Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുരിതാശ്വാസ ഫണ്ടിലേക്ക് 15 ലക്ഷം സംഭാവന നൽകി സഞ്ജു സാംസൺ; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പിതാവ് തുക കൈമാറുമെന്ന് ക്രിക്കറ്റ് താരം; പ്രളയം തകർത്ത കേരളത്തെ പുനർനിർമ്മിക്കാൻ തന്നാൽ കഴിയുന്ന സഹായവുമായി മലയാളി താരം

ദുരിതാശ്വാസ ഫണ്ടിലേക്ക് 15 ലക്ഷം സംഭാവന നൽകി സഞ്ജു സാംസൺ; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പിതാവ് തുക കൈമാറുമെന്ന് ക്രിക്കറ്റ് താരം; പ്രളയം തകർത്ത കേരളത്തെ പുനർനിർമ്മിക്കാൻ തന്നാൽ കഴിയുന്ന സഹായവുമായി മലയാളി താരം

തിരുവനന്തപുരം: കേരളം ഇന്നേവരെ കണ്ട മഹാപ്രളയത്തിന്റെ കെടുതി വളരെ വലുതാണ്. ഈ ദുരിതത്തിൽ നിന്നും കരകയറാൻ ഒരുപാട് സമയം എടുക്കുമെന്നത് ഉറപ്പാണ്. കേരളത്തെ പുനർനിർമ്മിക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറഞ്ഞത്. ഇതിലേക്കായി ഉദാരമായി സംഭാവന ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ട് നിരവധി പേരാണ് ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നൽകിയത്.

സെലബ്രിറ്റികൾ അടക്കമുള്ളവർ പലരും സംഭാവന ചെയ്തു. സിനിമാക്കാരും താരസംഘടനയും അടക്കമുള്ളവർ സംഭാവന നൽകി. ഇതിന് പിന്നാലെ ഇപ്പോൾ മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണും പ്രളയക്കെടുതിയിൽ കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി. 15 ലക്ഷം രൂപയാണ് സഞ്ജു സംഭാവന നൽകിയത്.

തുക ഇന്ന് ക്ലിഫ് ഹൗസിൽവെച്ച് മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് സഞ്ജുവിന്റെ പിതാവ് വിശ്വനാഥ് സാംസൺ വ്യക്തമാക്കി. വിശ്വനാഥ് സാംസണും സഞ്ജുവിന്റെ സഹോദരൻ സാലി സാംസണും ചേർന്നാണ് തുക കൈമാറുക. മൂന്നുമണിക്ക് മുഖ്യമന്ത്രി സന്ദർശനം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ എ ടീമിന്റെ മൽസരങ്ങൾക്കായി സഞ്ജു വിജയവാഡയിലാണ്. കുട്ടനാട്ടിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി സഞ്ജു നേരത്തെ ഒരു ലക്ഷം രൂപ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 15 ലക്ഷം രൂപയും നൽകിയത്. സഞ്ജുവിന് പിന്നാലെ മറ്റ് ക്രിക്കറ്റ് താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP