Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സരിത എസ് നായർ കവടിയാർ ഹൗസിലെത്തി വി എസ് അച്യുതാനന്ദനെ കണ്ടു; താൻ പറഞ്ഞതെല്ലാം സത്യമെന്ന് തെളിയിക്കുന്നതാണ് ഉമ്മൻ ചാണ്ടിക്കെതിരായ കോടതി വിധിയെന്ന് സരിത; ശിക്ഷിക്കപ്പെട്ടത് ബാംഗ്ലൂർ കോടതിയിൽ വിചാരണ നടന്നതു കൊണ്ടെന്നും സോളാർ തട്ടിപ്പുകാരി

സരിത എസ് നായർ കവടിയാർ ഹൗസിലെത്തി വി എസ് അച്യുതാനന്ദനെ കണ്ടു; താൻ പറഞ്ഞതെല്ലാം സത്യമെന്ന് തെളിയിക്കുന്നതാണ് ഉമ്മൻ ചാണ്ടിക്കെതിരായ കോടതി വിധിയെന്ന് സരിത; ശിക്ഷിക്കപ്പെട്ടത് ബാംഗ്ലൂർ കോടതിയിൽ വിചാരണ നടന്നതു കൊണ്ടെന്നും സോളാർ തട്ടിപ്പുകാരി

തിരുവനന്തപുരം: സോളാർ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനെ കാണാനെത്തി. വിഎസിന്റെ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിലെത്തിയാണ് സരിത വിഎസിനെ കണ്ടത്. താൻ പറഞ്ഞതെല്ലാം സത്യമെന്ന് തെളിയിക്കുന്നതാണ് ഉമ്മൻ ചാണ്ടിക്കെതിരായ കോടതി വിധിയെന്നും സരിത വ്യക്തമാക്കി. ബംഗഌരു കോടതിയിൽ വിചാരണ നടത്തിയതുകൊണ്ടാണ് ശിക്ഷ വന്നതെന്നും പറഞ്ഞ സരിത പുതിയ സർക്കാരിൽ വിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു.

ഇന്നലെയാണ് ബംഗഌരു കോടതിയിൽ നിന്നും ഉമ്മൻ ചാണ്ടിക്കെതിരായി വിധി പ്രഖ്യാപിച്ചത്. സോളാർ പവർ പ്രൊജക്ട് തരപ്പെടുത്തി നൽകാം എന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ ബംഗളൂരു കോടതിയാണ് ഉമ്മൻ ചാണ്ടിക്ക് പിഴശിക്ഷ വിധിച്ചത്. ഉമ്മൻ ചാണ്ടിയടക്കം കേസിൽ പ്രതികളായ ആറുപേർ തട്ടിപ്പ് നടത്തിയ പണം തിരിച്ചുനൽകണമെന്നാണ് കോടതിയുടെ വിധി.

വ്യവസായി എംകെ കുരുവിളയാണ് ഉമ്മൻ ചാണ്ടിക്കെതിരെ ഹർജി നൽകിയത്. ഉമ്മൻ ചാണ്ടിയും അടുപ്പക്കാരും ചേർന്ന് ദക്ഷിണ കൊറിയയിൽനിന്ന് സോളാർ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്ലിയറൻസ് സബ്‌സിഡി ലഭ്യമാക്കുന്നതിനുമായി ഒന്നരക്കോടിയോളം രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി.

കേസിൽ ഉമ്മൻ ചാണ്ടി അടക്കം പ്രതികളായ നാലുപേർ 1.61 കോടിരൂപ വ്യവസായി എംകെ കുരുവിളയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ബംഗളുരു കോടതി ഇന്നലെ വിധിച്ചത്. ദക്ഷിണ കൊറിയയിൽനിന്ന് സോളാർ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്ലിയറൻസ് സബ്‌സിഡി ലഭ്യമാക്കുന്നതിനുമായി 1.35 കോടി രൂപ ഉമ്മൻ ചാണ്ടിയും അടുപ്പക്കാരും കൈപ്പറ്റിയെന്നായിരുന്നു പരാതി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ബന്ധു ആൻഡ്രൂസ്, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ബെൽജിത്ത്, ബിനു നായർ എന്നിവരാണ് കേസിലെ എതിർകക്ഷികൾ.

എന്നാൽ കോടതി വിധി ഏകപക്ഷീയമാണെന്നാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് കോടതി ഇതുവരെ സമൻസ് അയച്ചിട്ടില്ലെന്നും തന്റെ ഭാഗം കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു. തെളിവ് നൽകാൻ പോലും കോടതി സമ്മതിച്ചിട്ടില്ല. എക്‌സ്പാർട്ടി വിധിയാണെന്ന് വിധിപകർപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പകർപ്പ ലഭിച്ചാലുടൻ വിധി അസ്ഥിരപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP