Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്ത് ഈ വർഷം 67, 278 കുട്ടികൾ ക്ലാസിൽ എത്തിയപ്പോൾ പത്തനംതിട്ടയിൽ എത്തിയത് 6732 കുട്ടികൾ മാത്രം; കോട്ടയത്തും കൊല്ലത്തും മുൻ വർഷങ്ങളേക്കാൾ കുറവ്; സർക്കാർ-എയ്ഡഡ് സ്‌കൂളുകളോട് താൽപ്പര്യം കൂടി

മലപ്പുറത്ത് ഈ വർഷം 67, 278 കുട്ടികൾ ക്ലാസിൽ എത്തിയപ്പോൾ പത്തനംതിട്ടയിൽ എത്തിയത് 6732 കുട്ടികൾ മാത്രം; കോട്ടയത്തും കൊല്ലത്തും മുൻ വർഷങ്ങളേക്കാൾ കുറവ്; സർക്കാർ-എയ്ഡഡ് സ്‌കൂളുകളോട് താൽപ്പര്യം കൂടി

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളിൽ ഈ വർഷം ഒന്നരലക്ഷത്തോളം കുട്ടികൾ അധികമെത്തിയെന്ന് വിദ്യാഭ്യാസ വകുപ്പ്. അൺ എയ്ഡഡ് സ്‌കൂളുകളോടുള്ള പ്രിയം വൻതോതിൽ ഇടിയുന്നതായും കണക്കെടുപ്പ് വ്യക്തമാകുന്നു. 2016-17-ൽ 37,02,820 കുട്ടികൾ സർക്കാർ, എയ്ഡഡ്, അൺ എയിഡഡ് സ്‌കൂളുകളിലായി പത്താം ക്ലാസുവരെ പഠിച്ചിരുന്നു. ഇത് 36,80,740 ആയാണ് കുറഞ്ഞത്. ഇതിനെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഫലം കണ്ടുതുടങ്ങുന്നുവെന്നാണ് സർക്കാർ വിലിയരുത്തുന്നത്.

അതേസമയം, സംസ്ഥാന സിലബസിൽ ഈ വർഷം ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ 22,000 കുട്ടികളുടെ കുറവുണ്ടായി. മുൻവർഷം 60,349 പേർ കുറഞ്ഞ സ്ഥാനത്താണിത്. മുൻവർഷത്തെ അപേക്ഷിച്ച് സംസ്ഥാന സിലബസിൽനിന്നു കൊഴിഞ്ഞുപോകുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. കേന്ദ്ര സിലബസിനോടുള്ള ആഭിമുഖ്യവും ജനന നിരക്കിലെ കുറവുമാണ് സംസ്ഥാന സിലബസ് പഠിക്കുന്ന കുട്ടികളുടെ എണ്ണം കുറയാൻ കാരണമായതെന്ന് കരുതുന്നു. അൺ എയ്ഡഡ് സ്‌കൂളുകളിൽനിന്ന് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് കുട്ടികൾ മാറിയെത്തുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലെ ആകെ കണക്കിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു.

സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ ഈ വർഷം 11,450 കുട്ടികൾ കൂടി. രണ്ടുമുതൽ ഒൻപതുവരെ ക്ലാസുകളിൽ 1.46 ലക്ഷം കുട്ടികൾ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ കൂടിയെന്ന് ഡി.പി.ഐ. കെ. മോഹൻകുമാർ പറഞ്ഞു. അതേസമയം കുട്ടികൾ സിലബസ് മാറിയെത്തുന്ന അഞ്ച്, എട്ട് ക്ലാസുകളിൽ സംസ്ഥാന സിലബസിൽ വന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായി. മുൻ വർഷത്തെ അപേക്ഷിച്ച് അഞ്ചാം ക്ലാസിൽ 5,097 പേരും എട്ടിൽ 10,509 കുട്ടികളുമാണ് കുറഞ്ഞത്.

ഒന്നാം ക്ലാസിൽ കൂടുതൽ കുട്ടികൾ എത്തിയത് മലപ്പുറത്താണ്. 67,278 പേർ. കോഴിക്കോട് 33,316 പേരും പാലക്കാട്ട് 30,397 പേരും ഒന്നിലെത്തി. 6732 കുട്ടികൾ മാത്രമുള്ള പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ്. കൊല്ലം, കോട്ടയം ജില്ലകളിൽ മാത്രമാണ് ഒന്നിൽ കുട്ടികളുടെ എണ്ണം മുൻവർഷത്തെക്കാൾ കുറഞ്ഞത്. കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിൽ അഞ്ചിൽ കുട്ടികൾ കൂടി. എട്ടാം ക്ലാസിൽ എല്ലാ ജില്ലകളിലും മുൻ വർഷത്തെക്കാൾ കുട്ടികൾ കുറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP