Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയുടെ വികസനം കേന്ദ്രത്തിന്റെയും ഉത്തരവാദിത്വം; പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുമെന്നു കേന്ദ്രമന്ത്രി മഹേഷ് ശർമ

ശബരിമലയുടെ വികസനം കേന്ദ്രത്തിന്റെയും ഉത്തരവാദിത്വം; പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുമെന്നു കേന്ദ്രമന്ത്രി മഹേഷ് ശർമ

പത്തനംതിട്ട: രാജ്യത്തെ പ്രധാന തീർത്ഥാടനകേന്ദ്രമായ ശബരിമലയുടെ വികസനം കേന്ദ്രസർക്കാരിന്റെ കൂടി ഉത്തരവാദിത്വമാണെന്ന് കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി മഹേഷ് ശർമ പറഞ്ഞു. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആറന്മുള ഉത്രട്ടാതി ജലമേള ഉദ്ഘാടനം ചെയ്യവെയാണ് ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കുമെന്ന പ്രഖ്യാപനം മന്ത്രി നടത്തിയത്. കേന്ദ്ര സർക്കാരിന്റെ 'പ്രസാദം' പദ്ധതിയിൽ ഉൾപ്പെടുത്തിയാവും ഇതെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ തന്നെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് ശബരിമല. അതിനാൽ ശബരിമലയുടെ വികസനം കേന്ദ്രത്തിന്റെ കൂടി ചുമതലയാണ്. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഉടൻ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഇത്തവണ 51 പള്ളിയോടങ്ങളാണു പങ്കെടുക്കുന്നത്. വള്ളംകളിക്ക് മുന്നോടിയായി പമ്പാനദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് മണിയാർ ഡാം തുറന്നു. എ ബാച്ചിൽ 34 പള്ളിയോടങ്ങളും ബി ബാച്ചിൽ 17 പള്ളിയോടങ്ങളുമാണു പങ്കെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP