Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയ്യപ്പന്മാർക്ക് സഹായവുമായി നെടുമ്പാശേരി എയർപോർട്ടും; അപ്പവും അരവണയും വാങ്ങാനും നെയ്യഭിഷേകത്തിനുമുള്ള ടിക്കറ്റുകളുമായി കൊച്ചി വിമാനത്താവളത്തിൽ ശബരിമല കൗണ്ടർ

അയ്യപ്പന്മാർക്ക് സഹായവുമായി നെടുമ്പാശേരി എയർപോർട്ടും; അപ്പവും അരവണയും വാങ്ങാനും നെയ്യഭിഷേകത്തിനുമുള്ള ടിക്കറ്റുകളുമായി  കൊച്ചി വിമാനത്താവളത്തിൽ ശബരിമല  കൗണ്ടർ

കൊച്ചി; ശബരിമല തീർത്ഥാടകർക്ക് സഹായമൊരുക്കാൻ കൊച്ചി വിമാനത്താവളത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് കൗണ്ടർ തുടങ്ങി. ബോർഡ് അംഗം കെ.പി.ശങ്കരദാസ് ശബരിമല കൗണ്ടർ ഉദ്ഘാടനം ചെയ്തു.

ആഭ്യന്തര ടെർമിനലിന്റെ അറൈവൽ ഭാഗത്താണ് കൗണ്ടർ പ്രവർത്തനമാരംഭിച്ചത്. 24 മണിക്കൂറും കൗണ്ടർ പ്രവർത്തിക്കും. തിരുവിതാംകൂർ ദേവസ്വംബോർഡിന് വേണ്ടി ധനലക്ഷ്മി ബാങ്കാണ് കൗണ്ടർ പ്രവർത്തിപ്പിക്കുന്നത്. സന്നിധാനത്ത് നിന്ന് ലഭിക്കുന്ന അപ്പം, അരവണ എന്നീ പ്രസാദങ്ങൾക്കുവേണ്ടിയും നെയ്യഭിഷേകത്തിന് വേണ്ടിയുമുള്ള കൂപ്പണുകൾ ഈ കൗണ്ടറിൽ നിന്ന് വാങ്ങാവുന്നതാണ്. തീർത്ഥാടകർക്കാവശ്യമായ നിർദേശങ്ങളും കൗണ്ടറിൽ നിന്ന് ലഭിക്കും.

സിയാൽ എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എം.ഷബീർ, ഹെഡ്-എച്ച്.ആർ.ജയരാജൻ, സിഐഎസ്.എഫ്.സീനിയർ കമാൻഡന്റ് എം.ശശികാന്ത്, ധനലക്ഷ്മി ബാങ്ക് റീജിയണൽ ഹെഡ് രാജേഷ് പി.,ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ ജി.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP