Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

പ്രേമം തടയാൻ സ്‌കൂളിൽ സിനിമയും ക്ലാസും! ഹൈസ്‌ക്കൂൾ തലത്തിൽ പെൺകുട്ടികൾക്ക് പ്രത്യേക കൗൺസിലിങ്; പ്രേമം നടിച്ച് വശീകരിക്കുന്ന പൂവാലന്മാരെ തിരിച്ചറിയാൻ ഹ്രസ്വചിത്രങ്ങൾ വഴി പരിശീലനം

പ്രേമം തടയാൻ സ്‌കൂളിൽ സിനിമയും ക്ലാസും! ഹൈസ്‌ക്കൂൾ തലത്തിൽ പെൺകുട്ടികൾക്ക് പ്രത്യേക കൗൺസിലിങ്; പ്രേമം നടിച്ച് വശീകരിക്കുന്ന പൂവാലന്മാരെ തിരിച്ചറിയാൻ ഹ്രസ്വചിത്രങ്ങൾ വഴി പരിശീലനം

പാലക്കാട്: പൂവാലന്മാരുടെ ചതിക്കുഴിയിൽ പെട്ട് ജീവിതം ഹോമിക്കപ്പെട്ട കൗമാരക്കാരായ പെൺകുട്ടികൾ നിരവധിയുണ്ട്. പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങളെ നേരിടാൻ തക്ക മനോബലം ഇവർക്കില്ലാതെ പോകുന്നതാണ് പലപ്പോഴും ദുരന്തമാകുന്നുത്. ഇത്തരത്തിൽ സ്‌കൂൾ വിദ്യാർത്ഥിനികളുടെ മനോബലം കൂട്ടുന്നതിന് ഉതകുന്ന വിധത്ിൽ പ്രത്യേക കൗൺസിലിംഗുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്ത്. സ്‌കൂൾ കുട്ടികൾ ബാലിശമായ പ്രേമങ്ങളിൽ അകപ്പെടാനുള്ള പ്രവണതകൾ ചെറുക്കുന്നതിന് പെൺകുട്ടികൾക്ക് അവബോധം നൽകാനാണ് സർക്കാർ നേതൃത്വത്തിൽ പരിപാടി.

ഇതിനായി ഹ്രസ്വചിത്രപ്രദർശനങ്ങളും ക്ലാസുകളും നടത്തും. വിദ്യാഭ്യാസവകുപ്പാണ് പദ്ധതി നടപ്പാക്കുക. ഇതുസംബന്ധിച്ച കത്ത്, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ എല്ലാ വിദ്യാഭ്യാസ ജില്ലാ-ഉപജില്ലാ ഓഫീസർമാർക്കും നൽകിയിട്ടുണ്ട്. പെൺകുട്ടികളെ പ്രേമംനടിച്ച് വശീകരിക്കൽ എന്ന വിഷയത്തിൽ കളക്ടറുടെ കത്തുപ്രകാരമാണ് ഇത്തരമൊരു നിർദ്ദേശം എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് നിർദേശങ്ങളാണ് കത്തിൽ പറയുന്നത്.

ഹൈസ്‌കൂൾതലത്തിൽ പെൺകുട്ടികൾക്ക് ഈ വിഷയത്തിൽ കൗൺസിലർമാർ മുഖേന ബോധവത്കരണ ക്ലാസ് നടത്തുക. അദ്ധ്യാപക-രക്ഷാകർതൃയോഗങ്ങളിൽ രക്ഷിതാക്കൾക്ക് ആവശ്യമായ ബോധവത്കരണം നൽകുക. ബാലിശമായ പ്രേമങ്ങളിൽ അകപ്പെടുന്ന പ്രവണതകളെ ചെറുക്കാൻ ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കുക എന്നിവയാണവ. ഈ കാര്യങ്ങൾ എല്ലാ സ്‌കൂളുകളിലും നടപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ നടപടി സ്വീകരിക്കേണ്ടതും പ്രധാനാധ്യാപകരെ ചുമതലപ്പെടുത്തേണ്ടതുമാണെന്ന് ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. നിർദേശങ്ങൾ നടപ്പിലാക്കിയതിന്റെ റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കൗമാരക്കാരുടെ പ്രശ്നങ്ങളും പഠനവും സംബന്ധിച്ച് വിഷയങ്ങൾ ചർച്ച ചെയ്യുന്ന യോഗങ്ങളിൽ ഇത്തരം കാര്യങ്ങൾ! ഉയർന്നുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് പല റിപ്പോർട്ടുകളും ലഭിച്ചിട്ടുമുണ്ട്. ഇക്കാര്യത്തിൽ ശാസ്ത്രീയമായ സമീപനം സ്വീകരിക്കുന്നതിനാണ് കൗൺസിലിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് നിർദ്ദേശം നൽകിയതെന്ന് കളക്ടർ പി. മേരിക്കുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും തുടർപ്രക്രിയയായി നടത്തണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും കളക്ടർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP