Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കോടതിയിലെത്തിയപ്പോൾ കോടതി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയുടെ വക്കാലത്ത് അപ്പോൾ തന്നെ ഒഴിഞ്ഞ് വക്കീൽ; പോക്‌സോ കോടതിയിൽ നടന്നത് നാടകീയ സംഭവങ്ങൾ

പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കോടതിയിലെത്തിയപ്പോൾ കോടതി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയുടെ വക്കാലത്ത് അപ്പോൾ തന്നെ ഒഴിഞ്ഞ് വക്കീൽ; പോക്‌സോ കോടതിയിൽ നടന്നത് നാടകീയ സംഭവങ്ങൾ

തിരുവനന്തപുരം: കാമം കയറിയ കണ്ണിന് മുന്നിൽ കോടതി പോലും പ്രശ്‌നമല്ലെന്ന് തെളിഞ്ഞിരിക്കുകയാണ് തിരുവനന്തപുരത്ത്. പതിമൂന്നുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വിചാരണയ്ക്കെത്തിയ പ്രതി കോടതി ജീവനക്കാരിയെ ആണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അതും കുട്ടികൾക്കെതിരെയും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്സോ കോടതിയിലാണ് സംഭവം.

കോടതി മുറിയിലേക്ക് ഫയലുമായി എത്തിയ ജീവനക്കാരിയെയാണ് പ്രതിയായ പുന്നപുരം സന്തോഷ് കടന്നുപിടിച്ചത്. ഭയന്ന് വിറച്ച ജീവനക്കാരി വിഷയം ജഡ്ജിയെ അറിയിക്കുകയും തുടർന്ന് കോടതി നിർദേശപ്രകാരം കോടതിയിലുണ്ടായിരുന്ന പൊലീസ് പ്രതിയെ പിടികൂടി വഞ്ചിയൂർ പൊലീസിന് കൈമാറുകയായിരുന്നു.

ഉടൻ തന്നെ ജീവനക്കാരിയുടെ മൊഴി ജഡ്ജി നേരിട്ട് രേഖപ്പെടുത്തി. അപ്പോൾ തന്നെ പ്രതിയുടെ അഭിഭാഷകൻ താൻ പ്രതിയുടെ വക്കാലത്ത് ഒഴിയുന്നതായി കോടതിയെ അറിയിച്ചു.

മുമ്പ് 2015 ജൂൺ 16-ന് പെരുന്താന്നി മാനവനഗറിന് സമീപംവച്ചാണ് ഇയാൾ പതിമൂന്നുകാരി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് പെൺകുട്ടിയുടെ അച്ഛനമ്മമാർ നൽകിയ പരാതിയിൽ വഞ്ചിയൂർ പൊലീസാണ് അന്നും ഇയാൾക്കെതിരേ കേസെടുത്തത്. ഇതിന് മുമ്പും ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഈ കേസിന്റെ വിചാരണയുടെ പ്രാരംഭഘട്ടം പൂർത്തിയായിരുന്ന. സാക്ഷികളെ വിസ്തരിക്കുന്നതിനാണ് സന്തോഷ് കോടതി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP