Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹസീന തോരാത്ത കണ്ണുനീരുമായി മുറിയിലൊതുങ്ങുന്നു; വല്യുമ്മയും വല്യുപ്പയും എന്തു ചെയ്യണമെന്ന് അറിയാതെ മിണ്ടാട്ടമില്ലാത്ത അവസ്ഥയിൽ; കൊച്ചു മിടുക്കി എങ്ങോട്ട് മറഞ്ഞെന്ന് ആർക്കും ഇനിയും നിശ്ചയമില്ല; സനയെ ഓർത്ത് വിതുമ്പി പാണത്തൂർ

ഹസീന തോരാത്ത കണ്ണുനീരുമായി മുറിയിലൊതുങ്ങുന്നു; വല്യുമ്മയും വല്യുപ്പയും എന്തു ചെയ്യണമെന്ന് അറിയാതെ മിണ്ടാട്ടമില്ലാത്ത അവസ്ഥയിൽ; കൊച്ചു മിടുക്കി എങ്ങോട്ട് മറഞ്ഞെന്ന് ആർക്കും ഇനിയും നിശ്ചയമില്ല; സനയെ ഓർത്ത് വിതുമ്പി പാണത്തൂർ

പാണത്തൂർ: ഹസീന തോരാത്ത കണ്ണുനീരുമായി മുറിയിലൊതുങ്ങുന്നു. വല്യുമ്മയും വല്യുപ്പയും എല്ലാം നഷ്ടപ്പെട്ട് സംസാരിക്കാൻപോലും കഴിയാതെ വീടിനുള്ളിലും പുറത്തുമായി കഴിയുന്നു.

പൊന്നുമോളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ എന്നറിയാൻ ഇബ്രാഹിം ഇടയ്ക്കിടെ വീടിന്റെ വാതിൽക്കൽ വന്ന് നോക്കും. ഈ ഉപ്പയ്ക്കും ഉമ്മയ്ക്കും കുടുംബത്തിനും നാട്ടുകാർക്കും എന്തും ചെയ്യണമെന്ന് അറിയില്ല. സനയെന്ന കൊച്ചു മിടുക്കിയെ കാണാതായിട്ട് നാല് നാളായി. 'സനമോളെ കണ്ടെത്തി ദുരൂഹത അകറ്റണം'; പക്ഷേ എങ്ങനെയെന്നുമാത്രം പറയാൻ ആർക്കും കഴിയുന്നില്ല-ഇതാണ് ഈ നാടിന്റെ അവസ്ഥ.

വ്യാഴാഴ്ച വൈകുന്നേരമാണ് പാണത്തൂർ ബാപ്പുങ്കയത്തെ നാലുവയസ്സുകാരി സന ഫാത്തിമയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. 3.30-ഓടെ അങ്കണവാടിയിൽനിന്ന് വീട്ടിലെത്തിയ കുട്ടിയെ അല്പസമയത്തിനകം കാണാതാവുകയായിരുന്നു. ഉമ്മയും ഉപ്പയുമടക്കം വീട്ടിലെല്ലാവരുമുണ്ടായിരുന്നെങ്കിലും കനത്ത മഴയിൽ കുട്ടി ഇറങ്ങിപ്പോയത് ആരുമറിഞ്ഞില്ല. അടുത്ത വീട്ടിലെ കുട്ടി സ്‌കൂൾ വിട്ടുവരുമ്പോൾ വീടിനു മുന്നിലുള്ള ഓവുചാലിനു സമീപം സനയുടെ കുട കണ്ടെത്തിയപ്പോഴാണ് കാണാതായ വിവരം വീട്ടുകാർ അറിയുന്നത്.

നിറയെ വെള്ളമൊഴുകുന്ന ഓവുചാലിൽ വീണ് ഒഴുകിപ്പോയതാകാമെന്ന സംശയത്തെത്തുടർന്ന് നാട്ടുകാരും അഗ്‌നിരക്ഷാസേനയും പൊലീസും കഴിഞ്ഞ മൂന്നുദിവസമായി ഒഴുകിപ്പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ നാടോടികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയത്തെത്തുടർന്ന് നാടോടിസംഘങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പുഴയിലെ തിരച്ചിൽ നിർത്തി മറ്റു തരത്തിലുള്ള അന്വേഷണം തുടങ്ങാൻ ഒരുങ്ങുകയാണ് പൊലീസ്. പ്രാർത്ഥനയോടെ നാട്ടുകാരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP