Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജയിലിലും സന്തോഷ് മാധവൻ രാജാവിനെ പോലെ; ജോലി ജയിൽ ഡോക്ടറെ സഹായിക്കൽ; ഇഷ്ടമില്ലാത്തവർക്ക് ചികിൽസ നിഷേധിക്കുന്നതും സന്തോഷ്; നടപടിക്ക് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

ജയിലിലും സന്തോഷ് മാധവൻ രാജാവിനെ പോലെ; ജോലി ജയിൽ ഡോക്ടറെ സഹായിക്കൽ; ഇഷ്ടമില്ലാത്തവർക്ക് ചികിൽസ നിഷേധിക്കുന്നതും സന്തോഷ്; നടപടിക്ക് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: വിവാദ സന്യാസി സന്തോഷ് മാധവനെ പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സഹായി എന്ന ജോലിയിൽ നിന്ന് ഉടൻ മാറ്റും. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഇടപെടലാണ് ഇതിന് കാരണം. ഇത്തരം ലഘുവായ ജോലികൾ മറ്റു തടവുകാർക്കു നൽകണമെന്നും കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവിട്ടു. ഇതോടെ ജയിലിൽ ചെറുപണികൾ ചെയ്തുള്ള സന്തോഷ് മാധവന്റെ സുഖ ജീവിതത്തിനും വിരാമാകും.

സന്തോഷ് മാധവൻ രണ്ടു വർഷത്തോളമായി ജയിലിൽ ലഘു ജോലികളിലാണ് ഏർപ്പെടുന്നത്. വിവാദ സ്വാമിയുടെ സ്വാധീനമാണ് ഇതിന് കാരണം. ഉന്നത ബന്ധങ്ങളുപയോഗിച്ച് ജയിലിൽ വിഐപി ശൈലിയിലാണ് സന്തോഷ് മാധവന്റെ താമസം. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിലൂടെ ഇതിന് മാറ്റം വരുമെന്നത് പ്രതീക്ഷ മാത്രമാണ്. ഇനിയും സന്തോഷ് മാധവനെ സഹായിക്കാൻ ജയിൽ ഉന്നതർ തയ്യാറാകുമെന്നാണ് സൂചന. ജയിലിൽ കിടക്കുമ്പോഴും അതീവ സ്വാധീന ശക്തി സന്തോഷ് മാധവനുണ്ട്. ഇതിന് തെളിവാണ് ഈയിടെ ഉയർന്ന ഭൂമി വിവാദം. ഇതിന് പിന്നാലെയാണ് ജയിലിലെ കള്ളക്കളികൾ പുറത്തുവരുന്നതും.

സന്തോഷ് മാധവനും ജയിൽ ഡോക്‌റും തമ്മിലെ സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ മറ്റു തടവുകാർക്കു ചികിൽസ നിഷേധിക്കപ്പെട്ടോയെന്നു ജയിലിനു പുറത്തുള്ള ഉയർന്ന ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് ജയിലിലെ കള്ളക്കളികൾക്കുള്ള തെളിവാണ്. തടവുകാർക്കു ചികിൽസ നൽകുന്നതിൽ ജയിൽ ഡോക്ടർ അലംഭാവം കാണിച്ചോയെന്നും അന്വേഷിക്കണം. സന്തോഷ് മാധവന്റെ സ്വാധീനത്തിനു വഴങ്ങി ജയിൽ ചീഫ് മെഡിക്കൽ ഓഫിസർ ഡോ.വിക്ടർ ദത്ത ചികിൽസ നിഷേധിച്ചെന്നാരോപിച്ചു തടവുകാരൻ സാബു ദാനിയൽ സമർപ്പിച്ച പരാതിയിലാണു നടപടി.

ജയിൽ മേധാവി ഇതു സംബന്ധിച്ചു നൽകിയ റിപ്പോർട്ട് കമ്മിഷൻ തള്ളി. പരാതിക്കാരൻ നാലു കേസുകളിലെ പ്രതിയാണെന്നായിരുന്നു ജയിൽ മേധാവിയുടെ ആരോപണം. ഉന്നത ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ള അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കരുതെന്നു കമ്മിഷൻ മുന്നറിയിപ്പു നൽകി. സംഭവത്തെക്കുറിച്ചു കമ്മിഷൻ എസ്‌പി: ബേബി ഏബ്രഹാം അന്വേഷണം നടത്തിയിരുന്നു. നേരത്തെ അനിൽ ജോർജ് എന്ന തടവുകാരൻ ചികിൽസ കിട്ടാതെ മരിച്ച പരാതി കമ്മിഷന്റെ പരിഗണനയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP