Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തങ്കഅങ്കി ഘോഷയാത്ര പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും തുടങ്ങി വടക്കൻ പറവൂർ വഴി ശബരിമലയിൽ എത്തിക്കാൻ ആലോചന; ശ്രമം സ്ത്രീകൾക്ക് ദർശനം നൽകാൻ; തന്ത്രി അനുവദിച്ചാൽ ഈ വർഷം മുതൽ മാറ്റം വരും

തങ്കഅങ്കി ഘോഷയാത്ര പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും തുടങ്ങി വടക്കൻ പറവൂർ വഴി ശബരിമലയിൽ എത്തിക്കാൻ ആലോചന; ശ്രമം സ്ത്രീകൾക്ക് ദർശനം നൽകാൻ; തന്ത്രി അനുവദിച്ചാൽ ഈ വർഷം മുതൽ മാറ്റം വരും

ആറന്മുള: മണ്ഡലവിളക്കിന് ശബരിമല ധർമ്മശാസ്താവിനെ അണിയിക്കുന്ന തങ്ക അങ്കി തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന കാര്യം ആലോചിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. നിലവിൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്നാണ് തങ്ക അങ്കി ഘോഷയാത്ര പുറപ്പെടുന്നത്. തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പന് നടയ്ക്കുവച്ചതാണ് തങ്ക അങ്കി. ഈ സാഹചര്യത്തിലാണ് ദേവസം ബോർഡ് പുതിയ നീക്കം നടത്തുന്നത്.

നിലവിൽ ആറന്മുളയിൽ സൂക്ഷിച്ചിരിക്കുന്ന തങ്ക അങ്കി പത്മനാഭസ്വാമിക്ഷേത്രത്തിൽ എത്തിച്ച് തിരുവിതാംകൂർ രാജപ്രമുഖനിൽനിന്ന് ആചാരപൂർവം ഏറ്റുവാങ്ങും. പിന്നീട് വടക്കൻ പറവൂർവരെ പോയി ശബരിമലയ്ക്ക് കൊണ്ടുപോകുന്നകാര്യമാണ് ആലോചിക്കുന്നത്. നിശ്ചിത പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ ദർശനം ലഭിക്കാത്ത സാഹചര്യത്തിൽ തങ്ക അങ്കി ദർശിക്കാൻ ഇവർക്ക് ഇതിലൂടെ അവസരം ലഭിക്കും. ഇക്കാര്യത്തിൽ തന്ത്രിയുടേയും ദേവഹിതവും അറിഞ്ഞശേഷം ഉചിതമായ തീരുമാനമെടുക്കും.

ക്ഷേത്ര കാര്യങ്ങളിൽ അന്തിമവിധി കൽപ്പിക്കേണ്ടത് തന്ത്രിയാെണന്ന് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ക്ഷേത്ര കാര്യങ്ങൾ തീരുമാനിക്കേണ്ടത് സർക്കാരും കോടതിയുമല്ല. തന്ത്രിയുടെ തീരുമാനം നടപ്പാക്കുകയാണ് ബോർഡിന്റെ ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP