Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്യാമ്പ് ഫോളോവേഴ്‌സിനെ വീട്ടുപണിക്ക് നിയോഗിച്ച എസ്എപി ഡെപ്യൂട്ടി കമൻഡാന്റ് പി.വി രാജുവിനെ സ്ഥലംമാറ്റി; തീരുമാനം ലോക്‌നാഥ് ബെഹറയുടെ നിർദേശപ്രകാരം; നടപടി വീട്ടിൽ ടൈൽസ് പതിപ്പിക്കാൻ പൊലീസുകാരെ നിയോഗിച്ച കേസിൽ

ക്യാമ്പ് ഫോളോവേഴ്‌സിനെ വീട്ടുപണിക്ക് നിയോഗിച്ച എസ്എപി ഡെപ്യൂട്ടി കമൻഡാന്റ് പി.വി രാജുവിനെ സ്ഥലംമാറ്റി; തീരുമാനം ലോക്‌നാഥ് ബെഹറയുടെ നിർദേശപ്രകാരം; നടപടി വീട്ടിൽ ടൈൽസ് പതിപ്പിക്കാൻ പൊലീസുകാരെ നിയോഗിച്ച കേസിൽ

തിരുവനന്തപുരം: പൊലീസിലെ ദിവസവേതനക്കാരായ ക്യാമ്പ് ഫോളോവേഴ്‌സിനെ വീട്ടുപണിക്ക് നിയോഗിച്ചെന്ന് ആരോപണവിധേയനായ എസ്എപി ഡെപ്യൂട്ടി കമൻഡാന്റ് പി.വി രാജുവിനെ സ്ഥലംമാറ്റി. തൃശൂരിലേക്കാണു സ്ഥലംമാറ്റം. ഡിജിപി ലോക്‌നാഥ് ബെഹറയുടെ നിർദേശപ്രകാരമാണു നടപടിയെന്നാണു വിവരം.

പി.വി രാജുവിന്റെ വീട്ടിൽ ടൈൽസ് പതിപ്പിക്കാൻ പൊലീസുകാരെ നിയോഗിച്ചതായാണ് ആരോപണം ഉയർന്നത്. ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ അടുത്ത ദിവസം മുതൽ പണിക്കു വരേണ്ടെന്നു പൊലീസുകാരോടു നിർദേശിച്ചു. സംഭവത്തിൽ ക്യാമ്പ് ഫോളോവേഴ്‌സ് ദൃശ്യങ്ങൾ സഹിതം ഡിജിപിക്കു പരാതി നൽകിയിരുന്നു.

എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്‌നിഗ്ധ തന്നെ മർദിച്ചെന്ന് പൊലീസ് ഡ്രൈവറായ ഗവാസ്‌കർ പരാതിപ്പെട്ടതോടെയാണ് വിഷയം വാർത്തകളിൽ നിറയുന്നത്. സംഭവം വിവാദമായതോടെ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്യുന്നവരുടെ പട്ടിക നൽകണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടു.

ക്യാമ്പ്് ഫോളോവേഴ്‌സിനെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ അടിമപ്പണിയെടുപ്പിക്കുന്നെന്ന പരാതി അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞിരുന്നു. പൊലീസിന്റെ ഔദ്യോഗിക വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നെന്ന പരാതിയും അന്വേഷണ പരിധിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP