോർഡ്.

ശബരിമല നടഅടച്ചു എന്ന വ്യാജ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പരന്നതോടെ തമിഴ്‌നാട് കർണ്ണാടകം ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ നിരവധി ഫോൺകോളുകളാണ് സന്നിധാനത്തെ ഇൻഫർമേഷൻ ഓഫിസിലെത്തുന്നത്. വരും ദിവസങ്ങളിൽ ശബരിമലയിൽ ദർശനത്തിന് എത്തേണ്ട തീർത്ഥാടകരാണ് ആശങ്കയിലായത്.

ശബരിമലയിൽ ദർശനം നിർത്തിയോ. ശബരിമലയിലെ കാലാവസ്ഥ പമ്പനദിയിലെ ജലനിരപ്പ് വാഹനഗതാഗതത്തിന് നിയത്രണങ്ങൾ ഉണ്ടോ തുടങ്ങിയ നിരവധി സംശയങ്ങളാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർക്ക് ഉള്ളത്. ഈ സംശയങ്ങൾക്ക് മറുപടി തേടി ഫോൺകോളുകൾ എത്തുന്നത്. കേരളത്തിന് പുറത്ത് സമൂഹമാധ്യമങ്ങൾ വഴി ശബരിമലയിൽ ദർശനം നിർത്തിയെന്നും കാലാവസ്ഥ മോശമാണന്നും വാർത്തകൾ പ്രചരിച്ചതോടെ സന്നിധാനത്ത് തീർത്ഥാടകരുടെ എണ്ണവും കുറഞ്ഞു.

ഇതരസംസ്ഥാനങ്ങൾ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന സമൂഹമാധ്യമങ്ങളാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ദേവസ്വംബോർഡ് അധികൃതർ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ദേവസ്വംബോർഡുകൾ വഴിയും ഗുരുസ്വാമിമാരുടെയും സഹായത്തോടെ തെറ്റായ പ്രചാരണങ്ങൾ മറികടക്കാനാണ് ദേവസ്വംബോർഡ് അധികൃതരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP