Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇതാണോ ശശീന്ദ്രനെ കുടുക്കിയ ആ ചാനൽ?, മംഗളം ടിവിയുടെ മൈക്ക് ചൂണ്ടി സമീപമിരുന്ന പീതാംബരൻ മാസ്റ്ററോട് സംശയം തീർത്ത് ശരത് പവാർ; രസച്ചരട് പൊട്ടാതെ ചിത്രം പകർത്തിയത് ജനയുഗത്തിലെ വി.എൻ കൃഷ്ണപ്രകാശ്

ഇതാണോ ശശീന്ദ്രനെ കുടുക്കിയ ആ ചാനൽ?, മംഗളം ടിവിയുടെ മൈക്ക് ചൂണ്ടി സമീപമിരുന്ന പീതാംബരൻ മാസ്റ്ററോട് സംശയം തീർത്ത് ശരത് പവാർ; രസച്ചരട് പൊട്ടാതെ ചിത്രം പകർത്തിയത് ജനയുഗത്തിലെ വി.എൻ കൃഷ്ണപ്രകാശ്

കൊച്ചി; തേൻ കെണിയിൽപ്പെടുത്തി എ.കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചത് മംഗളം ടെലിവിഷനാണ്. മംഗളം വാർത്ത പുറത്തുവിട്ടതിന് പിന്നാലെ എ.കെ ശശീന്ദ്രൻ രാജി പ്രഖ്യാപിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൗതുകകരമായ സംഭവമാണ് കഴിഞ്ഞദിവസം കൊച്ചിയിൽ നടന്നത്.

ശശീന്ദ്രൻ പ്രതിനിധാനം ചെയ്യുന്ന എൻ.സി.പിയുടെ ദേശീയ അധ്യക്ഷൻ ശരത്പവാർ കൊച്ചിയിലെത്തിയിരുന്നു. താജ് റസിഡൻസിയിൽ വച്ച് കൊച്ചിയിലെ മാധ്യമങ്ങളെ കാണാനും അദ്ദേഹം തീരുമാനിച്ചു. ഗതാഗത മന്ത്രി തോമസ് ചാണ്ടി, പീതാംബരൻ മാസ്റ്റർ,  ഉഴവൂർ വിജയൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം വാർത്താസമ്മേളന ഹാളിലേക്കെത്തിയത്. 

പതിവു പോലെ ചാനലുകളുടെ ലോഗോ പതിച്ച മൈക്കുകൾ പവാറിന്റെ മുന്നിലുള്ള മേശയിൽ നിരന്നു. ഇതിനിടെ മംഗളത്തിന്റെ ലോഗോ പതിച്ച മൈക്കിലേക്ക് കൗതുകത്തോടെ കൈവിരൽചൂണ്ടി പവാർ ഒപ്പമുണ്ടായിരുന്നവരോട് പവാർ ചോദിക്കുന്നു, ഇതാണോ ശശീന്ദ്രനെ കുടുക്കിയ ആ ചാനൽ?. ദേശീയ നേതാവിന്റെ സംശയം തീർത്തത് പീതാംബരൻ മാസ്റ്ററാണ്. ഈ രസകരമായ സംഭവം വായനക്കാരനിൽ ഫീൽ ചെയ്യിപ്പിക്കുന്ന തരത്തിൽ കാമറയിൽ പകർത്തിയത് ജനയുഗത്തിന്റെ ഫോട്ടോഗ്രാഫർ വി.എൻ കൃഷ്ണപ്രകാശാണ്.

 ഇതാണോ ആ ചാനൽ?. മംഗളം ടിവിയുടെ മൈക്ക് ചൂണ്ടി സമീപമിരിക്കുന്ന പീതാംബരൻ മാസ്റ്ററോട് സംശയം തീർക്കുന്ന എൻ സി പി ദേശീയ അധ്യക്ഷൻ ശരത് പവാർ. സമീപം സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ, ഗതാഗത മന്ത്രി തോമസ് ചാണ്ടി എന്നിവർ. എറണാകുളം താജ് റസിഡൻസിയിൽ വാർത്താ സമ്മേളനത്തിന് എത്തിയതായിരുന്നു പവാർ. എന്ന ക്യാപ്ഷനോടെയാണ് ജനയുഗം ഈ ചിത്രം പ്രസിദ്ധീകരിച്ചത്. 

ഒരു വരി വാർത്ത പോലും വേണ്ടാത്ത അത്രയും വ്യക്തതയിലാണ് വി എൻ കൃഷ്ണപ്രകാശിന്റെ ചിത്രമെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP