Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബന്ധുക്കളും സുഹൃത്തുക്കളും എസ്‌ബിറ്റിയിൽ സ്വർണം പണയം വയ്ക്കാൻ കൊണ്ടുവരുമ്പോൾ തിരിമറി നടത്തും; പുറത്തു കൂടുതൽ തുകയ്ക്കു പണയം വയ്ക്കും; തട്ടിപ്പു നടത്തിയ എസ്‌ബിറ്റി ബാങ്ക് ക്യാഷ്യർ പെരുമ്പാവൂരിൽ അറസ്റ്റിൽ

ബന്ധുക്കളും സുഹൃത്തുക്കളും എസ്‌ബിറ്റിയിൽ സ്വർണം പണയം വയ്ക്കാൻ കൊണ്ടുവരുമ്പോൾ തിരിമറി നടത്തും; പുറത്തു കൂടുതൽ തുകയ്ക്കു പണയം വയ്ക്കും; തട്ടിപ്പു നടത്തിയ എസ്‌ബിറ്റി ബാങ്ക് ക്യാഷ്യർ പെരുമ്പാവൂരിൽ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരുമ്പാവൂർ വളയംചിരങ്ങര എസ്‌ബിറ്റി ശാഖ കേന്ദ്രീകരിച്ചു നടത്തിയ തട്ടിപ്പിൽ ബാങ്ക് ക്യാഷ്യർ പൊലീസ് പിടിയിലായി. പെരുമ്പാവൂർ നേടുംതോട് പുത്തൻ പീടികയിൽ സാബിറിനെയാണ് തട്ടിപ്പുമായി ബന്ധപെട്ടു കുറുപ്പുംപടി പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ മാർച്ചിൽ ബാങ്കിൽ പണം തിരിമറി നടത്തിയത്തിന് ഇയാളെ ബാങ്കിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. ഇയാൾ ബാങ്കിൽ ഹെഡ് കാഷ്യറായി ജോലി ചെയുന്ന സമയത്തു ഇയാളുടെ ബന്ധുക്കളുടെയും , സുഹൃത്തുകളുടെയും സ്വർണം ബാങ്കിൽ പണയത്തിന് എടുത്തിരുന്നു. തുടർന്ന് പണയം സ്വീകരിച്ചു എന്നു വരുത്തി പുറത്തു കൂടുതൽ പണം കിട്ടുന്ന സ്വകാര്യ സ്വർണ ഇടപാട് സ്ഥാപങ്ങളിൽ പണയം വയ്ക്കുകയായിരുന്നു ഇയാളുടെ രീതി.

സുഹൃത്തുകളുടെയും, ബന്ധുക്കളുടെയും സ്വർണമാണ് ഇത്തരത്തിൽ ബാങ്കിൽ തന്നെ പണയം വച്ചു എന്ന വ്യാജേന ഇയാൾ തട്ടിപ്പു നടത്തിക്കൊണ്ടിരുന്നത്. പണയം എടുത്തു എന്ന് കാണിക്കാൻ ഇയാൾ വ്യാജ രസീതുകൾ ഇവർക്ക് കൊടുക്കും. പണം ബാങ്കിൽ നിന്നു തന്നെ കൊടുക്കും. ഇതേ സ്വർണം മറ്റു സ്വകാര്യ ബാങ്കുകളിൽ കൂടുതൽ തുകയ്ക്ക് അപ്പോൾ തന്നെ പണയം വച്ചു ബാങ്കിലെ ക്യാഷ് ഇയാൾ കൃത്യമാക്കും.

എന്നാൽ ഇയാൾ ജോലിചെയ്യുന്ന ശാഖയിലെ പണവുമായി ബന്ധപെട്ടു ഇയാൾ തിരിമറി നടത്തിയത് ബാങ്ക് ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെ മാർച്ചിൽ സസ്പെൻഷനിലായി. കഴിഞ്ഞ ദിവസം ഇത്തരത്തിൽ തട്ടിപ്പു നടത്തിയതറിയാതെ പണയം വച്ച സ്വർണം തിരിച്ചെടുക്കാൻ വന്നവർ ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പു കഥ ബാങ്കിലെ മാനേജർ അടക്കമുള്ളവർ അറിയുന്നത്.

പണയം വച്ച ആഭരണങ്ങൾ ലോക്കറിൽ കാണാതായതിനെ തുടർന്നു സ്വർണ്ണ ഉടമകളും, ബാങ്കും പൊലീസിൽ പരാതി നൽകി. തുടർന്നാണ് നാസിബിനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ബാങ്കിലെ ജോലിക്കു പുറമെ ഇയാൾ ഷെയർ മാർക്കറ്റുകളിൽ പണം നിക്ഷേപിച്ചിരുന്നു ഇതിൽ വലിയ നഷ്ടം സംഭവിച്ചു നാസിബ് വലിയ കടക്കാരൻ ആയി മാറി. കടം തീർക്കാൻ ശമ്പളം മതിയാകാതെ വന്നപ്പോഴാണ് ബാങ്കിൽ ഇരുന്നു ഇത്തരം തട്ടിപ്പുകൾ നടത്തിയത് എന്നാണ് പൊലീസിനു ഇയാൾ കൊടുത്ത മൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP