Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്മാർട് സിറ്റി രണ്ടാം ഘട്ട നിർമ്മാണം ഉടൻ തുടങ്ങും; ആദ്യ ഘട്ടം മാർച്ചിൽ പൂർത്തിയാകുമെന്നും സിഇഒ

സ്മാർട് സിറ്റി രണ്ടാം ഘട്ട നിർമ്മാണം ഉടൻ തുടങ്ങും; ആദ്യ ഘട്ടം മാർച്ചിൽ പൂർത്തിയാകുമെന്നും സിഇഒ

കൊച്ചി: സ്മാർട്ട്‌സിറ്റി പദ്ധതിയിലെ 246 ഏക്കറിനും പൂർണമായി പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ രണ്ടാംഘട്ട നിർമ്മാണവും ഉടൻ തുടങ്ങുമെന്ന് സ്മാർട്ട്‌സിറ്റി സിഇഒ. ജിജോ ജോസഫ് പറഞ്ഞു. ആദ്യ കെട്ടിടത്തിന്റെ നിർമ്മാണം അടുത്ത വർഷം മാർച്ചിൽ പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസാണ് മുഴുവൻ സ്ഥലത്തിനും പാരിസ്ഥിതികാനുമതി കിട്ടിയത്.

246 ഏക്കറിൽ 88 ലക്ഷം ചതുരശ്രയടിയിലുള്ള നിർമ്മാണമാണ് സ്മാർട്ട്‌സിറ്റി ആസൂത്രണം ചെയ്യുന്നത്. ദുബായ് ആസ്ഥാനമായ ജെംസ് എഡ്യുക്കേഷൻ, എൽട്ടൺ ടെക്‌നോളജീസ്, മാറാട്ട്, വൈറ്റ് ഫീൽഡ് എസ്റ്റേറ്റ്‌സ്, ആസ്റ്റൻ റിയൽട്ടേഴ്‌സ് എന്നിവരുമായി സ്മാർട്ട്‌സിറ്റി പങ്കാളിത്ത കരാർ ഒപ്പിട്ടുണ്ട്. രണ്ടോ മൂന്നോ മാസങ്ങൾക്കകം ഇവയുടെ നിർമ്മാണം ആരംഭിക്കാനാകുമെന്നും ജിജോ ജോസഫ് പറഞ്ഞു.

ഐസിടി (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി), മീഡിയ, ഫിനാൻസ്, റിസർച്ച് ആൻഡ് ഇന്നൊവേഷൻ ക്ലസ്റ്ററുകളിലായി ഇന്ത്യയിലും പുറത്തും നിന്നുള്ള സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കാനെത്തുന്നത്.

ആറര ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള എസ്‌സികെ01 എന്ന ആദ്യ ഐടി ടവർ നിർമ്മാണം പൂർത്തിയാകുമ്പോഴാണു സ്മാർട്‌സിറ്റിയിലെ സമ്പൂർണ പദ്ധതിക്കും പാരിസ്ഥിതികാനുമതി ലഭിക്കുന്നത്.എസ്‌സികെ01-ന് 2013 ജൂലൈയിൽ പാരിസ്ഥിതികാനുമതി ലഭിച്ചു. തുടർന്നാണു സമ്പൂർണ പദ്ധതിക്കുമുള്ള പാരിസ്ഥിതികാനുമതിക്ക് അപേക്ഷിച്ചത്. ആറര ലക്ഷം ചതുരശ്രയടിയിൽ ഐ.ടി. കെട്ടിടത്തിന്റെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്.

ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്‌നോളജി, മീഡിയ, ഫിനാൻസ്, റിസർച്ച്, ഇേന്നാവേഷൻ ക്ലസ്റ്റർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളാണ് സ്മാർട്ട്‌സിറ്റിയിലുണ്ടാവുക. സംസ്ഥാന വിദഗ്ധ അവലോകന സമിതിയുടെ ശിപാർശയിൽ കേന്ദ്ര പരിസ്ഥിതി-വനം വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന പാരിസ്ഥിതിക അവലോകന അഥോറിറ്റിയുടെ (എസ്ഇഐഎഎ-കെ) യോഗമാണു പൂർണ അനുമതി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP