Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്രീക്കന്മാരുടേത് ഫാഷൻ ഭ്രമമല്ല വ്യവസ്ഥിതിയോടുള്ള കലഹമാണെന്ന് സാറ ജോസഫ്; കുടുമ മുറിച്ച നമ്പൂതിരിയും ബ്‌ളൗസിട്ട നമ്പൂതിരിപ്പെണ്ണും ഫ്രീക്കനും ഫ്രീക്കത്തിയുമായിരുന്നു; നക്‌സലൈറ്റുകളും ഹിപ്പികളും വെല്ലുവിളിച്ചത് കാലത്തിന്റെ അലക്കിത്തേച്ച സൗന്ദര്യ നിയമങ്ങളെയെന്നും സാറ ജോസഫ്‌

ഫ്രീക്കന്മാരുടേത് ഫാഷൻ ഭ്രമമല്ല വ്യവസ്ഥിതിയോടുള്ള കലഹമാണെന്ന് സാറ ജോസഫ്; കുടുമ മുറിച്ച നമ്പൂതിരിയും ബ്‌ളൗസിട്ട നമ്പൂതിരിപ്പെണ്ണും ഫ്രീക്കനും ഫ്രീക്കത്തിയുമായിരുന്നു; നക്‌സലൈറ്റുകളും ഹിപ്പികളും വെല്ലുവിളിച്ചത് കാലത്തിന്റെ അലക്കിത്തേച്ച സൗന്ദര്യ നിയമങ്ങളെയെന്നും സാറ ജോസഫ്‌

കൊച്ചി: ഫ്രീക്കന്മാരും ഫ്രീക്കത്തികളും നടത്തുന്നത് നിലനിൽക്കുന്ന വ്യവസ്ഥയോടുള്ള കലഹമാണെന്ന് എവുത്തുകാരി സാറാ ജോസഫ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സാറാ ജോസഫ് ആഞ്ഞടിച്ചത്. ഹിപ്പികൾ, നക്സലൈറ്റുകൾ, ഫ്രീക്കന്മാർ ഒക്കെ കാലഘട്ടത്തിന്റെ അലക്കിത്തേച്ച സൗന്ദര്യ നിയമങ്ങളെയാണ് വെല്ലുവിളിക്കുന്നതെന്നും സാറാ ജോസഫ് പറയുന്നു. ഫെയ്‌സ് ബുക് പോസ്റ്റിലൂടെയാണ് സാറ ജോസഫിന്റെ വിമർശനം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നാളെ തൃശൂരിൽ കേരളത്തിലെ ഫ്രീക്കന്മാരുടെയും ഫ്രീക്കത്തികളുടെയും യോഗം നടക്കുന്നു.
ഫ്രീക്കന്മാരും ഫ്രീക്കത്തികളും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. വെറും ഫാഷൻ ഭ്രമം മാത്രമല്ല അത്.
നിലനിൽക്കുന്ന വ്യവസ്ഥയോടുള്ള കലഹമാണ് പലപ്പോഴും സ്വന്തം വേഷത്തിൽ അവർപ്രതിഫലിപ്പിക്കുന്നത്. ചൂഷണ വ്യവസ്ഥയുടെ ഉല്പന്നമായ സൗന്ദര്യ ബോധത്തെയും അതിന്റെ ലാവണ്യ നിയമങ്ങളെയും ആവേശപൂർവ്വം തെറ്റിക്കുക. കുടുമ മുറിച്ച നമ്പൂരിയും ബ്ലൗസിട്ട നമ്പൂരിപ്പെൺകിടാവും ഫ്രീക്കനും ഫ്രീക്കത്തിയുമായിരുന്നു' .മാറ് മറച്ച ചാന്ദാർ സ്ത്രീയും ഷർട്ടിട്ട ദലിതനും ചെയ്തത് വ്യവസ്ഥയെ വെല്ലുവിളിക്കലാണ്.

ഹിപ്പികൾ, നക്‌സലൈററുകൾ, ഫ്രീക്കന്മാർ ഒക്കെ ഓരോ കാലഘട്ടത്തിന്റെ യും അലക്കിത്തേച്ചസൗന്ദര്യ നിയമങ്ങളെയാണ് വെല്ലുവിളിച്ചത്. വീട്, കുടുംബം, സ്‌കൂൾ, കോളേജ്, പൊലീസ്, പൊതു സമൂഹം ഒക്കെ അവരെ വരച്ച വരയിൽ നിർത്താൻ വേണ്ടിയാണ് ശിക്ഷിക്കുന്നത്. മര്യാദ രാമന്മാരുടെ ഇമേജ് ഞങ്ങൾക്ക് വേണ്ട എന്ന് അവർ സ്വന്തം ശരീരത്തിൽ വരുത്തിയ വെട്ടിത്തിരുത്തലുകളിലൂടെ പ്രഖ്യാപിക്കുന്നു. മുടി നീട്ടി വളർത്തിയവരെല്ലാം കഞ്ചാവ് വിൽപ്പനക്കാരാണ് എന്ന അപഹാസ്യമായ വിലയിരുത്തലാണ് പൊലീസ് നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP