Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇത് നമ്മുടെ സന്ധ്യയല്ലേ? സിപിഎമ്മിനെതിരെ ധാർമികരോഷം കാട്ടി വാർത്തകളിൽ നിറഞ്ഞ വീട്ടമ്മ കോൺഗ്രസ് വേദികളിലെ സ്ഥിരം സാന്നിധ്യം

ഇത് നമ്മുടെ സന്ധ്യയല്ലേ? സിപിഎമ്മിനെതിരെ ധാർമികരോഷം കാട്ടി വാർത്തകളിൽ നിറഞ്ഞ വീട്ടമ്മ കോൺഗ്രസ് വേദികളിലെ സ്ഥിരം സാന്നിധ്യം

തിരുവനന്തപുരം: ക്ലിഫ് ഹൗസിനുമുന്നിൽ എൽഡിഎഫ് നടത്തിയ സമരത്തിനെതിരെ പൊട്ടിത്തെറിച്ച സന്ധ്യയെ ആരും മറന്നുകാണില്ല. ഇടതുപക്ഷം നടത്തിയ സമരം കാരണം വഴിനടക്കാൻ പറ്റുന്നില്ലെന്ന് ആരോപിച്ച് സ്‌കൂട്ടറിലെത്തി സമരത്തിനെതിരെ പൊട്ടിത്തെറിച്ച സന്ധ്യ അന്ന് വാർത്താചാനലുകളിലെ താരമായിരുന്നു.

സമരത്തിനെതിരെ സാധാരണക്കാരുടെ പ്രതിഷേധം എന്ന തരത്തിലാണ് ചാനലുകൾ ഈ വാർത്ത കൊണ്ടാടിയത്. എന്നാൽ, കോൺഗ്രസ് വേദികളിൽ സ്ഥിരം സാന്നിധ്യമാണ് ഈ വീട്ടമ്മ.

കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പങ്കെടുത്ത വേദിയിലാണ് കഴിഞ്ഞ ദിവസം സന്ധ്യ പ്രത്യക്ഷപ്പെട്ടത്. സന്ധ്യ കോൺഗ്രസുകാരിയാണെന്ന് നേരത്തെ തന്നെ സിപിഐ(എം) നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. വി എം സുധീരൻ നടത്തുന്ന ജനപക്ഷയാത്രയുടെ സിഡി പ്രകാശന ചടങ്ങിലാണ് സന്ധ്യ പങ്കെടുത്തത്. ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ സംവിധായകൻ റോഷൻ ആൻഡ്രൂസാണ് സിഡി പ്രകാശനം ചെയ്തത്.

സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടത് മുന്നണി നടത്തിയ സമരത്തിനെതിരെയാണ് സന്ധ്യ പരസ്യമായി പ്രതികരിച്ചത്. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി എന്നാരോപിച്ച് പ്രതികരിച്ച സന്ധ്യക്ക് പിന്നീട് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകിയിരുന്നു.

സന്ധ്യ കോൺഗ്രസ് പ്രവർത്തകയാണെന്നും അതിനാലാണ് സമരത്തിനെതിരെ പ്രതികരിച്ചതെന്നും സിപിഐ(എം) നേതാക്കൾ വെളിപ്പെടുത്തിയിരുന്നു. അത് ശരിവയ്ക്കുന്നതായിരുന്നു പിന്നീടുള്ള സംഭവങ്ങൾ. സരിതയുടെ പ്രതിഷേധം സരിതോർജത്തിന്റെ നാടകാവതരണമെന്നാണ് സിപിഐ(എം) നേതാവ് ബേബി ജോൺ പറഞ്ഞത്. സന്ധ്യ നല്ല കോൺഗ്രസുകാരിയാണെന്നും ഉമ്മൻ ചാണ്ടി പക്ഷക്കാരിയാണെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

ചിറ്റിലപ്പള്ളിയുടെ സമ്മാനം വാങ്ങിയ സന്ധ്യ പിന്നീട് കോൺഗ്രസ് നേതാവ് എം എം ഹസന്റെ ഉപവാസ സമരപ്പന്തലിലും ഒപ്പമുണ്ടായിരുന്നു. തനിക്കൊരു പാർട്ടിയോടും അടുപ്പമില്ലെന്നു പ്രഖ്യാപിച്ച് എൽഡിഎഫ് നടത്തിയ സമരത്തിനെതിരെ ആഞ്ഞടിച്ച സന്ധ്യ കോൺഗ്രസുകാരി തന്നെയെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീടുള്ള സംഭവങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP