Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഭർത്താവിന്റെ ക്രൂരതയിൽ സൗദിയിലെ അടുക്കള തടങ്കലിൽ കുടുങ്ങിയ ഹസീന രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രം; എംബസിയും സാംസ്‌ക്കാരിക പ്രവർത്തകരും തുണയായി

ഭർത്താവിന്റെ ക്രൂരതയിൽ സൗദിയിലെ അടുക്കള തടങ്കലിൽ കുടുങ്ങിയ ഹസീന രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രം; എംബസിയും സാംസ്‌ക്കാരിക പ്രവർത്തകരും തുണയായി

കൊടുങ്ങല്ലൂർ: ഭർത്താവിന്റെ പീഡനത്തെ തുടർന്ന് റിയാദിൽ ഒറ്റപ്പെട്ട മലയാളി യുവതിക്ക് വീട്ടുടമയും ഭാര്യയും കരുതി വച്ചത് അതിലും വലിയ ക്രൂരത. നാലുമാസം വീട്ടിലെ അടുക്കള മുറയിൽ പൂട്ടിയിട്ടാണ് യുവതിയെ ഇവർ കഷ്ടപ്പെട്ടത്. സാമൂഹിക പ്രവർത്തരുടേയും ഇന്ത്യൻ എബസിയുടേയും സഹായത്താൽ വീട്ടു തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് യുവതി നാട്ടിലെത്തി.

നാടകീയമായിരുന്നു രക്ഷപ്പെടൽ അടുക്കളയിൽ നിന്ന് രാത്രിയിൽ തന്ത്രപൂർവ്വം പുറത്തുചാടി ആദ്യം കണ്ട ടാക്‌സിയിൽ കയറി ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തി. തുടർന്ന് റിയാദിലെ കേളി പ്രവർത്തകർ ഇന്ത്യൻ എംബസ്സിയിൽ എത്തിക്കുകയും ആവശ്യമായ സഹായങ്ങൾ ചെയ്ത് നാട്ടിലേക്ക് ഇവരെ കയറ്റി അയയ്ക്കുകയുമായിരുന്നു.

കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂർ സുനാമി കോളനിയിൽ വലിയകത്ത് ബാവുവിന്റെ മകൾ ഹസീനയാണ് പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് റിയാദിൽ നിന്ന് എത്തിയത്. ഭർത്താവിനെ നല്ലവഴിക്കെത്തിക്കാനാണ് ഹസീന റിയാദിലെത്തിയത്. കുടുംബപ്രശ്‌നങ്ങൾ തീരുമെന്നും കരുതി. എന്നാൽ വിമാനം കയറിയതുമുതൽ ദുരിതമായിരുന്നു. ഭർത്താവാകട്ടെ റിയാദിൽ ഉപേക്ഷിച്ച് മടങ്ങുകയും ചെയ്തു.

ഭർത്താവ് കൊച്ചി പള്ളുരുത്തി സ്വദേശി സജിയുടെ പേരിൽ ഹസീന വനിതാ കമ്മീഷനും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി. ഭർത്താവിന്റെ പരസ്ത്രീ ബന്ധമാണ് ഹസീനയ്ക്ക് വിനയായത്. നല്ല നിലയിലായിരുന്നു ജീവിതം. അതിനിടയിലാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. രണ്ട് കുട്ടികളും ഇതിൽപ്പെട്ടു. ഭർത്താവ് നാട്ടിൽ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാവുകയും തന്നെ നിരന്തരമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വിഷം നൽകി കൊലപ്പെടുത്തുവാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.

ഭർത്താവിനെ നേർവഴിക്ക് തിരിച്ചെത്തിക്കാനായാണ് റിയാദിലേക്ക് ഹസീനയും പോയത്. രണ്ട് മക്കളെയും ബന്ധുക്കളെ ഏൽപ്പിച്ച് കഴിഞ്ഞ ജൂലായിലാണ് സജിയും ഹസീനയും ബാംഗ്ലൂർ വഴി ഗൾഫിലേക്ക് യാത്രതിരിച്ചത്. ബാംഗ്ലൂരിലെത്തിയ അന്നുതന്നെ സജി റിയാദിലേക്ക് വിമാനം കയറി. ഹസീനയുടെ യാത്രാരേഖകൾ ശരിയായില്ലെന്ന് പറഞ്ഞ് മൂന്ന് ദിവസം ബാംഗ്ലൂരിലും ഏഴ് ദിവസം ശ്രീലങ്കയിലും തങ്ങിയശേഷമാണ് റിയാദിലെത്താൻ കഴിഞ്ഞത്. റിയാദിലെത്തി പതിനഞ്ച് ദിവസത്തിനുള്ളിൽതന്നെ സജി നാട്ടിലേയ്ക്ക് മടങ്ങിയതായി ഹസീന പരാതിയിൽ പറയുന്നു.

സജി പോന്നതിനുശേഷം വീട്ടുടമയും ഭാര്യയും ചേർന്ന് തന്നെ അടുക്കളമുറിയിൽ പൂട്ടിയിടുകയും ഭക്ഷണവും വെള്ളവും നൽക്കാതെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് ഹസീന പറയുന്നു. ഭാഗ്യമുള്ളതിനാൽ രക്ഷപ്പെട്ടെന്നാണ് ഹസീനയുടെ പക്ഷം. നാട്ടിൽ ചെറിയ ചെറിയ കച്ചവടങ്ങൾ നടത്തിവന്ന തന്റെ ബാങ്ക് ചെക്കുകളും മറ്റു രേഖകളും തട്ടിയെടുത്ത് സജി പലരിൽനിന്നും കടം വാങ്ങിയിട്ടുള്ളതായും ഹസീന പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(02-10-2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP