Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പിള്ള ഇടതിന്റെ ഭാഗമായതോടെ ശരണ്യയുടെ മരണപ്പാച്ചിൽ വീണ്ടും; നിരവധിപേരെ കൊന്നൊടുക്കിയ ശരണ്യ ഇന്നലെ എറണാകുളത്ത് എതിരെ വന്ന ബസിനു നേരെ കുതിച്ചുചെന്ന് അപകടമുണ്ടാക്കി

പിള്ള ഇടതിന്റെ ഭാഗമായതോടെ ശരണ്യയുടെ മരണപ്പാച്ചിൽ വീണ്ടും; നിരവധിപേരെ കൊന്നൊടുക്കിയ ശരണ്യ ഇന്നലെ എറണാകുളത്ത് എതിരെ വന്ന ബസിനു നേരെ കുതിച്ചുചെന്ന് അപകടമുണ്ടാക്കി

കൊച്ചി: ഏറെ അപകടങ്ങൾക്കും അതിലൂടെ വിവാദങ്ങൾക്കും ഇടനൽകിയ ശരണ്യ ബസുകളുടെ മരണപ്പാച്ചിൽ വീണ്ടും. അമിതവേഗത്തെതുടർന്ന് ഇന്നലെ ഉദയംപേരൂർ പുത്തൻകാവിൽ ശരണ്യ ബസ് അപകടത്തിൽപ്പെട്ടു.

യാത്രക്കാരുടെ ജീവന് പുല്ലുവിലപോലും വില കൽപ്പിക്കാതെ പാഞ്ഞ ബസ് മറ്റൊരു സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 50 ഓളം പേർക്കാണു പരിക്കു പറ്റിയത്.

പത്തനംതിട്ടയിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ശരണ്യ ബസിന്റെ അമിത വേഗമാണ് അപകടകാരണമായത്. പുത്തൻകാവിൽ നിന്നും മില്ലുങ്കലേക്കുള്ള റോഡിലെ പാലത്തിന്റെ അപ്രോച്ച് റോഡിലായിരുന്നു അപകടം. എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന സെന്റ് ആന്റണീസ് ബസിലാണ് ശരണ്യ ബസിടിച്ചത്. പാലത്തിൽ വച്ചായിരുന്നു അപകടമെങ്കിൽ വലിയ ദുരന്തമായി മാറിയേനെ.

അപടം ഉണ്ടായ ഉടനെ ശരണ്യ ബസിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഡ്രൈവർ സുജിത്തിനെതിരേ മുളന്തുരുത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടം സംഭവിക്കുമ്പോൾ ശരണ്യ ബസിൽ എല്ലാസീറ്റിലും ആളുകളുണ്ടായിരുന്നു. പാലത്തിന്റെ അപ്രോച്ച് റോഡ് കയറി വരികയായിരുന്ന സെന്റ് ആന്റണീസ് ബസിന്റെ ഡ്രൈവർ ഹെഡ്ലൈറ്റ് പ്രകാശിപ്പിച്ച് എതിരെ വരികയായിരുന്ന ശരണ്യ ബസിന് മുന്നറിയിപ്പ് നൽകിയിരുന്നതായി ബസിലുണ്ടായിരുന്ന പത്തനംതിട്ട മുണ്ടക്കൽ തെക്കേതിൽ രഞ്ജിത്ത് (31) പറഞ്ഞു. മുന്നറിയിപ്പ് അവഗണിച്ച് അമിതഗേതയിൽ പാഞ്ഞ ശരണ്യ ബസ് ഇടത്തോട്ട് വെട്ടിച്ച് പാലം ഇറങ്ങുമ്പോൾ ബസിന്റെ മധ്യഭാഗം സെന്റ് ആന്റണീസ് ബസിൽ ഇടിക്കുകയായിരുന്നു. രഞ്ജിത്ത് പരുക്കേറ്റ് എറണാകുളം ജനറൽ ആശുപത്രിയിലാണ്.

രണ്ടു ബസുകളിലുമുണ്ടായിരുന്ന യാത്രക്കാരിൽ സീറ്റിന് മുമ്പിലെ കമ്പിയിൽ തലയിടിച്ചും സീറ്റിൽ നിന്ന് താഴെ വീണുമാണ് പലർക്കും പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഓടിക്കുടിയ നാട്ടുകാരും തൃപ്പൂണിത്തുറയിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് പൊലീസ് ജീപ്പിലും മറ്റു വാഹനങ്ങളിലുമായി പരുക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളിലെത്തിച്ചത്. പൂത്തോട്ട-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ലിമിറ്റഡുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിന് ട്രാഫിക്ക് പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇപ്പോൾ ഇല്ലെന്നു പരാതിയുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ള ബസുടമകൾക്കെതിരേ പലപ്പോഴും ട്രാഫിക്ക് പൊലീസും നിസഹായരാവുന്ന അവസ്ഥയാണുള്ളതെന്നും നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP