Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരത്ത് നിന്നും ശബരിമലയ്ക്ക് പോകാൻ ഒരു തീർത്ഥാടകന് മടക്കയാത്രാനിരക്ക് അടക്കം 20,000 രൂപ; ആറുപേരുണ്ടെങ്കിൽ മാത്രം സർവ്വീസ്; ശബരിമലയ്ക്ക് ഇന്നലെ ആരംഭിച്ച ഹെലികോപ്ടർ സർവ്വീസിന്റെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരത്ത് നിന്നും ശബരിമലയ്ക്ക് പോകാൻ ഒരു തീർത്ഥാടകന് മടക്കയാത്രാനിരക്ക് അടക്കം 20,000 രൂപ; ആറുപേരുണ്ടെങ്കിൽ മാത്രം സർവ്വീസ്; ശബരിമലയ്ക്ക് ഇന്നലെ ആരംഭിച്ച ഹെലികോപ്ടർ സർവ്വീസിന്റെ വിവരങ്ങൾ ഇങ്ങനെ

ശബരിമല: തീർത്ഥാടകർക്കായി ഹെലിടൂർ എന്ന കമ്പനിയുമായി ചേർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരംഭിച്ച ഹെലികോപ്ടർ സർവീസ് തിരുവനന്തപുരത്തുനിന്ന് നിലയ്ക്കലിലേക്ക് കന്നിയാത്ര നടത്തി. ഇന്നലെ രാവിലെ 9.45-ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ഹെലികോപ്ടർ 10.15ന് നിലയ്ക്കൽ മഹാദേവ ക്ഷേത്ര പരിസരത്ത് ദേവസ്വം ബോർഡ് സജ്ജമാക്കിയ ഹെലിപ്പാഡിൽ ഇറങ്ങി.

ഹെലികോപ്ടറും സ്വകാര്യ ജെറ്റുകളും വാടകയ്ക്കും മറ്റും ഏർപ്പെടുത്തി നൽകുന്ന കമ്പനിയാണ് ഹെലിടൂർ. സിനിമാ ഷൂട്ടിംഗിനും വിവാഹ ആവശ്യത്തിനും എയർ ആംബുലൻസുമെല്ലാം ഒരുക്കി കേരളത്തിലെ വ്യോമയാന ഇടപെടലുകളിലൂടെ ശ്രദ്ധേയമായ കമ്പനിയാണ് ഹെലി ടൂർ. ഹെലികോപ്ടർ വാടകയ്ക്ക് നൽകുന്നത് തന്നെയാണ് പ്രധാന വരുമാന മാർഗ്ഗം. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹെലി ടൂറാണ് ശബരിമലയിലേക്ക് പിൽഗ്രിം ടൂറിസത്തിന്റെ സാധ്യതകള്ഡ തേടുന്നത്. തിരുവനന്തപുരത്ത് നിന്ന് ശബരിമലയിലേക്കുള്ള സർവ്വീസിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗം അജയ് തറയിൽ, ഹെലിടൂർ മാനേജിങ് ഡയറക്ടർ ഷോബി പോൾ എന്നിവരായിരുന്നു കന്നിയാത്രക്കാർ. കെ.എം.ജി. നായരായിരുന്നു പൈലറ്റ്.

ഇരുദിശയിലേക്കും ആറ് തീർത്ഥാടകർക്ക് 1,20,000 രൂപയാണ് ഈടാക്കുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽനിന്ന് മകരവിളക്കു വരെ തീർത്ഥാടകരുടെ സൗകര്യാർഥം സർവീസ് നടത്തുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഹെലിടൂർ കമ്പനി എം.ഡി ഷോബി പോൾ പറഞ്ഞു. ബെൽ 401 സീരിസിൽപ്പെട്ട ഹെലികോപ്ടറാണ് സർവീസിന് ഉപയോഗിക്കുന്നത്. ആറു തീർത്ഥാടകരുണ്ടെങ്കിൽ മാത്രമേ ഒരു സർവ്വീസ് നടത്തൂ. അങ്ങനെ എങ്കിൽ ഒരാൾക്ക് ഇരുപതിനായിരം രൂപ ചെലവഴിക്കേണ്ടി വരും. അല്ലാത്ത പക്ഷം ഒരാളാണെങ്കിലും 1,20,000 രൂപ കമ്പനിക്ക് നൽകേണ്ടി വരും. തിരുവനന്തപുരത്ത് നിന്ന് ശബരിമലയിലേക്ക് റോഡ് മാർഗം യാത്ര ചെയ്യാൻ നാല് മണിക്കൂർ വേണ്ടി വരും. എന്നാൽ ഹെലികോപ്ടറിൽ അരമണിക്കൂർ കൊണ്ട് നിലയ്ക്കലിലെത്താം. അവിടെ നിന്ന് അരമണിക്കൂറിനുള്ളിൽ പമ്പയിലും. ഗതാഗത കുരുക്കില്ലാതെ ലക്ഷ്യ സ്ഥാന്തത് എത്താം.

ശബരിമല ക്ഷേത്രത്തെ രാജ്യാന്തര തീർത്ഥാടന കേന്ദ്രമാക്കുക എന്ന ദേവസ്വം ബോർഡിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാനമായ ചുവടുവയ്പാണ് തീർത്ഥാടകർക്കു വേണ്ടിയുള്ള ഹെലികോപ്ടർ സർവീസ് എന്ന് കന്നിയാത്രയ്ക്കു ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ തീർത്ഥാടകരെ ആശുപത്രികളിൽ എത്തിക്കുന്നതിനും മറ്റും ഹെലികോപ്ടറിന്റെ സേവനം ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യവുമുണ്ട്. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽനിന്നും അനുമതി വാങ്ങിയിട്ടുള്ളവർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹെലിപാഡിൽ ഹെലികോപ്ടർ ഇറക്കുന്നതിന് ദേവസ്വം ബോർഡ് ചീഫ് എൻജിനിയറിൽനിന്നും അനുമതി വാങ്ങാവുന്നതാണെന്നും പ്രസിഡന്റ് പറഞ്ഞു.

ഹെലിടൂർ എന്ന കമ്പനിയുടെ വെബ്‌സൈറ്റിൽ ശബരിമല യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാണ്. നേരത്തെ ബുക്ക് ചെയ്യാനും അവസരമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP