Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം സുനാമി, പിന്നെ ഓഖി.. ഒടുവിൽ ചങ്ങാതിയുടെ മരണവും; ജീവിത ദുരിതങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് സ്മിതോഷ് നാല് ദിവസമായി തോട്ടപ്പള്ളിയിലെ രക്ഷാപ്രവർത്തനത്തിൽ സജീവം; പ്രളയത്തിൽ മുങ്ങിത്താഴുന്ന നിരവധി പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റ പ്രതിനിധിയുടെ കഥ

ആദ്യം സുനാമി, പിന്നെ ഓഖി.. ഒടുവിൽ ചങ്ങാതിയുടെ മരണവും; ജീവിത ദുരിതങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് സ്മിതോഷ് നാല് ദിവസമായി തോട്ടപ്പള്ളിയിലെ രക്ഷാപ്രവർത്തനത്തിൽ സജീവം; പ്രളയത്തിൽ മുങ്ങിത്താഴുന്ന നിരവധി പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റ പ്രതിനിധിയുടെ കഥ

ഹരിപ്പാട്: നിരവധി ദുരന്തങ്ങൾ നേരിൽകണ്ട നിരവധി അനുഭവ പാഠമാണ് സ്മിതോഷിനെ പോലുള്ള മത്സ്യ തൊഴിലാളികളെ എത്രയും വേഗം പ്രളയക്കെടുതിയിൽ ആശ്വാസമേകാൻ സഹായകമായത്. സുനാമിയും ഓഖിയും ഒക്കെ സ്മിതോഷിന് നഷ്ടങ്ങളാണ് കൊണ്ടുവന്നത്. കടലിലെ ദുരന്തങ്ങൾ പലരൂപത്തിൽ വേട്ടയാടിയ അഴീക്കൽ കുഴിത്തറ സ്വദേശിയാണ് ഈ യുവാവ്. നാലു ദിവസമായി ഉണ്ണാതെ ഉറങ്ങാതെ കടലിൽ മീൻ പിടിക്കുന്ന വള്ളവുമായി പ്രളയത്തിൽ മുങ്ങിത്താഴുന്നവരെ കൈപിടിച്ചുയർത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.

ചെങ്ങന്നൂരിലും തിരുവല്ലയിലും അടക്കം നിരവധി പേരുടെ ജീവിതം കൈപിടിച്ചുയർത്തിയ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധിയാണ് സ്മിതോഷ്. പമ്പയാറും അച്ചൻകോവിലാറും കരകവിഞ്ഞപ്പോൾ അവിടെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത് കടൽ ജീവിതം സമ്മാനിച്ച അസാമാന്യ മനക്കരുത്തിലൂടെയാണ്. 'സമ്പാദ്യങ്ങളൊന്നുമില്ലാത്തവരാണ് ഞങ്ങൾ.

ഒരു ദിവസം കടലിൽ പോയില്ലെങ്കിൽ വീട് പട്ടിണിയാകും. പൊടിക്കുഞ്ഞുങ്ങളും പ്രായമായ അച്ഛനമ്മമാരും ഭാര്യയും മറ്റ് ബന്ധുക്കളുമുണ്ട്. അവരെയെല്ലാം പട്ടിണിക്കിട്ടാണ് ഇവിടെ, ആറ്റിലെ കുത്തൊഴുക്കിനെതിരേ നീന്തി രക്ഷാപ്രവർത്തനം നടത്തുന്നത്'- ആയാപറമ്പ് പാണ്ടിയിൽ ഇരുനില വീടിന്റെ മുകളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഒരുങ്ങവേ സ്മിതോഷ് പറയുന്നു.

2004 ഡിസംബറിലെ സുനാമി ദുരന്തം നൂറ്റിനാൽപ്പതോളം ജീവനാണ് അഴീക്കൽ തുറയിൽനിന്ന് തട്ടിയെടുത്തത്. സ്മിതോഷ് അറിയുന്ന ഒപ്പം കടലിൽ പോയവുരം അയൽവാസികളും സുഹൃത്തുക്കളുമൊക്കെ ഒപ്പം കടലിൽ പോകുന്നവർ, അയൽവാസികളുമൊക്ക മരിച്ചു. അന്ന് രക്ഷാപ്രവർത്തനത്തിന് നാടിനൊപ്പം സ്മിതേഷും രംഗത്തിറങ്ങിയിരുന്നു. ഇതിന് ശേഷം ഓഖി ദുരന്തമുഖത്തു നിന്നും സ്മിതേഷും സുഹൃത്തുക്കളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇവർ കടലിൽ പോയ വെങ്കിടേശ് വള്ളം ആലപ്പുഴയുടെ പടിഞ്ഞാറൻ തീരത്തായിരുന്നു. അഞ്ച് മണിക്കൂറെങ്കിലും ബോട്ടോടിച്ചാലെ കരയിലെത്തുകയുള്ളൂ. കടൽ ഇളകി മറിഞ്ഞുവന്നപ്പോഴെ തീരം നോക്കി പാഞ്ഞു. അഴീക്കലിൽനിന്നുള്ള മൂന്ന് ബോട്ടുകൾ കൂടി അടുത്തുണ്ടായിരുന്നു. എല്ലാം ചേർത്തുകെട്ടിയാണ് നീങ്ങിയത്. അതിനാൽ ജീവനോടെ കരയെത്തി- 20 വർഷമായി കടലിൽ പോകുന്ന സ്മിതേഷ് പേടിയോടെയാണ് അന്നത്തെ ദിവസം ഓർത്തുപറഞ്ഞത്.

കടലിലും കരയിലും സ്മിതേഷിന്റെ നിഴലായുണ്ടായിരുന്ന സുഹൃത്ത് ലിജു നീണ്ടകരയിൽ കഴിഞ്ഞ ജൂലായ് 22-ന് വള്ളംമറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. അസാധാരണമായ കടലൊഴുക്കായിരുന്നു അപകടത്തിനിടയാക്കിയത്. കടലിൽ മുക്കാൽ മണിക്കൂറോളം നീന്തി കരയിലെത്തിയെങ്കിലും മൂക്കിൽ ചെളിയും മണ്ണും കയറി അവശനായിരുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സഹായം തേടി വിളിച്ചെങ്കിലും അവനെ രക്ഷിക്കാൻ സർക്കാർ സംവിധാനങ്ങളൊന്നും മുന്നോട്ടുവന്നില്ല. ഇവിടെ വെള്ളത്തിൽ മുങ്ങിയവരെ രക്ഷിച്ചെടുക്കുമ്പോൾ, ജീവനുവേണ്ടി ലിജു അലറിവിളിച്ചത് ഞങ്ങൾക്ക് കേൾക്കാം. സ്മിതോഷ് പറയുന്നു. ഇങ്ങനെ ജീവിത അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സ്മിതോഷ് പുതുവഴിയിൽ നീങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP