Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

' പ്രാർത്ഥനകൾ നല്ലതാണ്, പക്ഷേ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ ഏവരും കൂടുതൽ കാര്യങ്ങൾ ചെയ്യണം'; ' കേരളത്തിലെ ദുരിതത്തിൽ ഇരകളായവർക്കും കുടുംബത്തിനും സഹായം ആവശ്യമാണ്, അതുകൊണ്ട് കേരളത്തിന് കൂടെ നിൽക്കുക'; പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് സച്ചിൻ തെൻഡുൽക്കറുടെ ട്വീറ്റ്

' പ്രാർത്ഥനകൾ നല്ലതാണ്, പക്ഷേ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ ഏവരും കൂടുതൽ കാര്യങ്ങൾ ചെയ്യണം'; ' കേരളത്തിലെ ദുരിതത്തിൽ ഇരകളായവർക്കും കുടുംബത്തിനും സഹായം ആവശ്യമാണ്, അതുകൊണ്ട് കേരളത്തിന് കൂടെ നിൽക്കുക'; പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് സച്ചിൻ തെൻഡുൽക്കറുടെ ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കനത്ത മഴയിൽ പ്രളയം ബാധിച്ച് ദുരിതമനുഭവിക്കുന്ന കേരളത്തിന് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ. കേരളത്തിന് കൂടെ നിൽക്കണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെറിയ സംഭാവനകൾ പോലും വലിയ കാര്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 'പ്രാർത്ഥനകൾ നല്ലതാണ്. പക്ഷേ ബുദ്ധിമുട്ടേറിയ ഈ സാഹചര്യത്തിൽ നമ്മളെല്ലാവരും കൂടുതൽ കാര്യങ്ങൾ ചെയ്യണം. കേരളത്തിലെ ദുരിതത്തിൽ ഇരകളായവർക്കും അവരുടെ കുടുംബങ്ങൾക്കും നമ്മുടെ സഹായം ആവശ്യമാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ കൂടെ നിൽക്കുക'.

നടൻ മോഹൻലാലും മമ്മൂട്ടിയും ദുൽഖറും ദുരിതാശ്വാസത്തിനു 25 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. തമിഴിലെ സൂപ്പർ താരങ്ങളായ സൂര്യയും സഹോദരൻ കാർത്തിയും കേരളത്തിന്റെ കണ്ണീരൊപ്പാൻ 25 ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചിരുന്നു. സിനിമാ മേഖലയിലേതുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിനു സഹായ വാഗ്ദാനങ്ങൾ ലഭിക്കുന്നുണ്ട്. പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാൻ ഏവരോടും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP