Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശശീന്ദ്രന് ക്ലീൻ ചിറ്റ് കിട്ടിയാൽ മന്ത്രിക്കസേര; ഹൈക്കോടതിയിലെ കേസ് ഒത്തുതീർന്നാൽ ദിവസങ്ങൾക്കുള്ളിൽ വീണ്ടും മന്ത്രിയാവും; ടി.പി.പീതാംബരന്റെ പ്രഖ്യാപനം ശരദ് പവാറിന്റെ പച്ചക്കൊടി കിട്ടിയതോടെ

ശശീന്ദ്രന് ക്ലീൻ ചിറ്റ് കിട്ടിയാൽ മന്ത്രിക്കസേര; ഹൈക്കോടതിയിലെ കേസ് ഒത്തുതീർന്നാൽ ദിവസങ്ങൾക്കുള്ളിൽ വീണ്ടും മന്ത്രിയാവും; ടി.പി.പീതാംബരന്റെ പ്രഖ്യാപനം ശരദ് പവാറിന്റെ പച്ചക്കൊടി കിട്ടിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഫോൺ വിളി വിവാദത്തിൽ കുറ്റവിമുക്തനായാൽ എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുമെന്ന് എൻസിപി. പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരനാണ് ഇക്കാര്യം അറിയിച്ചത്.\കമ്മീഷൻ റിപ്പോർട്ടിൽ ശശീന്ദ്രന് ക്ലീൻ ചിറ്റ് കിട്ടുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.

ഹൈക്കോടതിയിലുള്ള കേസ് ഒത്തുതീർന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം വീണ്ടും മന്ത്രിയാകും. ഇക്കാര്യം നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഫോൺവിളി വിവാദത്തെ തുടർന്നാണ് എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനം നഷ്ടമായത്. പിന്നാലെ മന്ത്രിയായ തോമസ് ചാണ്ടി ഭൂമി കയ്യേറ്റ കേസിൽ ഹൈക്കോടതിയിൽ നിന്നുണ്ടായ രൂക്ഷമായ പരാമർശത്തെ തുടർന്ന് രാജിവച്ചൊഴിഞ്ഞതോടെയാണ് ശശീന്ദ്രന് ക്ലീൻ ചിറ്റ് കിട്ടിയാൽ തിരിച്ച് മന്ത്രിയാകാൻ സാധ്യത തെളിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP