Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃക്കാക്കര നഗരസഭയിൽ അഴിമതി വ്യാപകമെന്ന് ഓഡിറ്റ് റിപ്പോർട്ട്; മുൻ ചെയർമാനും തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ

തൃക്കാക്കര നഗരസഭയിൽ അഴിമതി വ്യാപകമെന്ന് ഓഡിറ്റ് റിപ്പോർട്ട്; മുൻ ചെയർമാനും തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ

തൃക്കാക്കര: തൃക്കാക്കര നഗരസഭാ മുൻചെയർമാനും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ പി.ഐ മുഹമ്മദാലി തട്ടിപ്പ് നടത്തിയെന്ന് ലോക്കൽ പണ്ട് ഓഡിറ്റ് റിപ്പോർട്ട്. സ്വന്തം പേരിലും ഭാര്യയുടെ പേരിലുമായി നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ നികുതിയിനത്തിൽ 23,53,512 രൂപ വെട്ടിച്ചതായാണ് കണ്ടെത്തൽ. നഗരസഭയിലെ 2011-12 വർഷത്തെ കണക്കുകൾ പരിശോധിച്ചതിലാണ് ഇത് കണ്ടെത്തിയത്.

നഗരസഭയ്ക്ക് കൊടുത്ത പ്ലാൻ പ്രകാരം കെട്ടിടം കോമേഷ്യൽ കം റസിഡൻഷ്യൽ മന്ദിരമാണ്. ഇതിനാണ് പെർമിറ്റ് നൽകിയത്. എന്നാൽ ഫീസ് ഈടാക്കിയത് റസിഡൻഷ്യൽ ആയി കണക്കാക്കി കുറഞ്ഞ നിരക്കിലും. പ്‌ളാനിൽ ഉൾപ്പെടുത്താതെ 1350 ചതുരശ്ര മീറ്റർ ഓഫീസ് ഉപയോഗത്തിനായി പെർമിറ്റ് ഫീസ് ഈടാക്കിയിട്ടുമുണ്ടെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റിൽ കണ്ടെത്തി.

പെർമിറ്റ് ഫീസ് ഇനത്തിൽ കോടികളുടെ നഷ്ടം ഉള്ളതായും തെളിഞ്ഞു. 2007 മുതൽ മാത്രമാണ് പെർമിറ്റ് ഫീസ് ഈടാക്കി തുടങ്ങിയത്. എൻഒസി കൊടത്ത എല്ലാ പെർമിറ്റ് കളുടെയും ഫീസ് ഈടാക്കിയിട്ടില്ല. ഈ കാലയളവിലെ നിരവധി ക്രമക്കേടും കണ്ടെത്തി. പൊതുമരാമത്ത് വർക്കുകളുടെ 240 ഫയലുകളിൽ 30 എണ്ണം മാത്രമാണ് നഗരസഭ ഓഡിറ്റർ മുമ്പാകെ ഹാജരാക്കിയിട്ടുള്ളത്. ബാക്കിയുള്ള ഫയലുകൾ കൂടി പരിശോധിച്ചാലെ അഴിമതിയുടെ യഥാർത്ഥ ചിത്രം പുറത്തുവരൂ.

2011-12 കാലയളവിൽ തന്നെ നഗരസഭയിൽ 17 കോടിയിൽപരം രൂപയുടെ തിരിമറികൾ നടത്തിയതായി ഓഡിറ്റ് റിപ്പോർട്ടിൽ ഉണ്ട്. നഗരസഭ പെൻഷൻ ഫണ്ടിലേക്ക് അടയ്‌ക്കേണ്ടതായ 6.2 ലക്ഷം രൂപയുടെ കുറവും കണ്ടെത്തി. എസ്.ഇ.പി ചെലവ് 58 ശതമാനം മാത്രമാണെന്നിരിക്കെ ജനറൽ ഫണ്ട് 90 ശതമാനത്തിൽ അധികം ചെലവഴിച്ചിട്ടുണ്ട്.

അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിൽ ആകെ അഞ്ച് തൊഴിൽ ദിനങ്ങൾ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. എസ്റ്റിമേറ്റ് തയ്യാറാക്കി അംഗീകാരം വാങ്ങിയ ജോലികൾ ചെയ്യാതെ വകമാറ്റി ചെലവഴിച്ചതായും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP