Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാൻ വെറും കണ്ണി മാത്രം; ജോപ്പൻ കഥയറിയാതെ ആട്ടം കണ്ടു; മുഖ്യമന്ത്രിയുമായി പരിചയപ്പെടുത്തിയത് ജിക്കു മോൻ; എന്നെ പടുകുഴിയിൽ ഇട്ടവർ തന്നെ സഹായിക്കട്ടേയെന്ന് ഒരു ഘട്ടത്തിൽ ഞാൻ കരുതി; പക്ഷെ അവർ വീണ്ടും ചതിക്കുകയാണെന്ന് മനസിലായപ്പോഴാണ് കമ്മീഷനുമായി സഹകരിക്കാൻ തീരുമാനിച്ചത്; അന്വേഷണ റിപ്പോർട്ട് സത്യസന്ധമാണെന്നു വിശ്വസിക്കുന്നെന്നും സരിതാ നായർ

ഞാൻ വെറും കണ്ണി മാത്രം; ജോപ്പൻ കഥയറിയാതെ ആട്ടം കണ്ടു; മുഖ്യമന്ത്രിയുമായി പരിചയപ്പെടുത്തിയത് ജിക്കു മോൻ;  എന്നെ പടുകുഴിയിൽ ഇട്ടവർ തന്നെ സഹായിക്കട്ടേയെന്ന് ഒരു ഘട്ടത്തിൽ ഞാൻ കരുതി; പക്ഷെ അവർ വീണ്ടും ചതിക്കുകയാണെന്ന് മനസിലായപ്പോഴാണ് കമ്മീഷനുമായി സഹകരിക്കാൻ തീരുമാനിച്ചത്; അന്വേഷണ റിപ്പോർട്ട് സത്യസന്ധമാണെന്നു വിശ്വസിക്കുന്നെന്നും സരിതാ നായർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കു കൈമാറിയ സോളാർ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് സത്യസന്ധമാണെന്ന് വിശ്വസിക്കുന്നതായി സരിത നായർ. കേസുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകളും മൊഴികളും നൽകിയിട്ടുണ്ട്. അതൊക്കെ ശാസ്ത്രീയമായി അന്വേഷിച്ച് ബോധ്യപ്പെടേണ്ടതു കമ്മീഷന്റെ ചുമതലയാണെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അവർ പറഞ്ഞു.

അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് പുറത്തു വരാൻ വേണ്ടിയാണ് ഇതുവരെ കാത്തിരുന്നത്. സോളാറുമായി ബന്ധപ്പെട്ട 29 കേസുകളിൽ തീരുമാനമാകാനുണ്ട്. 14 കേസുകൾ ഒത്തുതീർപ്പായെന്നും സരിത പറഞ്ഞു. ചെറിയ ചെറിയ കേസുകളൊക്കെ സെറ്റിൽ ചെയ്തിട്ടുണ്ട്. കേസ് തീർക്കാൻ പല നേതാക്കളും പണം തന്നെന്ന ആരോപണം ഉന്നയിക്കുന്നവർ അതു ഏത് നേതാവാണെന്നു വ്യക്തമാക്കണമെന്നും സരിത ആവശ്യപ്പെട്ടു.

കമ്മീഷനെ നിയോഗിച്ചത് യുഡിഎഫ് സർക്കാരാണ്. അന്ന് അതുമായി സഹകരിക്കേണ്ടെന്നും നിർദ്ദേശിച്ചതും യുഡിഎഫ് നേതാക്കൾ തന്നെയാണ്. എന്നെ പടുകുഴിയിൽ ഇട്ടവർ തന്നെ എന്നെ സഹായിക്കട്ടേയെന്ന് ഒരു ഘട്ടത്തിൽ ഞാൻ കരുതി. പക്ഷെ അവർ എന്നെ വീണ്ടും ചതിക്കുകയാണെന്ന് മനസിലായപ്പോഴാണ് കമ്മീഷനുമായി സഹകരിക്കാൻ തീരുമാനിച്ചത്. കമ്മീഷന് മുന്നിൽ വെളിപ്പെടുത്താത്ത പലതും ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു. പല വിഷയങ്ങളും കമ്മീഷന്റെ ടേംസ് ഓഫ് റഫൻസ് ഉൾപ്പെടാത്തതിനാലാണ് അങ്ങനെ ചെയ്തതെന്നും അവർ പറഞ്ഞു.

ജിക്കു മോൻ ആണ് മുഖ്യമന്ത്രിയുമായി എന്നെ പരിചയപ്പെടുത്തിയത്. ജോപ്പൻ കഥയറിയാതെ ആട്ടം കണ്ട വ്യക്തിയാണ്. ജോപ്പന്റെയും ജിക്കുവിന്റെയും ഫോണിൽ നിന്നാണ് ഉമ്മൻ ചാണ്ടി വിളിച്ചിരുന്നത്. താൻ തെറ്റു ചെയ്തിട്ടില്ലെന്നു പറയുന്നില്ല. പക്ഷെ താൻ ഒരു കണ്ണി മാത്രമാണെന്നും സരിത പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP