Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തരിശിട്ട പാടശേഖരങ്ങൾ കർഷകർ ഏറ്റെടുത്ത് കൃഷിയിറക്കിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി; വടയാർ മേഖലയിൽ ബിനാമി പേരിൽ വാങ്ങിക്കൂട്ടിയ 160 ഏക്കർ തിരിച്ചുപിടിക്കാൻ നീക്കവുമായി സന്തോഷ് മാധവൻ; വിവാദ സ്വാമിക്ക് കൂട്ടായി കർഷക ഭവനങ്ങൾ സന്ദർശിച്ച് സിപിഎം പഞ്ചായത്ത് അംഗവും

തരിശിട്ട പാടശേഖരങ്ങൾ കർഷകർ ഏറ്റെടുത്ത് കൃഷിയിറക്കിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി; വടയാർ മേഖലയിൽ ബിനാമി പേരിൽ വാങ്ങിക്കൂട്ടിയ 160 ഏക്കർ തിരിച്ചുപിടിക്കാൻ നീക്കവുമായി സന്തോഷ് മാധവൻ; വിവാദ സ്വാമിക്ക് കൂട്ടായി കർഷക ഭവനങ്ങൾ സന്ദർശിച്ച് സിപിഎം പഞ്ചായത്ത് അംഗവും

തിരുവനന്തപുരം: വിവാദസ്വാമി സന്തോഷ് മാധവൻ ബിനാമി പേരിൽ വാങ്ങിക്കൂട്ടിയ പാടശേഖരങ്ങൾ തിരികെ സന്തോഷിന് തന്നെ കിട്ടുംവിധത്തിൽ ചരടുവലികൾ നടക്കുന്നതായി റിപ്പോർട്ട്. വടയാറിൽ ഇതിനായി സിപിഎം പഞ്ചായത്ത് അംഗം എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നതായാണ് വിവരം പുറത്തുവരുന്നത്. ബിനാമി പേരിൽ വാങ്ങിയ ഭൂമിയിൽ ഇപ്പോൾ സർക്കാർ സഹായത്തോടെ കർഷകർ കൃഷിയിറക്കിവരികയാണ്. കൃഷിഭൂമി തരിശിടുന്നതിന് എതിരെ നടത്തിയ നീക്കമാണ് സന്തോഷ്മാധവിന് ഭൂമി നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചത്.

മുമ്പ് തന്റെ പ്രതാപകാലത്ത് വാങ്ങിക്കൂട്ടിയ പാടശേഖരങ്ങൾ പിന്നീട് കേസിൽപ്പെട്ടതോടെ നഷ്ടപ്പെടുന്ന സ്ഥിതിയിലായിരുന്നു. ഇതു തിരിച്ചുപിടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇന്നലെ സഹായത്തിന് കൂടെക്കൂട്ടിയ പഞ്ചായത്ത് മെമ്പറോടൊപ്പം ഏകദേശം പത്തിലധികം കർഷകരുടെ വീടുകൾ ഇവർ കയറി. എല്ലാവരോടും സൗമ്യനായാണ് വിവാദസ്വാമി ഇടപെടലുകൾ നടത്തിയത്. കാരണം സന്തോഷ് മാധവൻ എന്നപേരിൽ വാങ്ങിയത് അഞ്ച് ഏക്കറിൽ താഴെയുള്ള കൃഷിയിടം മാത്രമാണ്. അതിനൊപ്പം വാങ്ങിക്കൂട്ടിയിരിക്കുന്ന 160 ഏക്കറിലധികം വരുന്ന സ്ഥലങ്ങൾ ബിനാമി പേരിലാണ്. ഈ ഭൂമിയിലാണ് മൂന്നു വർഷത്തിലേറെയായി സർക്കാർ സഹായത്തോടെ കർഷകർ കൃഷിയിറക്കുന്നത്. തരക്കേടില്ലാത്ത രീതിയിലാണ് ഇവരുടെ കൃഷി.

ഇത്തരത്തിൽ കൃഷി മുന്നോട്ടുപോകുന്നതിനിടെയാണ് ഭൂമി നഷ്ടപ്പെടാതിരിക്കാൻ നീക്കവുമായി സന്തോഷ് എത്തുന്നത്. ഇതിന് സഹായവുമായി സിപിഎം പഞ്ചായത്ത് അംഗവും കൂടെ കൂടിയതോടെ വിഷയം ചർച്ചയായി. വരും നാളുകളിൽ ഇവിടെയെല്ലാം കൃഷിയിറക്കണമെങ്കിൽ വ്യവസ്ഥകളുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്തോഷ് മാധവൻ എത്തിയത്. പറയുന്ന കാര്യങ്ങൾക്കൊക്കെ ഒരു ബലം കിട്ടാനാണ് സിപിഎമ്മിന്റെ പഞ്ചായത്ത് അംഗത്തെ തന്നെ സ്വാമി കൂട്ടുപിടിച്ചതെന്നാണ് സൂചന. വടയാർ മേഖലയിൽ ഏറെ ജനപ്രിയനാണ് ഈ പഞ്ചായത്ത് അംഗം. എന്നാൽ സ്വാമിയുടെ കൂടെ പോയ പഞ്ചായത്ത് അംഗത്തിന്റെ നിലപാട് പാർട്ടിയും ഗൗരവത്തോടെയാണ് കാണുന്നത്. എന്തായാലും തരിശിട്ട ഭൂമിയിൽ സ്ർക്കാർ അനുവാദത്തോടെയാണ് കൃഷി ഇറക്കുന്നതെന്നും ഇതിന് മാറ്റമുണ്ടാകില്ലെന്നും ആണ് കർഷകർ പറയുന്നത്.

അങ്ങനെ വന്നാൽ വരും നാളുകളിൽ കോടതിയെ സമീപിക്കാനാണ് സന്തോഷ് മാധവന്റെ തീരുമാനം. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രാദേശിക നേതൃത്വത്തിലിരിക്കുന്നവർ പ്രതാപകാലത്ത് സന്തോഷ് മാധവനെ അനുകൂലിക്കുന്നവർ ആയിരുന്നു. അതിനാൽ അവർ കർഷകർക്ക് വേ്ണ്ടി രംഗത്തുവരില്ലെന്ന് ഉറച്ചുവിശ്വസിച്ചാണ് വിവാദ സ്വാമിയുടെ നീക്കമെന്നാണ് സൂചന.

തന്നെ എതിർക്കുന്നവരെ കുടുക്കാനുള്ള രേഖകൾ കൈവശമുണ്ടെന്ന് സ്വാമി പറയുതിനെ ഭയന്നാണ് പല നേതാക്കളുടേയും നീക്കം. അതുകൊണ്ട് തന്നെയാണ് സിപിഎമ്മിന്റെ നേതാവിനെ തന്നെ കൂട്ടുപിടിച്ച് തലയോലപ്പറമ്പിന്റെ നെല്ലറകളിലേക്ക് സ്വാമി എത്തിയിരിക്കുന്നത്. ഒരുകാലത്ത് വൈക്കത്തിന്റെ നെല്ലറകളായ വടയാർ പാടശേഖരങ്ങൾ പലതും ബിനാമി പേരുകളിലാണ് ഇപ്പോൾ. ഇത് കൃഷിചെയ്യാതെ തരിശിട്ട് റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്ക് മറിച്ചുവിൽക്കാനും നീക്കം നടന്നിരുന്നു. എന്നാൽ അത് നടന്നില്ല. ഇ്‌പ്പോൾ കർഷകർ ഏറ്റെടുത്ത് കൃഷിയും ഇറക്കി. ഇതോടെയാണ് വീണ്ടും ഭൂമി തിരിച്ചുപിടിക്കാൻ നീക്കം തുടങ്ങിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP