Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചുംബന സമരത്തിൽ പങ്കെടുത്തവരെല്ലാം ചുംബിക്കാൻ മുട്ടി നിന്നവരല്ല; രാഹുലിന്റെയും രശ്മിയുടെയും ജീവിതത്തിൽ കണ്ടത് സ്വകാര്യ ജീവിതത്തിന്റെ പതനം: കിസ് ഓഫ് ലൗവിനെ പിന്തുണച്ച് സജിതാ മഠത്തിൽ

ചുംബന സമരത്തിൽ പങ്കെടുത്തവരെല്ലാം ചുംബിക്കാൻ മുട്ടി നിന്നവരല്ല; രാഹുലിന്റെയും രശ്മിയുടെയും ജീവിതത്തിൽ കണ്ടത് സ്വകാര്യ ജീവിതത്തിന്റെ പതനം: കിസ് ഓഫ് ലൗവിനെ പിന്തുണച്ച് സജിതാ മഠത്തിൽ

കൊച്ചി: ചുംബന സമതം മുന്നോട്ട് വച്ച ആശയങ്ങളുടെ പ്രസക്തി കേരള സമൂഹത്തിൽ ഇന്നും ഏറി വരികയാണെന്ന് നടിയും സമൂഹിക പ്രവർത്തകയുമായ സജിതാ മഠത്തിൽ. രാഹുലും രശ്മിയും ചെയ്ത തെറ്റിന്റെ പേരിൽ കിസ്സ് ഓഫ് ലവ് എന്ന സമരം പാഴ്‌വാക്കായി മാറുന്നില്ലെന്നും പെൺവാണിഭം, രാഷ്ട്രീയ ചേരിപ്പോര് ഇവയെല്ലാം നേരത്തെ മുതൽ ഉള്ളതാണെന്നും ഇതിന്റെ പേരിൽ ചുംബന സമരത്തിനെ പഴിചാരുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും സജിത പറഞ്ഞു.

ഓൺലൈൻ പെൺവാണിഭക്കേസിൽ ചുംബന സമര നേതാക്കളായ രാഹുൽ പശുപാലനെയും രശ്മി ആർ നായരെയും പൊലീസ് അറസ്റ്റ് ചെയ്തതോടെ കിസ് ഓഫ് ലൗ സമരത്തിന്റെ പ്രസക്തി കുറയുന്നില്ലെന്നാണ് സജിതയുടെ വിശദീകരണം. രാഹുലിന്റെയും രശ്മിയുടെയും ജീവിതത്തിൽ നാം കണ്ടത് അവരുടെ സ്വകാര്യ ജീവിതത്തിന്റെ പതനമാണെന്നും സജിത മഠത്തിൽ പറഞ്ഞു. സദാചാര ഗുണ്ടായിസത്തിനെതിരെയായിരുന്നു ചുംബന സമരം. പുതിയ തലമുറയിലെ ആളുകളുടെ ആത്മരോഷവും രാഷ്ടീയ നിലപാടുകളുമാണ് ചുംബന സമരത്തിലൂടെ വെളിവായത് അല്ലാതെ ചുംബന സമരത്തിൽ പങ്കെടുത്തവരെല്ലാം ചുംബിക്കാൻ മുട്ടി നിൽക്കുന്നവരല്ലെന്നും സജിത പറഞ്ഞു.

ഒരു പ്രതീതാത്മക സമരമായിരുന്നു ചുംബന സമരം. ചുംബിച്ചാൽ എതിർക്കും എന്ന ഹനുമാൻ സേനയുടെയും ശിവസേനയുടെയും നിലപാടുകൾക്ക് എതിരെയുള്ള യുവത്വത്തിന്റെ പ്രതികരണമായിരുന്നു ഇത്. അതുകൊണ്ട് ചുംബന സമരത്തോടും സമര രീതിയോടും താൻ പൂർണമായും യോജിക്കുന്നു വെന്നും സജിത മഠത്തിൽ വ്യക്തമാക്കി.

രാഹുലിന്റെയും രശ്മിയുടെയും കേസോ അറസ്‌റ്റോ ചുംബന സമരത്തിന്റെ പരാജയമായി കാണേണ്ട. ഇതിനെ മുൻ നിർത്തി സമരത്തിന്റെ അന്ധസത്തയെ ചോദ്യം ചെയ്‌യുകയോ വേണ്ടെന്നാണ് സജിതയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP