Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രോഗദുരിതങ്ങൾ ഫാ ചിറമ്മലുമായി പങ്കുവയ്ക്കുമ്പോൾ കുഴഞ്ഞു വീണു; സജീവനെ മരണം കീഴടക്കിയത് വൃക്കമാറ്റി വയ്ക്കലിന്റെ സാധ്യതകൾ തേടുന്നതിനിടെ

രോഗദുരിതങ്ങൾ ഫാ ചിറമ്മലുമായി പങ്കുവയ്ക്കുമ്പോൾ കുഴഞ്ഞു വീണു; സജീവനെ മരണം കീഴടക്കിയത് വൃക്കമാറ്റി വയ്ക്കലിന്റെ സാധ്യതകൾ തേടുന്നതിനിടെ

ആലക്കോട്: ഇരുവൃക്കകളും തകരാറിലായി ചികിത്സയിലായിരുന്നയാൾ രോഗത്തെക്കുറിച്ച് ഫാ. ഡേവിസ് ചിറമ്മലുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണു. പിന്നീട് ആശുപത്രിയിൽ മരിച്ചു. കൊട്ടയാട് കൂളാമ്പിയിലെ പുന്നവയലിൽ സജീവ(42)നാണ് മരിച്ചത്. അവയവദാനത്തിന്റെ പ്രചാരകനായ ഫാ. ചിറമ്മൽ സജീവന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയാരുന്നു ലക്ഷ്യമിട്ടത്. സഹായം അഭ്യർത്ഥിച്ചായിരുന്നു സജീവന്റെ വരവ്.

ഞായറാഴ്ച രാത്രി കരുവൻചാൽ ചെറുപുഷ്പം പള്ളിയിൽ ഫാ. ചിറമ്മലുമായി സംസാരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ജനകീയ കമ്മിറ്റി ധനസമാഹരണം നടത്തി ചികിത്സാസഹായം നൽകിയിരുന്നു. വൃക്ക മാറ്റി വയ്ക്കുന്നതിന്റെ സാധ്യതകൾ തേടുന്നതിനിടെയാണ് മരണമെത്തിയത്.

ഭാര്യ: ലേഖ, മക്കൾ: കൃഷ്ണജിത്ത്, കൃഷ്ണപ്രസാദ് (വിദ്യാർത്ഥികൾ). ഭാരതിയുടെയും പരേതനായ ദിവാകരന്റെയും മകനാണ്. സഹോദരങ്ങൾ: സുജ, സുമ, സിന്ധു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP