Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജി വെച്ച നടിമാരെ പിന്തുണയ്ക്കാൻ ഒരു നടൻ മാത്രമെ ഉള്ളോ? `അമ്മയിൽ നിന്ന് രാജി വെച്ച നടിമാർ നവോത്ഥാന നായികമാർ`; സംഘടനയിൽ നടക്കുന്നത് ഏകാധിപത്യം മാത്രം; ദിലീപിനെ തിരിച്ചടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി വൈശാഖൻ

രാജി വെച്ച നടിമാരെ പിന്തുണയ്ക്കാൻ ഒരു നടൻ മാത്രമെ ഉള്ളോ? `അമ്മയിൽ നിന്ന് രാജി വെച്ച നടിമാർ നവോത്ഥാന നായികമാർ`; സംഘടനയിൽ നടക്കുന്നത് ഏകാധിപത്യം മാത്രം; ദിലീപിനെ തിരിച്ചടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി വൈശാഖൻ

കൊച്ചി:നടിയെ അക്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച പ്രതി ദിലീപിനെ സംഘടനയിലെ തിരിച്ചെടുത്തതിൽ രാഷ്ട്രീയ നേതാക്കളും സംസ്ഥാന മന്ത്രിമാരും നടത്തുന്ന വിമർശഷനം തുടരുകയാണ്. അതിനിടയിലാണ് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തെ വിമർശിച്ച് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ രംഗതെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ തീരുമാനത്തിൽ പ്രതിഷേധിച്ച് രാജി വെച്ച നടിമാരെ വൈശാഖൻ അഭിനന്ദിക്കുകയും ചെയ്തു.

അമ്മയിൽ ജനാധിപത്യമില്ലെന്നും ഏകാധിപത്യമാണ് നടക്കുന്നതെന്നും വൈശാഖൻ പറഞ്ഞു. അഭിനേതാക്കളുടെ സംഘടനയിലെ ഇടതുപക്ഷ പ്രതിനിധികളെങ്കിലും രാജവെച്ച് നടിമാർക്കൊപ്പം നിലകൊള്ളേണ്ടതായിരുന്നെന്നും വൈശാഖൻ വ്യക്തമാക്കി.പുരുഷാധിപത്യ ബോധത്തിന്റെ ഏറ്റവും വലിയ പ്രകടനമാണ് അഭിനേതാക്കളുടെ സംഘടനയായഅമ്മയിൽ നടക്കുന്നത്. ഈ സംഘടനയിൽ ജനാധിപത്യമില്ല, ഏകാധിപത്യം മാത്രമാണുള്ളത്. സംഘടനയുടെ നടപടികൾക്കെതിരേ നിലപാട് സ്വീകരിച്ച് രാജി സമർപ്പിച്ച നടിമാർ കേരളത്തിന്റെ നവോത്ഥാന നായികമാരാണ്.

ഒരു നടൻ മാത്രമാണ് ഈ നടിമാർക്കു പിന്തുണയുമായി എത്തിയത്. ബാക്കിയുള്ളവർ എന്തു ചെയ്യുകയായിരുന്നു. സംഘടനയിലെ ഇടതുപക്ഷ പ്രതിനിധികളെങ്കിലും രാജിവച്ച നടിമാർക്കൊപ്പം നിലകൊള്ളേണ്ടതായിരുന്നു. കഥാപത്രങ്ങളിലൂടെ നടന്മാർ സൃഷ്ടിച്ചെടുത്ത ആദർശങ്ങളെ തകർക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്- വൈശാഖൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP