Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല ദർശന വിവാദത്തിൽ മുഖ്യമന്ത്രിയെ എതിർത്ത പ്രയാർ മറന്നതു മുൻ നിലപാട്; ദർശനത്തിനു പണം വാങ്ങാമെന്നു കോടതിയിൽ നൽകിയ സത്യവാങ്മൂലം പുറത്ത്

ശബരിമല ദർശന വിവാദത്തിൽ മുഖ്യമന്ത്രിയെ എതിർത്ത പ്രയാർ മറന്നതു മുൻ നിലപാട്; ദർശനത്തിനു പണം വാങ്ങാമെന്നു കോടതിയിൽ നൽകിയ സത്യവാങ്മൂലം പുറത്ത്

കൊച്ചി: ശബരിമല ദർശന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ എതിർത്ത ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ മറന്നതു മുൻ നിലപാട്. ദർശനത്തിനു പണം വാങ്ങാമെന്നു ദേവസ്വം പ്രസിഡന്റ് കോടതിയിൽ നൽകിയ സത്യവാങ്മൂലം പുറത്തുവന്നു.

ശബരിമലയിൽ പണം വാങ്ങി ദർശനമാകാമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞത്. ദർശനത്തിന് 25 ഡോളർ വരെയാകാമെന്നാണ് നിലപാടെടുത്തത്.

ഹൈക്കോടതിയിൽ ഇക്കാര്യമറിയിച്ച് പ്രയാർ ഗോപാലകൃഷ്ണൻ സത്യവാങ്മൂലം നൽകിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിലാണ് പ്രയാർ പ്രസിഡന്റായിരിക്കുന്ന ദേവസ്വം ബോർഡ് നിലപാട് അറിയിച്ചത്.

തിരുപ്പതി മോഡലിൽ പണം വാങ്ങി ദർശനം നൽകുന്ന കാര്യം പരിഗണിക്കണമെന്നും വിഐപി ക്യൂ ഒഴിവാക്കണമെന്നുമായിരുന്നു ശബരിമല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വച്ച നിർദ്ദേശം. എന്നാൽ ദേവസ്വം ബോർഡിന്റെ അധികാര പരിധിയിൽ സർക്കാർ കൈകടത്തരുതെന്നും പണം വാങ്ങി ദർശനം നടത്തുന്നത് വിശ്വാസത്തിന് എതിരാണ് എന്നുമാണ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞത്.

മുഖ്യമന്ത്രി വച്ച നിർദ്ദേശത്തെ എതിർത്ത സംഭവം വിവാദമായിരുന്നു. തുടർന്ന് പ്രയാറിനെ അനുകൂലിച്ച് സംഘപരിവാർ സംഘടനകൾ രംഗത്തുവന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഈ സാഹചര്യത്തിലാണ് പ്രയാർ നേരത്തെ സ്വീകരിച്ച നിലപാട് പുറത്തുവരുന്നത്.

ശബരിമലയിൽ നിലവിലുള്ള വിഐപി ക്യൂ ഒഴിവാക്കുമെന്ന് മണ്ഡലകാലത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് കഴിഞ്ഞ 18ന് ചേർന്ന അവലോകന യോഗത്തിലാണു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. നിലവിലുള്ള വിഐപി ക്യൂ ഒഴിവാക്കി പകരം വിഐപി ദർശനത്തിനായി പ്രത്യേക പണം ഈടാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. വിഐപി ക്യു ഒഴിവാക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും തമ്മിൽ യോഗത്തിൽ തർക്കവുമുണ്ടായി. മുഖ്യമന്ത്രിയുടെ അഭിപ്രായത്തിൽ ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ എതിർപ്പ് അറിയിക്കുകയായിരുന്നു.

എന്നാൽ മുഖ്യമന്ത്രി യോഗം ചേരുന്നതിന് ആഴ്‌ച്ചകൾ മുമ്പ് പ്രയാറിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് സമർപിച്ച സത്യവാങ്മൂലത്തിൽ വിഐപി ദർശനത്തിന് പണം വാങ്ങാമെന്ന നിർദ്ദേശം മുന്നോട്ടുവെക്കുന്നുണ്ട്. എൻആർഐ ഭക്തരിൽ നിന്ന് 1700 രൂപ വരെ പണം ഈടാക്കാമെന്നാണു സത്യവാങ്മൂലം പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP