Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമലയിലെ ഭണ്ഡാര കള്ളന്മാരും കുടുങ്ങും..! ഒന്നര വർഷത്തിനുശേഷം കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ച് വിജിലൻസ്; അന്വേഷണത്തിൽ പമ്പ പൊലീസ് വീഴ്‌ച്ച വരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായി

ശബരിമലയിലെ ഭണ്ഡാര കള്ളന്മാരും കുടുങ്ങും..! ഒന്നര വർഷത്തിനുശേഷം കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ച് വിജിലൻസ്; അന്വേഷണത്തിൽ പമ്പ പൊലീസ് വീഴ്‌ച്ച വരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായി

കൊച്ചി: ശബരിമലയിലെ ഭണ്ഡാരം കള്ളന്മാരും കുടുങ്ങിയേക്കും. ഒന്നര വർഷം മുമ്പ് നടന്ന ഭണ്ഡാരം കവർച്ചയുടെ അന്വേഷണം വിജിലൻസ് ഏറ്റെടുത്തതോടെയാണ് അന്വേഷണം ഊർജ്ജിതമായത്. ശബരിമലയിൽ കവർച്ച നടന്നതിനുശേഷം ഏകദേശം ഒന്നരവർഷത്തോളമായി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവതാംകൂർ ദേവസ്വംബോർഡ് പലതവണ സർക്കാരിന് കത്ത് നൽകിയിരുന്നു. എന്നാൽ മുൻസർക്കാർ ഇതിൽ നടപടികൾ കൈക്കൊണ്ടിരുന്നില്ല. തുടർന്നാണ് പൊലീസ് അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് കേസ് ഏറ്റെടുക്കാൻ വിജിലൻസിന് സർക്കാരിന്റെ ഉത്തരവ് എത്തിയതും.

2015 ജനുവരിയിലാണ് ശബരിമലയിൽ നിന്നും ഭണ്ഡാരത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് ആറു ജീവനക്കാരെ വിജിലൻസ് പിടികൂടിയത്. ഇവരിൽ നിന്നും 10.62ലക്ഷം രൂപയും 111ഗ്രാം സ്വർണവും പിടികൂടിയിരുന്നു. പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും തുടർനടപടികൾ കൈക്കൊണ്ടിരുന്നില്ല. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കാത്തതിനെ തുടർന്ന് സർക്കാർ നിർദേശപ്രകാരം ഇപ്പോൾ വിജിലൻസ് ഏറ്റെടുത്തതും.

വിജിലൻസ് പത്തനംതിട്ട സിഐ ബൈജുവിന്റെ നേതൃത്വത്തിൽ ജീവനക്കാരെ പിടികൂടിയ ദേവസ്വം വിജിലൻസിലെ എസ്‌ഐയിൽ നിന്നും അന്വേഷണസംഘം കഴിഞ്ഞദിവസം വിവരങ്ങൾ ശേഖരിച്ചു. നേരത്തെ പൊലീസ് പരിശോധിക്കാൻ തയ്യാറാകാതിരുന്ന സിസിടിവി ദൃശ്യങ്ങളും പിടിയിലായവരുടെ കുറ്റസമ്മതമൊഴിയും വിജിലൻസ് തെളിവായെടുത്തിട്ടുണ്ട്. കേസ് അന്വേഷിച്ചിരുന്ന പമ്പ പൊലീസ് വീഴ്ച വരുത്തിയെന്ന റിപ്പോർട്ട് വിജിലൻസ് മേധാവിക്ക് നൽകുമെന്നാണ് വിവരം. ഭണ്ഡാരം കവർച്ചയുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരനെ വിജിലൻസ് സന്നിധാനത്ത് നിന്നും പിടികൂടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP